

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ഇന്ത്യ - പാകിസ്ഥാന്‍ ഫൈനല്‍. ശ്രീലങ്കയെ 124 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിന്റെ വിജയം നേടിയാണ് പാകിസ്ഥാന്‍ ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പ്രവേശിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്കയ്ക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റെടുത്ത് ജസ്പ്രീത് ബുംറ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി.
ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍, അഭിഷേക് ശര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്ത് ആക്രമണം ശക്തമാക്കിയതോടെ ശ്രീലങ്ക 45 റണ്‍സിന് പുറത്തായി. സിനെത് ജയവര്‍ധന, ലസിത്, സോഹന്‍, അഷന്‍ ഭണ്ഡാര എന്നിവര്‍ ഡക്കായി മടങ്ങി. പിന്നാലെ ബാറ്റര്‍മാര്‍ നിരനിരയായി മടങ്ങി. ചാമിക കരുണരത്നെ(4),വനുജ സഹന്‍(1), തരിന്ദു രത്നായകെ(5) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണെടുത്തത്. ഇഷാന്‍ കിഷന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി ഇന്ത്യക്ക് കരുത്ത് നല്‍കി. ഇഷാന്‍ 46 പന്തില്‍ 80 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്താന്‍ പുരുഷ ക്രിക്കറ്റ് ടീം ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചതോടെ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലെ ആദ്യ ചാമ്പ്യന്മാരായ ബംഗ്ലാദേശിന് ഇത്തവണ നിരാശയോടെ മടങ്ങേണ്ടി വന്നു.
ആവേശകരമായ സെമി ഫൈനല്‍ മത്സരത്തിലാണ് പാകിസ്ഥാന്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. നിഷിനിലെ കൊറോഗി സ്‌പോര്‍ട്സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 112 റണ്‍സ് വിജയലക്ഷ്യം 11.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ മറികടക്കുകയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് 13 ഓവര്‍ വീതമായി മത്സരം ചുരുക്കിയിരുന്നു.
അബ്ദുള്‍ സമദ് നടത്തിയ മിന്നുന്ന പ്രകടനമാണ് പാകിസ്ഥാന് ആറ് വിക്കറ്റ് ജയം നേടിക്കൊടുത്തത്. 13 ഓവര്‍ നീണ്ടുനിന്ന കളിയില്‍ സമദ് 15 പന്തില്‍ നിന്ന് അഞ്ച് ഫോറുകളും ഒരു സിക്‌സറും സഹിതം 30 റണ്‍സ് നേടി. 22 പന്തില്‍ നിന്ന് 27 റണ്‍സ് നേടിയ സമദും ഹസന്‍ നവാസും അഞ്ചാം വിക്കറ്റില്‍ ഉണ്ടാക്കിയ 59 റണ്‍സ് കൂട്ടുകെട്ടാണ് 9 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയം ഉറപ്പിച്ചത്.
India and Pakistan will face each other in the men’s cricket final at the Asian Games after both teams secured convincing semi-final victories. India defeated Sri Lanka by 124 runs, while Pakistan beat Bangladesh by six wickets to book their place in the final. Chasing India’s target of 170, Sri Lanka struggled against the Indian bowling attack. Jasprit Bumrah made an immediate impact by taking two wickets in the opening over, putting India in control from the outset.