ആധുനിക വാര്‍ത്താ സംസ്കാരത്തിന്റെ പിതാവ്, ടെഡ് ടര്‍ണറിന് വിട

തത്സമയ വാർത്ത അവതരണം എന്ന ചിന്ത മാറ്റിമറിച്ച മാധ്യമ ലോകം
ആധുനിക വാര്‍ത്താ സംസ്കാരത്തിന്റെ പിതാവ്, ടെഡ് ടര്‍ണറിന് വിട
Published on

ആഗോള ടെലിവിഷന്‍ വാര്‍ത്താ രംഗത്തെ ഇന്ന് കാണുന്ന നിലയിലേക്കുള്ള വളര്‍ച്ചയ്ക്ക് തുടക്കമിട്ട വ്യക്തിത്വം, ടെഡ് ടര്‍ണര്‍ (87) വിടപറയുമ്പോള്‍ അവസാനിക്കുന്നത് ഒരു യുഗത്തിന് കൂടിയാണ്. അമേരിക്കന്‍ മാധ്യമവ്യവസായരംഗത്തെ കുലപതിയും സിഎന്‍എന്‍ സ്ഥാപകനുമായ ടെഡ് ടര്‍ണര്‍ 24 മണിക്കൂര്‍ തത്സമയ വാര്‍ത്ത എന്ന രീതിയ്ക്ക് തുടക്കമിട്ടത്.

1980 ലാണ് ടെഡ് ടര്‍ണര്‍ സിഎന്‍എന്‍ ആരംഭിക്കുന്നത്. ടെലിവിഷന്‍ സംപ്രേഷണ രംഗത്ത് പ്രേക്ഷകന് ഇഷ്ടമുള്ള ചാനല്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്ന കേബിള്‍ നെറ്റ്‌വർക്ക് സംവിധാനം വിപുലമാക്കുന്നതിലും അദ്ദേഹം മുഖ്യപങ്കുവഹിച്ചത്. വാര്‍ത്തകളുടെ ലോകത്തെ പതിവുകളെ പൊളിച്ചെഴുതാന്‍ ടെഡ് ടര്‍ണറുടെ നേതൃത്വത്തിലുള്ള സിഎന്‍എന്‍ ശ്രമങ്ങള്‍ ഒരുപാട് പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് മാധ്യമ ലോകം ടെഡ് ടര്‍ണറുടെ ദീര്‍ഘ വീക്ഷണങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ചതും ചരിത്രം.

ആധുനിക വാര്‍ത്താ സംസ്കാരത്തിന്റെ പിതാവ്, ടെഡ് ടര്‍ണറിന് വിട
വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ചു; 'അപമാനിക്കാനാണെങ്കിൽ പങ്കെടുക്കില്ല', ലോകകപ്പിൽ വീണ്ടും ഇടഞ്ഞ് ഇറാൻ

ടെഡ് ടര്‍ണറുടെ സിഎൻഎൻ പരീക്ഷണങ്ങൾ വ്യാപക വിമർശനം നേരിട്ടു. പുതിയ രീതിയിലുള്ള വാർത്തകളുടെ ആവിഷ്കരണവും, അവതരണവും വിജയിക്കില്ലെന്നായിരുന്നു പ്രധാന വിലയിരുത്തൽ. ടെഡ് ടര്‍ണറുടെ. കേബിൾ നെറ്റ് വർക്ക് സംവിധാനം 'ചിക്കൻ നൂഡിൽ നെറ്റവർക്ക്' എന്ന ഇരട്ടപ്പേരും നേടി. എന്നാൽ 1981 ൽ യുഎസ് പ്രസിഡന്റ് റൊണാൾഡ്‌ റീഗൻ നേരിട്ട വധശ്രമം, 1986 ലെ ചാലഞ്ചർ സ്പേസ് ഷട്ടിൽ ദുരന്തം എന്നിവ റിപ്പോർട്ട് ചെയ്യുന്നതിലൂടെ സിഎൻഎൻ പതിവ് രീതികൾ മാറ്റി. ഇത്തരം വാർത്തകൾ ലോക വ്യാപക പ്രശംസകൾ ഏറ്റുവാങ്ങി. എന്നാൽ, 1990 - 91 കാലത്തെ ഗൾഫ് യുദ്ധത്തിനിടെ ഇറാഖിൽ നിന്നും നടത്തിയ തത്സമയ വാർത്ത സംപ്രേക്ഷണത്തിലൂടെ സിഎൻഎൻ ലോക ശ്രദ്ധനേടി.

എന്നാൽ, മാധ്യമരംഗത്ത് മാത്രം ഒതുങ്ങുന്നതായിരുന്നില്ല ടെഡ് ടർണർ എന്ന വ്യക്തി. കായിക രംഗത്തും, സാമൂഹിക പ്രവർത്തനങ്ങളിലും അദ്ദേഹം അദ്ദേഹത്തിന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. 1977 ൽ അമേരിക്കാസ് കപ്പ് നേടിയ മികച്ച കപ്പൽയാത്രികനായിരുന്നു അദ്ദേഹം. അറ്റ്ലാന്റ ബ്രേവ്സ് (ബേസ്ബോൾ), അറ്റ്ലാന്റ ഹോക്സ് (ബാസ്കറ്റ്ബോൾ) തുടങ്ങിയ പ്രമുഖ ടീമുകളുടെ ഉടമയും ടെഡ് ടർണർ ആയിരുന്നു.

ആധുനിക വാര്‍ത്താ സംസ്കാരത്തിന്റെ പിതാവ്, ടെഡ് ടര്‍ണറിന് വിട
ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന് നികത്താനാവാത്ത നഷ്ടം; ഇരുളിൻ മഹാനിദ്രയിലേക്ക് മടങ്ങി ആ വിസ്മയ ക്യാമറക്കണ്ണുകൾ

പിതാവിന്റെ ആത്മഹത്യയ്ക്ക് ശേഷം കുടുംബത്തിന്റെ ബിൽബോർഡ് ബിസിനസ് ഏറ്റെടുത്ത അദ്ദേഹം പിന്നീട് അമേരിക്കയിലെ അറ്റ്ലാന്റയിൽ ഒരു റേഡിയോ സ്റ്റേഷൻ ഏറ്റെടുത്തു. ടിബിഎസ്, ടിഎൻടി , ടിസിഎം, കാർട്ടൂൺ നെറ്റ്‌വർക്ക് തുടങ്ങിയ നിരവധി ടെലിവിഷൻ ചാനലുകളും ടെഡ് ടർണറിന്റെ മാധ്യമ സാമ്രാജ്യത്തിന്റെ ഭാഗമായി. പിന്നീട് കാസ്റ്റിൽ റോക്ക് എന്റർടൈൻമെന്റ് , ന്യൂ ലൈൻ സിനിമ പോലുള്ള സിനിമ-ടിവി നിർമാണ കമ്പനികളും അദ്ദേഹം ഏറ്റെടുത്തു.

തുടർന്ന് ടർണറിന്റെ കമ്പനി ടൈം വാർണറുമായി ലയിച്ചതോടെ അദ്ദേഹത്തിന്റെ മാധ്യമ സാമ്രാജ്യം കൂടുതൽ വിപുലമായി. മനുഷ്യസ്നേഹ സാമൂഹിക പ്രവർത്തനങ്ങൾക്കും ടർണർ പ്രശസ്തനായിരുന്നു. ഐക്യരാഷ്ട്ര സഭയ്ക്ക് 8400 കോടി രൂപ സംഭാവന ചെയ്യുകയും, പരിസ്ഥിതി സംരക്ഷണത്തിനും ഊർജ പദ്ധതികൾക്കായി വൻതുകയും അദ്ദേഹം ചെലവഴിച്ചു.

English Summary: Ted Turner, the visionary founder of CNN who transformed global journalism with the world’s first 24-hour news channel, has died at the age of 87. From live Gulf War coverage to revolutionizing breaking news culture, Turner reshaped television media forever. Beyond CNN, his empire included TBS, TNT, Turner Classic Movies and Cartoon Network. A successful sports owner, philanthropist and businessman, Turner also donated billions for global humanitarian and environmental causes.

Madism Digital
madismdigital.com