ചാമ്പ്യൻസ് ലീ​ഗിൽ ചരിത്രം തിരുത്തുമോ ആർട്ടേറ്റ? ഇത്തവണ കിരീടസാധ്യത ഏറെ

മൂന്ന് മത്സരം കൂടി ജയിക്കാനായാൽ പ്രീമിയർ ലീ​ഗ് കിരീടവും കൂടി ചേർത്ത് നോർത്ത് ലണ്ടൻ ഇക്കുറി ചുവന്ന കടലാവും
ചാമ്പ്യൻസ് ലീ​ഗിൽ ചരിത്രം തിരുത്തുമോ ആർട്ടേറ്റ? ഇത്തവണ കിരീടസാധ്യത ഏറെ
Published on

നീണ്ട 20 വർഷത്തിനുശേഷം വീണ്ടുമൊരു ചാമ്പ്യൻസ് ലീ​ഗ് ഫൈനലിലേക്ക് ചുവടുവെക്കുകയാണ് ആഴ്സണൽ. ഒറ്റ മത്സരത്തിലും തോൽവി സമ്മതിക്കാതെയാണ് അർട്ടേറ്റയും ടീമും ചാമ്പ്യൻസ് ലീ​ഗ് കലാശപ്പോരിനായി ബുഡാപെസ്റ്റിലേക്ക് വിമാനം കയറുന്നത്. ശേഷിക്കുന്ന മൂന്ന് മത്സരം കൂടി ജയിക്കാനായാൽ പ്രീമിയർ ലീ​ഗ് കിരീടവുംകൂടി ചേർത്ത് നോർത്ത് ലണ്ടൻ ഇക്കുറി ചുവന്ന കടലാവും. പതിറ്റാണ്ടുകളായി തങ്ങൾ നേരിടേണ്ടിവന്ന പരിഹാസങ്ങൾക്കും അവ​ഹേളനങ്ങൾക്കും ഇരു കയ്യിലും ഇരു ട്രോഫികളുമായി ആഴ്സണൽ ജനതക്ക് ഇതോടെ മറുപടി നൽകാൻ കഴിയും.

2006 ലാണ് ആഴ്സണൽ അവസാനമായി ചാമ്പ്യൻസ്‍ ലീ​​ഗ് ഫൈനലിൽ കളിച്ചത്. പാരിസിൽ നടന്ന മത്സരത്തിൽ ബാഴ്സലോണയോട് 2-1 ന് ​പരാജയപ്പെട്ടായിരുന്നു അന്ന് കിരീടം നഷ്ടപ്പെട്ടത്. പിന്നീടിങ്ങോട്ട് കിരീട വരൾച്ചയായിരുന്നു ടീമിന് നേരിടേണ്ടിവന്നത്. മേജർ കിരീട ക്ഷാമത്തിനൊരു പരിഹാരമായാണ് 2019 ൽ ടീമിന്റെ ഹെഡ് കോച്ചായി മൈക്കിൾ ആർട്ടെറ്റയെ നിയമിച്ചത്. തുടർന്ന് 2020 ൽ ടീം മാനേജറായും ചുമതലയേറ്റ ആർട്ടേറ്റക്ക് തന്റെ പ്രിയപ്പെട്ട ടീമായ ആഴ്സണലിനെ പഴയ പ്രതാപത്തിലേക്കെത്തിക്കാൻ കൃത്യമായ പ്ലാനുണ്ടായിരുന്നു.

പല സീസണുകളിലും മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയപ്പോഴും ആർട്ടേറ്റയെ ക്ലബും ആരാധകരും ചേർത്തുപിടിച്ചു. നിഷ്കൃയനെന്ന എതിരാളികളുടെ പരിഹാസങ്ങളെ, കൃത്യമായ ആസൂത്രണങ്ങോടെ മറുപടി നൽകുകയായിരുന്നു ആ പഴയ ആഴ്സണൽ പ്ലെയർ. ചാമ്പ്യൻസ് ലീ​ഗിൽ 23-24 സീണണിൽ ക്വാർട്ടർ ഫൈനലിലും 24-25 സീസണിൽ സെമി ഫൈനലിലും ഈ സീസണിൽ ടീമിനെ ഫൈനലിലെത്തിച്ചും തന്റെ മാസ്റ്റർ പ്ലാൻ ലോകത്തിനുമുന്നിൽ തെളിയിക്കുകയായിരുന്നു ആർ‍ട്ടേറ്റ.

ചാമ്പ്യൻസ് ലീ​ഗിൽ ചരിത്രം തിരുത്തുമോ ആർട്ടേറ്റ? ഇത്തവണ കിരീടസാധ്യത ഏറെ
ആഴ്സണലിന്റെ ചങ്കിടിപ്പേറുന്നു, ഇത്തവണയും കലമുടയ്ക്കുമോ?; പ്രീമിയർ ലീ​ഗ് ഫോട്ടോഫിനിഷിലേക്ക്

പ്രിമിയർ ലീ​ഗിലും ഇതേ തന്ത്രങ്ങളാണ് ആർട്ടേറ്റക്കുണ്ടായിരുന്നത്. 2022-23, 2023-24, 2024-25 സീസണുകളിൽ ടേബിളിൽ രണ്ടാം സ്ഥാനത്താണ് ആഴ്സണൽ ഫിനിഷ് ചെയ്തത്. 2023-24 വർഷത്തിൽ വെറും 2 പോയിന്റിനാണ് ലീ​ഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിയോട് അടിയറവ് വെക്കേണ്ടി വന്നത്. 2025-26 സീസണിൽ 3 മത്സരങ്ങൾ ബാക്കിനിൽക്കേ 5 പോയിന്റുമായി വ്യക്തമായി ഭൂരിപക്ഷത്തോടെ മുന്നിട്ടുനിൽക്കുകയാണ് ആഴ്സണൽ.

ഇന്നലെ നടന്ന രണ്ടാം പാദ സെമിഫൈനലിൽ അത്ലറ്റികോ മാഡ്രിഡിനെ 1-0 ​ന് പരാജയപ്പെടുത്തിയാണ് ആഴ്സണൽ ഫൈനലിൽ പ്രവേശിച്ചത്. ഏപ്രിൽ 30 ലെ ഒന്നാംപാദ സെമിഫൈനലിൽ ഇരുടീമുകളും ഓരോ ​ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ 44ാം മിനുറ്റിൽ സാക നേടിയ ഏകപക്ഷീയമായ ഒരു ​ഗോളിലൂടെയാണ് ആഴ്സണൽ ഫൈനലിലേക്ക് ടിക്കറ്റുറപ്പിച്ചത്.

30 നു ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള പുസ്കാസ് അരീനയിലാണ് ഫൈനൽ മത്സരം നടക്കുന്നത്. ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീ​ഗ് എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകരും ടീമം​ഗങ്ങളും. പ്രീമിയർ ലീ​ഗും ഉറപ്പിക്കാനായാൽ ആഴ്സണലിനെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടത്താൻ ആർട്ടേറ്റക്കാകും.

English Summary: Arsenal has reached the Champions League final for the first time in 20 years, remaining unbeaten under manager Mikel Arteta. The team is on the brink of a historic double, aiming to pair the European crown with the Premier League title to end a long trophy drought. Arteta, who took over in 2019, has restored the club's glory through a long-term tactical masterplan.

Madism Digital
madismdigital.com