ഹണ്ടര്‍ മൂണ്‍: ഹാലോവീന് മുന്നേ ആകാശത്ത് വിസ്മയമൊരുക്കാന്‍ 'ഒക്ടോബര്‍ പൂര്‍ണചന്ദ്രന്‍' എത്തുന്നു

ഈ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഹാര്‍വെസ്റ്റ് മൂണ്‍. അതിനാല്‍ ഒക്ടോബറിലെ പൂര്‍ണചന്ദ്രന് ഹണ്ടര്‍ മൂണ്‍ എന്ന പേര് ലഭിച്ചു
ഹണ്ടര്‍ മൂണ്‍: ഹാലോവീന് മുന്നേ ആകാശത്ത് വിസ്മയമൊരുക്കാന്‍ 'ഒക്ടോബര്‍ പൂര്‍ണചന്ദ്രന്‍' എത്തുന്നു
Published on: 

ഹാലോവീന്‍ അടുത്തുവരുന്നതോടെ ആഘോഷങ്ങളുടെ ആവേശത്തിലാണ് പല നാടുകളും. ഈ ആഘോഷങ്ങള്‍ക്ക് മുമ്പ് ആകാശവിസ്മയം കാണാനുള്ള ആകാംക്ഷയിലാണ് ജ്യോതിശാസ്ത്ര പ്രേമികള്‍. ഒക്ടോബറിലെ പൂര്‍ണചന്ദ്രനായ ഹണ്ടര്‍ മൂണ്‍ ആണ് ഈ ആകാശവിസ്മയം. ഒക്ടോബര്‍ 26-ന് ചന്ദ്രന്‍ അതിന്റെ പൂര്‍ണരൂപത്തില്‍ എത്തുന്നതോടെ, ഹാലോവീന് ഏതാനും രാത്രികള്‍ക്ക് മുമ്പ് തന്നെ ആകാശത്ത് മനോഹരമായ കാഴ്ചകള്‍ ഇത് സമ്മാനിക്കും. പ്രത്യേക ടെലിസ്‌കോപ്പുകളുടെയോ മറ്റ് ഉപകരണങ്ങളുടെയോ സഹായമില്ലാതെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് തന്നെ ചന്ദ്രനെ നമുക്ക് ആസ്വദിക്കാനാകും.

ഫാര്‍മേഴ്സ് അല്‍മാനാക്ക് കണക്കുകൂട്ടലുകള്‍ പ്രകാരം, ഒക്ടോബര്‍ 26-ന് പുലര്‍ച്ചെ 12.12-നാണ് ചന്ദ്രന്‍ പൂര്‍ണവലുപ്പത്തില്‍ എത്തുന്നത്. യു.എസിലെ സമയം അനുസരിച്ച് ഒക്ടോബര്‍ 25 ഞായറാഴ്ച രാത്രി 11.12-നും, പസഫിക് മേഖലയില്‍ അന്ന് രാത്രി 9.12-നും പൂര്‍ണ ചന്ദ്രന്‍ ദൃശ്യമാകും. അമേരിക്കയിലുള്ളവര്‍ക്ക് ഒക്ടോബര്‍ 25-ന് വൈകുന്നേരവും തിങ്കളാഴ്ച വൈകുന്നേരവും മേഘങ്ങള്‍ തടസ്സപ്പെടുത്തിയില്ലെങ്കില്‍ പൂര്‍ണചന്ദ്രന്‍ ഏറ്റവും മനോഹരമായി കാണാം. കൃത്യമായ സമയം ഓരോ സ്ഥലത്തെയും ആശ്രയിച്ചിരിക്കുന്നതിനാല്‍, പ്രാദേശിക ചന്ദ്രോദയ വിവരങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കുന്നത് നന്നാകും.

എന്തുകൊണ്ട് 'ഹണ്ടര്‍ മൂണ്‍'?

പരമ്പരാഗതമായി ഹാര്‍വെസ്റ്റ് മൂണിന് തൊട്ടുപിന്നാലെ വരുന്ന പൂര്‍ണചന്ദ്രനാണ് ഈ പേര് നല്‍കിയിരിക്കുന്നത്. വടക്കേ ഗോളാര്‍ദ്ധത്തിലെ ശരത്കാല വിഷുവത്തിന് ഏറ്റവും അടുത്തുവരുന്ന പൂര്‍ണചന്ദ്രനാണ് ഹാര്‍വെസ്റ്റ് മൂണ്‍. ഈ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഹാര്‍വെസ്റ്റ് മൂണ്‍. അതിനാല്‍ ഒക്ടോബറിലെ പൂര്‍ണചന്ദ്രന് ഹണ്ടര്‍ മൂണ്‍ എന്ന പേര് ലഭിച്ചു. വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളില്‍ വേട്ടയാടിയിരുന്ന പഴയകാല പാരമ്പര്യവുമായാണ് ഈ പേരിനെ ബന്ധിപ്പിക്കുന്നത്. ശൈത്യകാലം അടുക്കുമ്പോള്‍ ഭക്ഷണം ശേഖരിക്കുന്നത് തുടരാന്‍ വൈകുന്നേരങ്ങളിലെ ചന്ദ്രപ്രകാശം ആളുകളെ സഹായിച്ചിരുന്നു.

ഹണ്ടര്‍ മൂണ്‍: ഹാലോവീന് മുന്നേ ആകാശത്ത് വിസ്മയമൊരുക്കാന്‍ 'ഒക്ടോബര്‍ പൂര്‍ണചന്ദ്രന്‍' എത്തുന്നു
അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവര്‍ക്ക് ജാമ്യമില്ല, രണ്ടുദിവസം കൂടി കസ്റ്റഡി നീട്ടി; ജാമ്യം വൈകിപ്പിക്കാന്‍ ഗൂഡാലോചനയെന്ന് സിജെപി

ഹണ്ടര്‍ മൂണ്‍ വലുതായും ഓറഞ്ച് നിറത്തിലുമാണോ കാണുന്നത്?

ചന്ദ്രന്‍ ചക്രവാളത്തോട് അടുത്ത് വരുമ്പോള്‍, സാധാരണയേക്കാള്‍ വളരെ വലുതായി തോന്നാറുണ്ട്. ഈ പ്രതിഭാസത്തെ 'മൂണ്‍ ഇല്ല്യൂഷന്‍' എന്നാണ് നാസ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ചന്ദ്രന് ഓറഞ്ച് നിറം ലഭിക്കുന്നതിന് മറ്റൊരു കാരണമുണ്ട്. സ്പേസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, ചന്ദ്രന്‍ ചക്രവാളത്തിന് സമീപത്തായിരിക്കുമ്പോള്‍ അതില്‍ നിന്നുള്ള പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിവരുന്നു. ഈ പ്രക്രിയയില്‍ കുറഞ്ഞ തരംഗദൈര്‍ഘ്യമുള്ള പ്രകാശം ചിതറിപ്പോകുകയും ഓറഞ്ചും ചുവപ്പും നിറങ്ങള്‍ കൂടുതല്‍ പ്രകടമാവുകയും ചെയ്യുന്നു. ഇതാണ് ചില സമയങ്ങളില്‍ ചന്ദ്രന് ഓറഞ്ച് നിറം നല്‍കുന്നത്.

നാസയുടെ പട്ടിക പ്രകാരം, ഹാലോവീന്‍ ദിനത്തില്‍ പൂര്‍ണചന്ദ്രന്‍ ദൃശ്യമാകുന്ന അടുത്ത വര്‍ഷം 2039 ആണ്. അന്ന് കുറഞ്ഞത് ഒരു സമയമേഖലയിലെങ്കിലും ഹാലോവീന്‍ ദിനത്തില്‍ പൂര്‍ണചന്ദ്രന്‍ ഉണ്ടാകും.

Summary

Skywatchers are looking forward to October’s full moon, known as the Hunter’s Moon, ahead of Halloween. According to the Farmers’ Almanac, the Moon is expected to reach its full phase on October 26 at 12:12 a.m. The full Moon will offer a striking celestial display in the nights leading up to Halloween and can be observed with the naked eye, without a telescope or special equipment. The name Hunter’s Moon traditionally refers to the full Moon following the Harvest Moon, which occurs closest to the autumnal equinox in the Northern Hemisphere. The name is associated with historical hunting traditions after the harvest, when moonlight helped people gather food and prepare for winter.

Madism Digital
madismdigital.com