ചന്ദ്രനെ തൊടാൻ ആർട്ടെമിസ് 2; ചാന്ദ്ര ആകർഷണവലയത്തിൽ പ്രവേശിച്ച് ഓറിയോൺ പേടകം

ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചരിച്ച ദൗത്യം
 ചന്ദ്രനെ തൊടാൻ ആർട്ടെമിസ് 2; ചാന്ദ്ര ആകർഷണവലയത്തിൽ പ്രവേശിച്ച് ഓറിയോൺ പേടകം
Photo credits: official website of NASA
Published on

നാസയുടെ ചരിത്രപരമായ ഓറിയണ്‍ പേടകം ആര്‍ട്ടെമിസ് 2, ചന്ദ്രന്റെ ആകര്‍ഷണവലയത്തിനുള്ളില്‍ കടന്നു. ഇതോടെ ഭൂമിയില്‍നിന്നും ചന്ദ്രനിലേക്ക് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച ബഹിരാകാശ സഞ്ചാരികളെന്ന നേട്ടം ആര്‍ട്ടെമിസ് 2 ന്റെ റീഡ് വൈസ്മാന്‍, വിക്റ്റര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറെമി ഹാന്‍സെന്‍ എന്നിവരടങ്ങുന്ന നാലംഗസംഘം സ്വന്തമാക്കി. അപ്പോളോ 13 സഞ്ചരിച്ച 6,600 കിലോമീറ്ററുകളുടെ റെക്കോഡാണ് ആര്‍ട്ടെമിസ് 2 തകര്‍ത്തത്.

 ചന്ദ്രനെ തൊടാൻ ആർട്ടെമിസ് 2; ചാന്ദ്ര ആകർഷണവലയത്തിൽ പ്രവേശിച്ച് ഓറിയോൺ പേടകം
900 വാഗ്ദാനങ്ങൾ, 97 ശതമാനവും പൂർത്തിയായി; എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് കാർഡുമായി മുഖ്യമന്ത്രി

ചന്ദ്രന്റെ മറുവശത്തേക്ക്

ആറ് മണിക്കൂറോളം നാലംഗസംഘം ചന്ദ്രനുചുറ്റും കറങ്ങും. ചന്ദ്രന്റെ ഇരുണ്ടതും വിദൂരവുമായ കാഴ്ചകള്‍ കൃത്യമായി ചിത്രീകരിക്കുകയാണ് ലക്ഷ്യം. ഇതിനുമുന്നെ സമാന ലക്ഷ്യത്തില്‍ അപ്പോളോ ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രനിലെത്തിയ 24 ബഹിരാകാശ സഞ്ചാരികളും ലക്ഷ്യം കാണാതെ മടങ്ങി. അവസാനമായി ചാന്ദ്രവലയത്തില്‍ എത്തിയത് അപ്പോളോ 17 ആയിരുന്നു. ഇന്ന് രാത്രി 12:15 ന് പേടകം ചന്ദ്രന്റെ മറുപുറത്തേക്ക് സഞ്ചരിച്ചു തുടങ്ങും രാവിലെ 7:15 ഓടെ ചന്ദ്രന്റെ മറുവശത്തേക്ക് സംഘം എത്തിച്ചേരും. പിന്നീട് തിരിച്ച് ചന്ദ്രന്റെ മുന്‍വശത്തേക്കും പേടകം സഞ്ചരിക്കും. ഈ സമയത്ത് ബഹിരാകാശസഞ്ചാരികള്‍ക്ക് ഭൗമോദയവും ഭൗമാസ്തമയവും കാണാനുള്ള ഭാഗ്യം ലഭിക്കും.

ഭൂമിയിലേക്കുള്ള മടക്കം

ചാന്ദ്രദൗത്യത്തിനുശേഷം ആര്‍ട്ടെമിസ് 2, തിരിച്ച്ഭൂമിയിലേക്കുള്ള 4 ദിവസത്തെ യാത്ര ആരംഭിക്കും. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച് ഒമ്പത് ദിവസങ്ങള്‍ക്കുശേഷം സാന്‍ ഡിയേഗോക്ക് സമീപമുള്ള പസിഫിക് സമുദ്രത്തില്‍ ഓറിയോണ്‍ കാപ്‌സ്യൂള്‍ താഴേക്ക് പതിക്കും. തിരിച്ചുള്ള യാത്രക്കിടയില്‍ സംഘം, അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനുമായി റേഡിയോ വഴി സംവദിക്കും.

 ചന്ദ്രനെ തൊടാൻ ആർട്ടെമിസ് 2; ചാന്ദ്ര ആകർഷണവലയത്തിൽ പ്രവേശിച്ച് ഓറിയോൺ പേടകം
തൃപ്പൂണിത്തുറയിൽ 'ബാബു ഫാക്ടർ' തുണയ്ക്കുമോ? മണ്ഡലം തിരിച്ചുപിടിക്കാൻ എൽഡിഎഫ് പടയൊരുക്കം!

English Summary: Artemis 2 has entered the Moon’s orbit, setting a new distance record and marking a major milestone in human space exploration.

Related Stories

No stories found.
Madism Digital
madismdigital.com