രാജവെമ്പാലയോ മൂർഖനോ വരട്ടെ, ഇനി മരുന്നുണ്ട്! പുതിയ ആന്റിവെനം റെഡി

ഇന്ത്യയിൽ പ്രധാനമായും കാണപ്പെടുന്ന രണ്ട് ഇനം രാജവെമ്പാലകളുടെയും വിഷം പ്രതിരോധിക്കാൻ ഈ ആന്റിവെനത്തിന് കഴിയും
രാജവെമ്പാലയോ മൂർഖനോ വരട്ടെ, ഇനി മരുന്നുണ്ട്! പുതിയ ആന്റിവെനം റെഡി
Published on

രാജവെമ്പാല കടിച്ചാൽ മരണം ഉറപ്പ് എന്നൊരു ചൊല്ലുണ്ട്. എന്നാലതൊക്കെ പണ്ട്. ഇപ്പോഴിതാ, എല്ലാ ഇനം മൂർഖൻ പാമ്പുകളുടെയും വിഷം പ്രതിരോധിക്കാനുള്ള ആന്റിവെനം വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഇന്ത്യയിൽ പ്രധാനമായും കാണപ്പെടുന്ന രണ്ട് ഇനം രാജവെമ്പാലകളുടെയും വിഷം പ്രതിരോധിക്കാൻ ഈ ആന്റിവെനത്തിന് കഴിയും.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസിലെയും ഡെൻമാർക്കിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ ചേർന്നാണ് ആന്റിവെനം വികസിപ്പിച്ചത്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള മൂർഖൻ, രാജവെമ്പാല വർഗ്ഗങ്ങളുടെ വിഷത്തിനെതിരെ വ്യാപക പ്രതിരോധം നൽകുന്ന പ്രതിവിഷമാണിത്. അഞ്ച് നാനോബോഡികൾ ഒന്നിച്ച് ചേരുന്ന ആന്റിബോഡിയാണ് സത്യത്തിൽ ഈ ആന്റിവെനം.

രാജവെമ്പാലയോ മൂർഖനോ വരട്ടെ, ഇനി മരുന്നുണ്ട്! പുതിയ ആന്റിവെനം റെഡി
മേഘങ്ങളൊഴിഞ്ഞ ആകാശം; കേരളത്തിൽ കനത്ത ചൂടും ഉയർന്ന അൾട്രാവയലറ്റ് സൂചികയും

സാങ്കേതിക പ്രക്രിയയും നാനോബോഡികളും

നാനോബോഡികളുടെ പ്രവർത്തനം

സാധാരണ ആന്റിബോഡികൾ 'Y' ആകൃതിയിലുള്ള പ്രോട്ടീനുകളാണ്. എന്നാൽ ഒട്ടകം, ലാമ, അൽപാക്ക തുടങ്ങിയ മൃഗങ്ങളുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ആന്റിബോഡികളുടെ പ്രത്യേക ഭാഗങ്ങൾ മാത്രം ഉപയോഗിച്ച് നിർമ്മിക്കുന്ന ചെറിയ തരം ആന്റിബോഡികളാണ് നാനോബോഡികൾ.

അഞ്ച് നാനോബോഡികളുടെ കൂട്ട്

പാമ്പുവിഷത്തിലെ പ്രധാനപ്പെട്ട ന്യൂറോടോക്സിനുകളെ ലക്ഷ്യമിട്ട് നിർമ്മിച്ച 5 പ്രത്യേക നാനോബോഡികളുടെ കൂട്ടാണ് ഈ ആന്റിവെനം. ഇത് വിഷത്തിന്റെ തന്മാത്രകൾ നാഡീവ്യൂഹത്തിലെ റിസപ്റ്ററുകളിൽ ചെന്നു ഘടിച്ച് പക്ഷാഘാതം ഉണ്ടാക്കുന്നത് തടയുന്നു.

നേട്ടങ്ങളും സവിശേഷതകളും

വ്യത്യസ്ത വർഗ്ഗങ്ങൾക്കുമേലുള്ള പ്രതിരോധം

ഇന്ത്യയിലുടനീളം കാണപ്പെടുന്ന സാധാരണ മൂർഖൻ, ഒറ്റക്കണ്ണൻ മൂർഖൻ എന്നിവയ്ക്കും പശ്ചിമഘട്ടത്തിലും മറ്റ് പ്രദേശങ്ങളിലും കാണപ്പെടുന്ന രണ്ട് ഇനം രാജവെമ്പാലകൾക്കും എതിരെ ഇത് ഒരേപോലെ ഫലപ്രദമാണ്.

രാജവെമ്പാലയോ മൂർഖനോ വരട്ടെ, ഇനി മരുന്നുണ്ട്! പുതിയ ആന്റിവെനം റെഡി
സായുധ സംഘര്‍ഷവും കാലാവസ്ഥാ വ്യതിയാനവും; കിഴക്കന്‍ ആഫ്രിക്കയില്‍ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍, അഭയാര്‍ഥികളായി 62 ലക്ഷം ജനങ്ങള്‍

ചെറിയ അളവ്, ഉയർന്ന ഫലപ്രാപ്തി

പരമ്പരാഗത ആന്റിവെനങ്ങൾ ഉയർന്ന അളവിൽ കുത്തിവെക്കേണ്ടി വരാറുണ്ട്. എന്നാൽ കൃത്യമായി എഞ്ചിനീയറിംഗ് ചെയ്തെടുത്ത ഈ പുതിയ നാനോബോഡികൾ വളരെ ചെറിയ അളവിൽ നൽകിയാൽ തന്നെ വിഷത്തെ പൂർണ്ണമായി നിർവീര്യമാക്കാൻ കഴിയും.

കുതിരകളുടെ രക്തത്തിൽ നിന്നാണ് നിലവിൽ ആന്റിവെനങ്ങൾ വേർതിരിച്ചെടുക്കുന്നത്. ഇവ മൂലം ഉണ്ടാകാറുള്ള ഗുരുതരമായ അലർജികളും മറ്റ് പാർശ്വഫലങ്ങളും കൃത്രിമ ജീൻ സാങ്കേതികവിദ്യ വഴി നിർമ്മിക്കുന്ന ഈ ആന്റിവെനത്തിൽ ഉണ്ടാകില്ല.

പരീക്ഷണ ഫലങ്ങൾ

എലികളിലാണ് ഈ ആന്റിവെനം ആദ്യമായി പരീക്ഷിച്ചത്. വിഷം കുത്തിവെച്ച് 30 മിനിറ്റിനു ശേഷം ആന്റിവെനം നൽകിയിട്ടും ഇവ പൂർണ ആരോഗ്യനിലയിലേക്ക് തിരിച്ചെത്തി. വിഷബാധ മൂലം പൂർണ്ണമായി തളർന്നുപോയ എലികൾ പോലും സുഖപ്പെട്ടതായാണ് കണ്ടെത്തൽ.

ലാബുകളിൽ സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് വൻതോതിൽ ഇത് ഉത്പാദിപ്പിക്കാൻ കഴിയുമെന്നതിനാൽ, ഭാവിയിൽ കുറഞ്ഞ ചെലവിൽ ഈ മരുന്ന് ലഭ്യമാക്കാൻ സാധിക്കും.

Summary

There is a saying that a bite from a king cobra means certain death. But that may be a thing of the past. Scientists have now developed an antivenom capable of neutralising the venom of all major cobra species. The antivenom can also counter the venom of the two king cobra species primarily found in India.

Researchers from the Centre for Ecological Sciences at the Indian Institute of Science and the Technical University of Denmark jointly developed the antivenom. It provides broad protection against the venom of cobra and king cobra species found across different regions of India. The antivenom is, in fact, an antibody made by combining five nanobodies.

Madism Digital
madismdigital.com