അറബിക്കടലിൽ പുതിയ ആഴക്കടൽ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആർഐ

കൊല്ലം ശക്തികുളങ്ങര ഹാർബറിൽ എത്തിയ ആഴക്കടൽ ട്രോളിങ് ബോട്ടുകളിൽനിന്നാണ് ഗവേഷണത്തിനാവശ്യമായ ആറ് മത്സ്യങ്ങളെ സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർക്കു ലഭിച്ചത്.
സിഎംഎഫ്ആർഐ ഗവേഷകർ പുതുതായി കണ്ടെത്തിയ ആഴക്കടൽ മത്സ്യം
സിഎംഎഫ്ആർഐ ഗവേഷകർ പുതുതായി കണ്ടെത്തിയ ആഴക്കടൽ മത്സ്യം
Published on

അറബിക്കടലിൽനിന്ന് പുതിയ ഇനം ആഴക്കടൽ മത്സ്യത്തെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ മേഖലയിൽ 350 മുതൽ 500 മീറ്റർ വരെ ആഴമുള്ള ഭാഗത്താണ് ഈ ഇനത്തെ കണ്ടെത്തിയത്. കൊല്ലം ശക്തികുളങ്ങര ഹാർബറിൽ എത്തിയ ആഴക്കടൽ ട്രോളിങ് ബോട്ടുകളിൽനിന്നാണ് ഗവേഷണത്തിനാവശ്യമായ ആറ് മത്സ്യങ്ങളെ സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർക്കു ലഭിച്ചത്.

ഇന്ത്യൻ ഡോറി എന്ന് വിളിക്കുന്ന ഈ മത്സ്യത്തിന് 'സിറ്റോപ്‌സിസ് ഇൻഡിക്ക' എന്നാണ് ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്. സിഎംഎഫ്ആർഐയിലെ ഡോ ആർ രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് പുതിയ കണ്ടെത്തലിനു പിന്നിൽ.

ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന ഈ മത്സ്യങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന 'സിറ്റോപ്സിസ് റോസിയ' എന്ന വിഭാഗത്തിൽപ്പെട്ടതാണെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ, ജനിതകഘടനയിൽ ഇവയിൽനിന്ന് വ്യത്യസ്തമാണ് പുതിയ മത്സ്യമെന്ന് കണ്ടെത്തി. പരമ്പരാഗത ശാസ്ത്രീയ വർഗീകരണ രീതികളിലൂടെയും അത്യാധുനിക ഡിഎൻഎ പരിശോധനയിലൂടെയുമാണ് ഈ കണ്ടെത്തൽ.

സിഎംഎഫ്ആർഐ ഗവേഷകർ പുതുതായി കണ്ടെത്തിയ ആഴക്കടൽ മത്സ്യം
കാത്തിരുന്ന് ഇരയെ കുടുക്കുന്ന മരണക്കെണി; വീനസ് ഫ്ലൈട്രാപ്പിന്റെ വിസ്മയിപ്പിക്കുന്ന രഹസ്യം

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരങ്ങളിലെ ആഴക്കടലിൽ ഇനിയും കണ്ടെത്താത്ത വലിയൊരു സമുദ്ര ജൈവവൈവിധ്യം ഒളിഞ്ഞിരിപ്പുണ്ടെന്നു സൂചന നൽകുന്നതാണ് പുതിയ കണ്ടെത്തൽ. പഠനം ഇന്ത്യൻ ജേണൽ ഓഫ് ഫിഷറീസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Summary

CMFRI has identified a new deep-sea fish species, Cyttopsis indica (Indian Dory), in the Arabian Sea at depths of 350–500 meters near the Lakshadweep Sea. Genetic and taxonomic analyses confirmed that it is distinct from the Atlantic species Cyttopsis rosea. The discovery highlights the rich, unexplored marine biodiversity of India's southwestern deep-sea waters and has been published in the Indian Journal of Fisheries.

Madism Digital
madismdigital.com