

രാജ്യാന്തര ക്രിക്കറ്റ് കരിയറിനു ഫുൾസ്റ്റോപ്പ് ഇടുകയാണ് ഇംഗ്ലണ്ട് നായകൻ ബെൻ സ്‌റ്റോക്‌സ്. ഇംഗ്ലണ്ടിൽ മാത്രമല്ല ഇന്ത്യയിലും ഓസ്‌ട്രേലിയയിലും പോലും സ്റ്റോക്‌സിന് ആരാധകരുണ്ട്. ആൻഡ്രു ഫ്‌ളിന്റോഫിനുശേഷം ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർ. കിരീടക്ഷാമം നേരിട്ടിരുന്ന ഇംഗ്ലണ്ടിനു സ്‌റ്റോക്‌സ് നായകനായിരിക്കെ ഏകദിന ലോകകപ്പും ടി20 ലോകകപ്പും സ്വന്തമാക്കാൻ സാധിച്ചു.
സ്റ്റോക്‌സിനെക്കുറിച്ച് ഓർക്കുമ്പോൾ രണ്ട് ഇന്നിങ്‌സുകൾ ഒരിക്കലും വിട്ടുപോകരുത്. അതിൽ ആദ്യത്തേത് 2019 ഏകദിന ലോകകപ്പ് ഫൈനലിലെ പ്രകടനമാണ്. ലോർഡ്‌സിൽ നടന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് നേടുന്നു. അനായാസം ജയിക്കാമെന്നു കരുതി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 241 നു ഓൾഔട്ട് ! ഇരു ടീമുകൾക്കും ഒരേ റൺസ്...! തുടർന്ന് സൂപ്പർ ഓവറിലും ടൈ! ഒടുക്കം ബൗണ്ടറി എണ്ണം നോക്കി ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുന്നു.
രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിനു സ്‌കോർ ബോർഡിൽ 71 റൺസുള്ളപ്പോൾ മൂന്ന് വിക്കറ്റുകൾ നഷ്ടമായതാണ്. അപ്പോഴാണ് സ്റ്റോക്‌സ് ക്രീസിലെത്തുന്നത്. 98 പന്തുകൾ നേരിട്ട സ്റ്റോക്‌സ് അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 84 റൺസുമായി പുറത്താകാതെ നിന്നു. സ്റ്റോക്‌സിന്റെ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കിൽ ന്യൂസിലൻഡ് ആ ലോകകിരീടം ഉയർത്തിയേനെ !
തുടർന്ന് സൂപ്പർ ഓവറിലും ഇംഗ്ലണ്ടിനായി സ്‌റ്റോക്‌സ് ബാറ്റ് ചെയ്യാൻ ഇറങ്ങുന്നുണ്ട്. സൂപ്പർ ഓവറിൽ മൂന്ന് പന്തുകൾ നേരിട്ട് എട്ട് റൺസുമെടുത്തു. ഫൈനലിലെ താരവും സ്റ്റോക്‌സ് തന്നെയാണ്.
2019 ൽ ലീഡ്‌സിൽ നടന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ പ്രകടനവും ബെൻ സ്റ്റോക്‌സ് ആരെന്ന് വെളിപ്പെടുത്തുന്ന അപൂർവങ്ങളിൽ അപൂർവമായ ഇന്നിങ്‌സായിരുന്നു. നാലാം ഇന്നിങ്‌സിൽ 362 റൺസ് വിജയലക്ഷത്തിലേക്ക് ഇംഗ്ലണ്ട് ബാറ്റ് ചെയ്തപ്പോൾ 219 പന്തുകൾ നേരിട്ട സ്റ്റോക്‌സ് 135 റൺസുമായി പുറത്താകാതെ നിന്നു.
261-7 എന്ന നിലയിൽ ഇംഗ്ലണ്ട് തോൽവിക്കു തൊട്ടരികെ എത്തിയതാണ്. അവിടെനിന്നാണ് വാലറ്റത്തെ കൂട്ടുപിടിച്ച് സ്റ്റോക്‌സ് പൊരുതിയത്. 11 ഫോറും എട്ട് സിക്‌സും ഉൾപ്പെടെ ഒരു ക്ലാസിക് ഇന്നിങ്‌സ്. ലോകകപ്പ് കിരീടനേട്ടത്തേക്കാൾ സ്റ്റോക്‌സ് ഈ വിജയം ആഘോഷിച്ചിരുന്നു. ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 67ന് ഓൾഔട്ട് വലിയ നാണക്കേടിൽ നിന്നതാണ്. പിന്നീട് സ്റ്റോക്‌സിന്റെ പ്രകടനം കൊണ്ട് ഈ നാണക്കേട് കഴുകികളയാനും ഇംഗ്ലണ്ടിനു സാധിച്ചു. ഈ മത്സരത്തിലും സ്റ്റോക്‌സായിരുന്നു കളിയിലെ താരം.
Ben Stokes is set to bring the curtain down on his international career, ending an era for England cricket. Widely regarded as England's finest all-rounder since Andrew Flintoff, Stokes captained the team to ODI and T20 World Cup titles. His unbeaten 84 in the dramatic 2019 World Cup final against New Zealand proved decisive in England's historic triumph, while his unforgettable 135* in the 2019 Ashes Test at Headingley rescued England from near-certain defeat and remains one of cricket's greatest match-winning innings.