ഭൂമിയിൽ മനുഷ്യന്റെ കാലം കഴിയാറായോ?; വീണ്ടും ചര്‍ച്ചയായി 'ഡൂംസ്‌ഡേ' വാ​ദം

ബ്രിട്ടീഷ് മാധ്യമമായ 'ദി മെട്രോ' പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് 'ഡൂംസ്‌ഡേ ആർഗ്യുമെൻറ് അഥവാ ലോകാവസാന വാദത്തിന് ഇപ്പോഴത്തെ അടിസ്ഥാനം
ഭൂമിയിൽ മനുഷ്യന്റെ കാലം കഴിയാറായോ?; വീണ്ടും ചര്‍ച്ചയായി 'ഡൂംസ്‌ഡേ' വാ​ദം
Published on

ലോകാവസാനം. മനുഷ്യന്റെ ചിന്തകളിൽ കാലകാലങ്ങളായി, തലമുറകളായി കൈമാറിവന്ന ഒരു ഭയം. പല കാലങ്ങളിൽ പലവിധ കാരണങ്ങൾക്കൊണ്ട് ലോകാവസാനമുണ്ടാകുമെന്ന് പ്രവചിച്ച ഒട്ടേറെ പേരുണ്ട്. ഇപ്പോഴിതാ ഏറ്റവുമൊടുവിൽ അത്തരമൊരു വിവാ​ദം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. ബ്രിട്ടീഷ് മാധ്യമമായ 'ദി മെട്രോ' പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് 'ഡൂംസ്‌ഡേ ആർഗ്യുമെൻറ് അഥവാ ലോകാവസാന വാദത്തിന് ഇപ്പോഴത്തെ അടിസ്ഥാനം.

മനുഷ്യരാശിയുടെ അന്ത്യം എപ്പോഴായിരിക്കുമെന്ന് കണക്കാക്കാനാകുമെന്ന അവകാശവാദവുമായി ദശാബ്ദങ്ങൾ പഴക്കമുള്ള ഒരു ഗണിതസിദ്ധാന്തമാണ് വീണ്ടും ചർച്ചയാകുന്നത്. ഇതോടെ, മനുഷ്യരാശിക്ക് ഇനി എത്രകാലം ശേഷിക്കുന്നുവെന്ന കാര്യത്തിൽ തെളിവുകളില്ലാത്ത വാദപ്രതിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. പ്രവചനങ്ങളെയോ അതിഭൗതിക വിശ്വാസങ്ങളെയോ ആശ്രയിക്കാതെ, സാധ്യതാ കണക്കുകളുടെ അടിസ്ഥാനത്തിൽ മനുഷ്യരാശി അതിന്റെ അവസാനഘട്ടത്തോട് എത്ര അടുത്താണെന്ന് വിലയിരുത്താൻ ശ്രമിക്കുന്ന സിദ്ധാന്തമാണിത്.

മനുഷ്യചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള സാധ്യതാ കണക്കുകൾ പ്രകാരം, മനുഷ്യരാശിയുടെ അന്ത്യം നമ്മൾ പ്രതീക്ഷിക്കുന്നതിലും നേരത്തെയായിരിക്കാമെന്നാണ് ഈ സിദ്ധാന്തം പറയുന്നത്. പതിറ്റാണ്ടുകളായി ചർച്ച ചെയ്യപ്പെടുന്ന ഈ ആശയം ഇന്നും ശാസ്ത്രലോകത്ത് ശക്തമായ അഭിപ്രായഭിന്നതകൾക്കും വിവാദങ്ങൾക്കും കാരണമാകുന്നുണ്ട്. റിപ്പോർട്ട് പുറത്തുവന്നതോടെ ഇതുവരെ അക്കാദമിക തലത്തിൽ മാത്രം ചർച്ച ചെയ്യപ്പെട്ടിരുന്ന ഈ വിഷയം പൊതുജനശ്രദ്ധയിലേക്കെത്തി. ഇതോടെ സമൂഹമാധ്യമങ്ങളിൽ ഈ സിദ്ധാന്തത്തെ അനുകൂലിച്ചും വിമർശിച്ചും വ്യാപകമായ ചർച്ചകളാണ് നടക്കുന്നത്.

എന്താണ് ഡൂംസ്‌ഡേ ആർഗ്യുമെന്റ്?

ശാസ്ത്രീയ സങ്കീർണതകൾ മാറ്റിനിർത്തിയാൽ മനുഷ്യരാശിയുടെ മുഴുവൻ ചരിത്രത്തിൽ നിങ്ങൾ ഏത് ഘട്ടത്തിലാണ് ജനിച്ചിരിക്കുന്നത് എന്നതാണ് 'ഡൂംസ്‌ഡേ ആർഗ്യുമെന്റ്' ഉയർത്തുന്ന പ്രധാന ചോദ്യം. ജ്യോതിശാസ്ത്രജ്ഞനായ ബ്രാൻഡൺ കാർട്ടർ ആണ് ഈ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് . പിന്നീട് പ്രപഞ്ചശാസ്ത്രജ്ഞൻ ജെ. റിച്ചാർഡ് ഗോട്ട് ഇതിനെ കൂടുതൽ വിശദീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തു. എന്നാൽ, ഭൂമിയിലേക്ക് ഛിന്നഗ്രഹം പതിക്കുമെന്നോ, മഹാമാരിയോ യുദ്ധമോ മനുഷ്യരാശിയുടെ അന്ത്യം കുറിക്കുമെന്നോ ഇവർ പ്രവചിക്കുന്നില്ല.

പ്രപഞ്ചത്തിലോ ചരിത്രത്തിലോ മനുഷ്യർക്ക് പ്രത്യേക സ്ഥാനമൊന്നുമില്ലെന്ന 'കോപ്പർനിക്കൻ പ്രിൻസിപ്പിൾ' എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിദ്ധാന്തം. ശാസ്ത്രജ്ഞനായ ബ്രാൻഡൻ കാർട്ടർ ആദ്യമായി അവതരിപ്പിച്ച ഈ വാദം പിന്നീട് ജെ. റിച്ചാർഡ് ഗോട്ട് കൂടുതൽ വികസിപ്പിച്ചു. എന്നാൽ, മനുഷ്യരാശിയുടെ അന്ത്യം ഒരു പ്രത്യേക ദുരന്തം മൂലമായിരിക്കുമെന്ന് ഈ സിദ്ധാന്തം പ്രവചിക്കുന്നില്ല. പകരം, സാധ്യതാ കണക്കുകളുടെ അടിസ്ഥാനത്തിൽ മനുഷ്യരാശിയുടെ ഭാവിയെ വിലയിരുത്താനുള്ള ശ്രമം മാത്രമാണിത്.

ശാസ്ത്രീയമായ വിലയിരുത്തൽ

ഇതുവരെ ജീവിച്ചവരും ഇനി ജനിക്കാനിരിക്കുന്നവരും ഉൾപ്പെടെയുള്ള മുഴുവൻ മനുഷ്യരിലും ഒരാളായാണ് ഓരോ വ്യക്തിയെയും കണക്കാക്കുന്നത്. അങ്ങനെയാണെങ്കിൽ, മനുഷ്യവർഗ്ഗം അതിൻറെ ആകെ ആയുസ്സിൻറെ പകുതിയിലേറെ ഇപ്പോൾത്തന്നെ പിന്നിട്ടു കഴിഞ്ഞിരിക്കാനുള്ള സാധ്യത കൂടുതലെന്നും, ഇനി നമുക്ക് മുന്നിൽ വലിയൊരു ഭാവി ബാക്കിയുണ്ടാകാൻ സാധ്യത കുറവാണെന്നും ഇതിൽ പറയുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച, പുതിയ മഹാമാരികളുടെ ഭീഷണി, ആണവയുദ്ധ സാധ്യത എന്നിവ മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ ശക്തമാകുന്ന ഘട്ടത്തിലാണ് ഡൂംസ്‌ഡേ ആർഗ്യുമെന്റ് വീണ്ടും ചർച്ചകളി‍ൽ നിറയുന്നത്.

മനുഷ്യരാശിയുടെ വംശനാശം അടുത്തെത്തിയെന്ന് ആളുകൾ തെറ്റിദ്ധരിക്കരുതെന്നാണ് ശാസ്ത്ര ലോകത്തെ പ്രമുഖർ പറയുന്നത്. അനിശ്ചിതത്വങ്ങളെ മനസ്സിലാക്കാൻ കണക്കുകൾ സഹായിക്കുമെങ്കിലും, ഭാവിയിലുണ്ടാകുന്ന സാങ്കേതിക വളർച്ചയെയോ പ്രതിസന്ധികളെ മറികടക്കാനുള്ള മനുഷ്യൻറെ അതിജീവന ശേഷിയെയോ മുൻകൂട്ടി കാണാൻ ഇവയ്ക്ക് കഴിയില്ലെന്നാണ് വിധക്ധർ പറയുന്നത്.

ചുരുക്കത്തിൽ, മനുഷ്യരാശിയുടെ അന്ത്യം എപ്പോൾ സംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയുന്ന ശാസ്ത്രീയ ഒരു സംവിധാനവും നിലവിലില്ല. പകരം, പുതിയ മഹാമാരികൾ, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി നാശം, ആണവയുദ്ധം തുടങ്ങിയ യാഥാർഥ്യ ഭീഷണികളെ കുറയ്ക്കാനും മനുഷ്യരാശിയുടെ ഭാവി കൂടുതൽ സുരക്ഷിതമാക്കുന്നതിലുമാണ് ശാസ്ത്രജ്ഞരും ഗവേഷകരും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Summary

The end of the world—it's a fear that has persisted in human imagination for generations. Throughout history, many have predicted the world's end for different reasons and at different points in time. Now, a similar debate has resurfaced and is once again drawing widespread attention. A report published by the British newspaper The Metro has brought the "Doomsday Argument" back into the spotlight, reigniting discussions around the decades-old theory.

Madism Digital
madismdigital.com