ബഹിരാകാശത്ത് പ്രത്യുൽപ്പാദനം സാധ്യമല്ല! കണ്ടെത്തലുമായി ഓസ്ട്രേലിയൻ സർവകലാശാല

മൈക്രോഗ്രാവിറ്റിയിൽ സ്പേം ദിശ തെറ്റുന്നത് പ്രത്യുദ്പാനത്തിന് വെല്ലുവിളി ഉണ്ടാക്കും
ബഹിരാകാശത്ത് പ്രത്യുൽപ്പാദനം സാധ്യമല്ല! കണ്ടെത്തലുമായി ഓസ്ട്രേലിയൻ സർവകലാശാല
Published on

ഭൂമിക്കപ്പുറം വാസയോ​ഗ്യമായ ​ഗ്രഹങ്ങൾ ലക്ഷ്യമിട്ട് മനുഷ്യരാശി നടത്തുന്ന അന്വേഷണങ്ങൾ ഏറെ ദൂരം പിന്നിട്ടുകഴിഞ്ഞിട്ടുണ്ട്. ചന്ദ്രനിൽ കോളനിവത്കരണം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തൊട്ടരികിലാണ് സ്പേസ് എക്സ് പോലുള്ള കമ്പനികൾ. ചുരുക്കിപ്പറ‍ഞ്ഞാൽ ബഹിരാകാശത്ത് കോളനികളെന്നത് ഇന്ന് മനുഷ്യന്റെ വെറും സ്വപ്നം മാത്രമല്ല! അടുത്ത് നിൽക്കുന്ന ശാസ്ത്ര വിജയം കൂടിയാണ്.

ഇതര ​ഗ്രഹത്തിൽ മനുഷ്യന്റെ സാധ്യതകളെക്കുറിച്ചും നേരിടാൻ പോകുന്ന വെല്ലുവിളികളെക്കുറിച്ചും ​ഗൗരവകരമായ ​ഗവേഷണങ്ങളും ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പുരോ​ഗമിക്കുന്നുണ്ട്. ഇത്തരത്തിൽ ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം ചില നിർണായക വിവരങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൽ പ്രധാനപ്പെട്ടത് മനുഷ്യർക്ക് ബഹിരാകാശത്തോ ഇതര ​ഗ്രഹങ്ങളിലോ പ്രത്യുൽപ്പാദനം നടത്താനാവില്ലെന്നതാണ്.

ബഹിരാകാശത്ത് പ്രത്യുൽപ്പാദനം സാധ്യമല്ല! കണ്ടെത്തലുമായി ഓസ്ട്രേലിയൻ സർവകലാശാല
ഉടമയെ രക്ഷിക്കാൻ ജീവൻ വെടിയാൻ മടിയില്ലാത്ത നായ; ആ വൈകാരിക ബന്ധത്തിനു പഴക്കം 15,000 വര്‍ഷത്തിലേറെ!

​ഗുരുത്വാകർഷണം ഇല്ലാത്ത ​ഗ്രഹങ്ങളിൽ ഇടങ്ങളിൽ സ്ത്രീകളുടെ അണ്ഡത്തിൽ പുരുഷ ബീജം നിക്ഷേപിക്കപ്പെടാനുള്ള സാധ്യതകൾ കുറവാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ബഹിരാകാശത്തിലെ ഭാരരഹിതാവസ്ഥയിൽ അണ്ഡം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന ബീജം ദിശ തെറ്റി നീങ്ങാൻ സാധ്യതയുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഗുരുത്വാകർഷണമാണ് ബീജത്തിന്റെ സ്വാഭാവിക നീക്കത്തെയും ദിശ തിരിച്ചറിയാനുള്ള ശേഷിയെയും സഹായിക്കുന്നത്.

ബഹിരാകാശത്തിലെ ഭാരരഹിതാവസ്ഥ അനുകരിക്കാൻ ക്ലിനോസ്റ്റാറ്റ് എന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് പഠനം നടത്തിയത്. മനുഷ്യർ, എലികൾ, പന്നികൾ എന്നിവയുടെ സ്പേം സാമ്പിളുകൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം.

ബഹിരാകാശത്ത് പ്രത്യുൽപ്പാദനം സാധ്യമല്ല! കണ്ടെത്തലുമായി ഓസ്ട്രേലിയൻ സർവകലാശാല
പ്രമേഹ ചികിത്സ ഇനി എളുപ്പമാണ്; നിർണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ഇതിനൊപ്പം, പ്രൊജസ്റ്റിറോൺ പോലുള്ള ഹോർമോണുകൾ ഉപയോഗിക്കുന്നത് വഴി സ്പേമിന്റെ ദിശ തിരിച്ചറിയാനുള്ള ശേഷിയിൽ ഭാഗിക പുരോഗതി സാധ്യമാകുമെന്ന കണ്ടെത്തലും ഗവേഷണം മുന്നോട്ടുവയ്ക്കുന്നുണ്ട്. ബാഹ്യാകാശ സാഹചര്യങ്ങളിലെ മനുഷ്യ റീപ്രൊഡക്ഷൻ സംബന്ധമായ തുടർ പഠനങ്ങൾക്ക് ഇത് നിർണായകമായ അടിത്തറയാകുമെന്നതാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

English Summary: A study by the University of Adelaide suggests that microgravity in space may disrupt sperm movement, reducing the chances of successful fertilization. The research highlights challenges for human reproduction in future space settlements, though hormones like progesterone may partially improve outcomes

Related Stories

No stories found.
Madism Digital
madismdigital.com