'ആഷ്‌ലി എന്നെ ചതിച്ചത് ജോർജിയ വോളിനുവേണ്ടി'; അഭ്യൂഹങ്ങൾ ശരിവച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മോണിക്ക

ആഷ്‌ലിക്ക് ഓസ്‌ട്രേലിയ വനിത ക്രിക്കറ്റ് ടീമിലെ മറ്റൊരു താരവുമായി ബന്ധമുണ്ടെന്നാണ് മോണിക്ക പറഞ്ഞിരിക്കുന്നത്
'ആഷ്‌ലി എന്നെ ചതിച്ചത് ജോർജിയ വോളിനുവേണ്ടി'; അഭ്യൂഹങ്ങൾ ശരിവച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മോണിക്ക
Published on

സ്വവർഗ ദമ്പതികളായിരുന്ന ഓസ്‌ട്രേലിയ വനിത ക്രിക്കറ്റ് ടീമിലെ ആഷ്‌ലി ഗാർഡ്‌നറും മോണിക്ക റൈറ്റും വേർപിരിഞ്ഞതു കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. ആഷ്‌ലിക്ക് ഓസ്‌ട്രേലിയൻ ടീമിലെ സഹതാരവുമായി ബന്ധമുണ്ടെന്നും അതിനാലാണ് മോണിക്ക റൈറ്റ് പിരിഞ്ഞതെന്നുമായിരുന്നു ഗോസിപ്പുകൾ. ഇതെല്ലാം ശരിവയ്ക്കുന്ന പ്രതികരണമാണ് ഇപ്പോൾ മോണിക്ക നടത്തിയിരിക്കുന്നത്.

റിപ്പോർട്ടുകളിൽ പറയുന്നതുപോലെ ആഷ്‌ലിക്ക് ഓസ്‌ട്രേലിയ വനിത ക്രിക്കറ്റ് ടീമിലെ മറ്റൊരു താരവുമായി ബന്ധമുണ്ടെന്നാണ് മോണിക്ക പറഞ്ഞിരിക്കുന്നത്. സഹതാരത്തിന്റെ പേരും സമൂഹമാധ്യമങ്ങളിലൂടെ അവർ വെളിപ്പെടുത്തി. ആഷ്‌ലി ഗാർഡ്‌നർ സഹതാരമായ ജോർജിയ വോളുമായി ബന്ധത്തിലാണെന്നാണ് മോണിക്ക റൈറ്റിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.

'ആഷ്‌ലി എന്നെ ചതിച്ചത് ജോർജിയ വോളിനുവേണ്ടി'; അഭ്യൂഹങ്ങൾ ശരിവച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മോണിക്ക
ആ റെഡ് കാർഡിന്റെ ഭാരം ബെക്കാം ഇറക്കിവെച്ചത് നാല് വർഷത്തിനുശേഷം; എങ്ങനെ മറക്കും ഈ പോര്!

വനിത ട്വന്റി 20 ലോകകപ്പ് ഓസ്‌ട്രേലിയ സ്വന്തമാക്കിയിട്ട് ഒരാഴ്ചയേ ആകുന്നുള്ളൂ. അതിനിടയിലാണു താരങ്ങൾ തമ്മിലുള്ള ബന്ധം വലിയ വിവാദമായിരിക്കുന്നത്. തന്നെ ആഷ്‌ലി വഞ്ചിക്കുകയായിരുന്നെന്നു മോണിക്ക പറഞ്ഞു. ബ്രിട്ടീഷ് മാധ്യമമായ 'ഡെയ്‌ലി മെയിൽ' ആണ് സഹതാരവുമായി ആഷ്‌ലിക്കു ബന്ധമുണ്ടെന്നും മോണിക്കയുമായുള്ള ബന്ധം പിരിയാൻ അതാണു കാരണമെന്നും റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ റിപ്പോർട്ടിൽ ജോർജിയ വോളിനെക്കുറിച്ച് പരാമർശിച്ചിരുന്നില്ല.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സഹതാരം ആരെന്നു മോണിക്ക വെളിപ്പെടുത്തിയത്. ഡെയ്‌ലി മെയിലിലെ റിപ്പോർട്ട് 'വളരെ അവ്യക്തമാണ്' എന്ന് കുറിച്ചുകൊണ്ട് ജോർജിയ വോളിന്റെ ചിത്രം മോണിക്ക ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി. 'ഇവരുമായി ചേർന്നാണ് എന്റെ പങ്കാളി എന്നെ ചതിച്ചത്' എന്നു കൂടി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന വനിത ഏകദിന ലോകകപ്പിന് ആഷ്‌ലിയെ പിന്തുണയ്ക്കാൻ മോണിക്കയും എത്തിയിരുന്നു. ഈ ലോകകപ്പിനിടെയാണ് ജോർജിയ വോളുമായുള്ള ബന്ധത്തെക്കുറിച്ച് മോണിക്ക അറിഞ്ഞതെന്നാണ് റിപ്പോർട്ട്. ലോകകപ്പിനു പിന്നാലെ ആഷ്‌ലി-മോണിക്ക ബന്ധം വഷളായി.

ലോകകപ്പിനുശേഷം സിഡ്നിയിൽ തിരിച്ചെത്തിയ ആഷ്ലി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി മോണിക്കയെ അറിയിക്കുകയായിരുന്നു. വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയയോ ആഷ്ലി ഗാർഡ്നറോ ജോർജിയ വോളോ തയ്യാറായിട്ടില്ല. നാല് വർഷം നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു ആഷ്‌ലി-മോണിക്ക വിവാഹം.

Summary

The recent separation of Australian women's cricketer Ashleigh Gardner and her former partner Monica Wright sparked widespread discussion. Rumours suggested that the breakup was linked to Gardner's alleged relationship with one of her Australian teammates. Monica Wright has now shared a response that many believe lends credibility to those speculations, further fueling public interest in the matter.

Madism Digital
madismdigital.com