വിവേചനങ്ങള്‍ക്കെതിരെ ഉയര്‍ന്ന ശക്തമായ ശബ്ദം; മുനി നാരായണ പ്രസാദ് വിടവാങ്ങുമ്പോള്‍

ജാതി-മത വിവേചനങ്ങള്‍ക്കെതിരെ ശക്തമായി നിലപാടെടുത്ത സാമുഹിക പരിഷ്കർത്താവ് എന്ന നിലയിലും ഗുരു അറിയപ്പെട്ടിരുന്നു
മുനി നാരായണ പ്രസാദ്
മുനി നാരായണ പ്രസാദ്
Published on

പ്രമുഖ ആത്മീയ ചിന്തകനും എഴുത്തുകാരനുമായ മുനി നാരായണ പ്രസാദ് 87-ാം വയസ്സില്‍ അന്തരിക്കുമ്പോള്‍ പര്യവസാനിക്കുന്നത് കേരള നവോത്ഥാനത്തിലെ വലിയ ഒരേട്. നാരായണ ഗുരുവിന്റെ ശിഷ്യപരമ്പരയിലെ ശ്രദ്ധേയനായ സന്യാസിയായിരുന്നു മുനി നാരായണ പ്രസാദ്. ജീവിതം മുഴുവന്‍ മനുഷ്യന്റെ ആത്മീയ ഉണര്‍വ്വിനും സമൂഹത്തിന്റെ ധാര്‍മിക വളര്‍ച്ചയ്ക്കുമായി സമര്‍പ്പിച്ച വ്യക്തിത്വം.

മതങ്ങള്‍ക്കപ്പുറം മനുഷ്യന്റെ ഏകത്വത്തിലാണ് മുനി ഊന്നല്‍ നല്‍കിയത്. ജാതി, മത, വര്‍ഗ വിവേചനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച അദ്ദേഹം, ആത്മീയതയെ ജീവിതാനുഭവമായി കാണണമെന്നും ദൈനംദിന ജീവിതത്തില്‍ പ്രയോഗിക്കണമെന്ന ദർശനം മുന്നോട്ടുവച്ച ആൾ കൂടിയായിരുന്നു.

മുനി നാരായണ പ്രസാദ്
ഇറാൻ-അമേരിക്ക യുദ്ധം: മെയ് 1 ട്രംപിന് നിർണായകം! ലോകത്തെ മുൾമുനയിൽ നിർത്തുന്ന ആ 'ഡെഡ്‌ലൈൻ' എന്ത്?

1938 ഡിസംബര്‍ ഒൻപതിന് തിരുവനന്തപുരം ആറ്റിങ്ങലിനടുത്ത് നഗരൂരിലാണ് മുനിയുടെ ജനനം. സ്കൂൾ അധ്യാപകൻ ജി മാധവന്റെയും നാരായണിയുടെയും മകനായിട്ടായിരുന്നു ജനനം. എം എൻ പ്രസാദ് എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. കേരള സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പില്‍ സിവില്‍ എൻജിനീയറായി പ്രവർത്തിച്ച അദ്ദേഹം തത്വചിന്തകളും സന്യാസ ജീവിതവും ചെലുത്തിയ സ്വാധീനത്തിനൊടുവില്‍ 1968ല്‍ ജോലിയില്‍നിന്ന് രാജിവെക്കുകയായിരുന്നു.

സന്യാസത്തിലേക്കുള്ള പാത

ബാല്യകാലം മുതലേ തത്വചിന്തയിലും ഭാഷാപഠനത്തിലും മുനി വലിയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. നാരായണ ഗുരുവിന്റെ ആശയങ്ങളോടും ദര്‍ശനങ്ങളോടും തോന്നിയ അഭിനിവേശമാണ് ജീവിതത്തിലെ വഴിത്തിരിവായത്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന ഗുരുവിന്റെ സന്ദേശം അദ്ദേഹത്തിന്റെ ചിന്തകളുടെ അടിത്തറയായി.

1970 ല്‍ ആത്മീയ പഠനത്തില്‍ കൂടുതല്‍ ആഴം നേടുന്നതിനായി നടരാജ ഗുരുവിന്റെ ശിക്ഷണത്തില്‍ നാരായണ ഗുരുകുലത്തില്‍ ചേർന്നു. ആത്മീയജീവിതത്തിലേക്ക് മുഴുവനായി പ്രവേശിച്ച അദ്ദേഹം തുടര്‍ന്ന് സന്യാസം സ്വീകരിച്ചു. 1999ല്‍ നാരായണ ഗുരുകുലത്തിലെ മുഖ്യ ഗുരുവായി അദ്ദേഹം മാറി. അതിനെത്തുടര്‍ന്ന് 'മുനി' എന്ന ബിരുദവും നാരായണ പ്രസാദിന് ലഭിച്ചു. ഈ ഘട്ടങ്ങളില്‍ ആത്മാന്വേഷണങ്ങള്‍ക്കും, സമൂഹത്തിലെ ആത്മീയ സേവനങ്ങള്‍ക്കുമാണ് അദ്ദേഹം ഊന്നല്‍ കൊടുത്തത്.

മുനി നാരായണ പ്രസാദ്
അറുപതിലധികം എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്, ഛദ്ദയുടെ നീക്കങ്ങള്‍ അതീവ രഹസ്യം; 'ലോട്ടസ് ബോംബ്' എഎപിയുടെ അടിവേരറുക്കുമോ?

പയ്യന്നൂർ ഏഴിമലയിൽ 1970ൽ നടരാജഗുരു സംഘടിപ്പിച്ച ലോക സമാധാന സമ്മേളനത്തിന്റെ സംഘാടകനായിരുന്നു മുനി.1971ൽ ശാസ്താംകോട്ടയിൽ നടന്ന ലോക സർവമത സമ്മേളനത്തിന്റെ ഓർഗനൈസിങ് സെക്രട്ടറിയുമായിരുന്നു. 1987 ഫെബ്രുവരിയിൽ മോസ്കോയിൽ നടന്ന ലോക മതനേതാക്കളുടെ വട്ടമേശസമ്മളനത്തിൽ പങ്കെടുത്തു.

1985ൽ ഗുരു നിത്യചൈതന്യയതിയിൽനിന്നു സന്ന്യാസദീക്ഷ സ്വീകരിച്ചു.1999ൽ യതിയുടെ സമാധിക്കുശേഷം നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി. നടരാജഗുരുവിന്റെ സമാധിസ്ഥലത്ത് ബ്രഹ്മവിദ്യാമന്ദിരം പണിതീർക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

നാരായണ ഗുരു ഫൗണ്ടേഷന്‍

നാരായണ ഗുരുവിന്റെ ആശയങ്ങളെ പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്ന ഉദ്ദേശത്തോടെയാണ് നാരായണ ഗുരു ഫൗണ്ടേഷന്‍ എന്ന ആത്മീയ-ബൗദ്ധിക കേന്ദ്രം തുടങ്ങുന്നത്. തത്വചിന്ത, ഉപനിഷത്തുകള്‍, ഗുരുദര്‍ശനം എന്നിവയില്‍ ക്ലാസുകളും ചര്‍ച്ചകളും സംഘടിപ്പിച്ചു. ഗുരുവിന്റെ കാഴ്ചപ്പാടുകള്‍ ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിനായി വിദേശ രാജ്യങ്ങളിലേക്കും യാത്ര ചെയ്ത് പ്രഭാഷണം നടത്തി.

സാഹിത്യ സംഭാവനകള്‍

സാഹിത്യ സൃഷ്ടികളും മുനിയുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. മലയാളത്തിലും ഇംഗ്ലീഷിലുമായി 130 ഓളം പുസ്തകങ്ങളാണ് അദ്ദേഹം രചിച്ചത്. നൂറിലധികം സൃഷ്ടികള്‍ മലയാളത്തിലും മുപ്പതിലധികം സൃഷ്ടികള്‍ ഇംഗ്ലീഷിലും രചിച്ചു. 2015 ല്‍ 'സൗന്ദര്യ ലഹരി' എന്ന വിവര്‍ത്തനത്തിന് മികച്ച വിവര്‍ത്തന രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 മുതൽ 1989 വരെ നാരായണ ഗുരുകുലത്തിന്റെ മുഖപത്രമായ 'ഗുരുകുലം' ദാർശനിക മാസികയുടെ പത്രാധിപർ സ്ഥാനം വഹിച്ചു. 2024 ല്‍ രാജ്യം പദ്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു.

മുനി നാരായണ പ്രസാദ്
ഇന്ത്യൻ സോളാർ കമ്പനികൾക്ക് അമേരിക്കയുടെ ഇരുട്ടടി! 123% വരെ നികുതിക്ക് ശിപാർശ; കയറ്റുമതി പ്രതിസന്ധിയിലാകുമോ?

English Summary: Muni Narayana Prasad, a prominent spiritual thinker, writer, and disciple of Narayana Guru, passed away at the age of 87. He dedicated his life to promoting spiritual awareness, social equality, and the universal message of oneness beyond caste and religion.

Madism Digital
madismdigital.com