സൂര്യവന്‍ശിയെ കാത്തിരിക്കുന്നത് ഗംഭീറിന്റെ കടുത്ത 'നീതി ശാസ്ത്രം'; 15കാരനെ പുറത്തിരുത്താന്‍ ഗംഭീര്‍ ഒരുങ്ങുന്നത് എന്തുകൊണ്ട്?

അഭിഷേക് ശര്‍മ്മയും മലയാളി താരം സഞ്ജു സാംസണും ചേര്‍ന്ന് കളം നിറഞ്ഞാടിയ പുതുയുഗത്തിലേക്ക് വിസ്മയമായിട്ടാണ് പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശി കടന്നുവരുന്നത്
സൂര്യവന്‍ശിയെ കാത്തിരിക്കുന്നത് ഗംഭീറിന്റെ കടുത്ത 'നീതി ശാസ്ത്രം'; 15കാരനെ  പുറത്തിരുത്താന്‍ ഗംഭീര്‍ ഒരുങ്ങുന്നത് എന്തുകൊണ്ട്?
Published on

രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും രാജ്യാന്തര ട്വന്റി20യില്‍ നിന്ന് പടിയിറങ്ങിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആവേശം ചോര്‍ന്നുപോയെന്ന് കരുതിയവര്‍ക്ക് തെറ്റി. അഭിഷേക് ശര്‍മ്മയും മലയാളി താരം സഞ്ജു സാംസണും ചേര്‍ന്ന് കളം നിറഞ്ഞാടിയ പുതുയുഗത്തിലേക്ക് വിസ്മയമായിട്ടാണ് പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവന്‍ശി കടന്നുവരുന്നത്.

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ലോകോത്തര ബൗളിംഗ് നിരകളെ നിലംപരിശാക്കി 776 റണ്‍സോടെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ഈ ഇടങ്കയ്യന്‍ വണ്ടര്‍ കിഡ് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമാണ്. അയര്‍ലന്‍ഡിനെതിരെയുള്ള ആദ്യ ട്വന്റി-20 മത്സരത്തില്‍ വൈഭവ് പാഡ് കെട്ടുമെന്നും, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റ താരം എന്ന റെക്കോര്‍ഡ് ബെല്‍ഫാസ്റ്റില്‍ പിറക്കുമെന്നും ആരാധകര്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍, ആരാധകരെയും മാധ്യമങ്ങളെയും ഒരേപോലെ അമ്പരിപ്പിച്ചുകൊണ്ട് കടുത്തൊരു തീരുമാനത്തിലേക്കാണ് ഹെഡ് കോച്ച് ഗൗതം ഗംഭീറും ടീം മാനേജ്‌മെന്റും വിരല്‍ ചൂണ്ടുന്നത്.

സൂര്യവന്‍ശിയെ പുറത്തിരുത്തും?

വൈഭവ് സൂര്യവന്‍ശി എന്ന അസാധാരണ പ്രതിഭയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും ആദ്യ ഇലവനില്‍ ഉടന്‍ കളിപ്പിക്കാന്‍ സാധ്യതയില്ലെന്ന സൂചനയാണ് ബെല്‍ഫാസ്റ്റില്‍ നിന്ന് പുറത്തുവരുന്നത്. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊട്ടക് വ്യക്തമാക്കിയ വാക്കുകള്‍ ഗൗതം ഗംഭീറിന്റെ കടുത്ത ക്രിക്കറ്റ് തത്വശാസ്ത്രത്തിന് അടിവരയിടുന്നതാണ്.

കേവലം മാധ്യമങ്ങളുടെ ഹൈപ്പിനും ചരിത്ര റെക്കോര്‍ഡിനും വേണ്ടി മാത്രം, ഇതിനകം റണ്‍സ് അടിച്ചുകൂട്ടി ടീമില്‍ സ്ഥാനം ഉറപ്പിച്ച ഒരു കളിക്കാരനെ മാറ്റിനിര്‍ത്തുന്നത് കടുത്ത അനീതിയായിരിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍

'വൈഭവ് എതിരാളികളെയോ വലിയ വേദികളെയോ ഭയപ്പെടാത്ത അസാധാരണ കഴിവുള്ള താരം തന്നെയാണ്. പക്ഷേ, ഒരു അത്ഭുത പ്രതിഭയെ വളര്‍ത്തിയെടുക്കുന്നതും കളിക്കളത്തിലെ അടിസ്ഥാനപരമായ നീതി നിലനിര്‍ത്തുന്നതും തമ്മില്‍ വളരെ നേര്‍ത്തൊരു വരയുണ്ട്,' എന്ന് കൊട്ടക് തുറന്നുപറഞ്ഞു. കേവലം മാധ്യമങ്ങളുടെ ഹൈപ്പിനും ചരിത്ര റെക്കോര്‍ഡിനും വേണ്ടി മാത്രം, ഇതിനകം റണ്‍സ് അടിച്ചുകൂട്ടി ടീമില്‍ സ്ഥാനം ഉറപ്പിച്ച ഒരു കളിക്കാരനെ മാറ്റിനിര്‍ത്തുന്നത് കടുത്ത അനീതിയായിരിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

ടീം ഫസ്റ്റ് നയം

വ്യക്തികളെക്കാള്‍ ടീമിന് പ്രാധാന്യം നല്‍കുന്ന ഗൗതം ഗംഭീറിന്റെ പ്രശസ്തമായ 'ടീം ഫസ്റ്റ്' നയമാണ് ഇവിടെയും നടപ്പിലാകുന്നത്. നിലവില്‍ ഫോമിലുള്ള സഞ്ജു സാംസണെയോ അഭിഷേക് ശര്‍മ്മയെയോ പോലുള്ള ഒരു കളിക്കാരനെ ഒരു മത്സരത്തില്‍ പോലും പുറത്തിരുത്തുന്നത് ഡ്രെസ്സിംഗ് റൂമിലെ കെട്ടുറപ്പിനെ ബാധിക്കും. 'റണ്‍സ് അടിച്ചാല്‍ ടീമില്‍ സ്ഥാനമുണ്ടാകും' എന്ന സുതാര്യമായ വിശ്വാസത്തിലാണ് ഒരു ടീം വളരേണ്ടത്. കേവലം ഒരു ചരിത്ര നിമിഷം സൃഷ്ടിക്കാന്‍ വേണ്ടി മാത്രം ഫോമിലുള്ള താരങ്ങളെ ബെഞ്ചിലിരുത്തിയാല്‍, അത് ടീമിലെ മറ്റ് കളിക്കാരുടെ ആത്മവിശ്വാസത്തെയും മാനേജ്‌മെന്റിലുള്ള വിശ്വാസത്തെയും തകര്‍ക്കും.

സൂര്യവന്‍ശിയെ കാത്തിരിക്കുന്നത് ഗംഭീറിന്റെ കടുത്ത 'നീതി ശാസ്ത്രം'; 15കാരനെ  പുറത്തിരുത്താന്‍ ഗംഭീര്‍ ഒരുങ്ങുന്നത് എന്തുകൊണ്ട്?
ടാറ്റാ സ്റ്റീല്‍ ജീവനക്കാരി ഇനി ഇന്ത്യക്കെതിരെ! ഒപ്പമിരുന്ന് ചായ കുടിച്ചവള്‍ ലോകകപ്പ് കളിക്കാന്‍ പോയപ്പോള്‍...

മാത്രമല്ല, വെറും 15 വയസ്സ് മാത്രം പ്രായമുള്ള വൈഭവിന് മുന്നില്‍ ഒന്നര പതിറ്റാണ്ടിലധികം നീളുന്ന കരിയറാണ് മുന്നിലുള്ളത്. രാജ്യാന്തര ക്രിക്കറ്റിന്റെ കടുത്ത സമ്മര്‍ദ്ദങ്ങളിലേക്ക് ഈ പ്രായത്തില്‍ അവനെ പെട്ടെന്ന് വലിച്ചെറിയുന്നതിന് പകരം, ഇന്ത്യന്‍ ടീമിന്റെ സംസ്‌കാരവും അന്തരീക്ഷവും ഡഗ്ഔട്ടിലിരുന്ന് കണ്ട് പഠിക്കാനുള്ള അവസരമാണ് ഗംഭീര്‍ ഒരുക്കുന്നത്.

ഇത് കളിക്കാരന്‍ എന്ന നിലയില്‍ അവന്റെ മാനസിക വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകും. നിലവില്‍ ഇന്ത്യന്‍ ടോപ്പ് ഓര്‍ഡറില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ടീമില്‍ കൃത്രിമമായി ഒരു ഒഴിവ് ഉണ്ടാക്കി വൈഭവിന് അരങ്ങേറ്റം സമ്മാനിക്കാന്‍ ഗംഭീര്‍ ഒരുക്കമല്ല. ആ നീല ജേഴ്‌സി വൈഭവിനെ തേടിയെത്തുക തന്നെ ചെയ്യും, എന്നാല്‍ അത് സോഷ്യല്‍ മീഡിയയിലെ തരംഗത്തിന്റെയോ വൈറല്‍ ഹൈപ്പിന്റെയോ ബലത്തിലായിരിക്കില്ല; മറിച്ച് പൂര്‍ണ്ണമായ അര്‍ഹതയുടെയും സ്വാഭാവികമായ അവസരത്തിന്റെയും അടിസ്ഥാനത്തിലായിരിക്കുമെന്ന് ഗംഭീറും സംഘവും വ്യക്തമാക്കുന്നു.

Summary

When Rohit Sharma and Virat Kohli retired from international T20 cricket, many believed the excitement around Indian cricket would fade. They were proved wrong. A new era led by Abhishek Sharma and Kerala's own Sanju Samson has reignited the format, and into this exciting phase steps 15-year-old sensation Vaibhav Suryavanshi.

The left-handed wonderkid has become the biggest talking point in Indian cricket after a sensational IPL campaign in which he dismantled world-class bowling attacks and finished with 776 runs to claim the Orange Cap.

Fans were convinced that Suryavanshi would make his India debut in the first T20I against Ireland, creating history in Belfast as the youngest player ever to represent India in the format. However, in a move that has stunned both fans and the media, head coach Gautam Gambhir and the team management appear to be leaning towards a tough selection decision.

സൂര്യവന്‍ശിയെ കാത്തിരിക്കുന്നത് ഗംഭീറിന്റെ കടുത്ത 'നീതി ശാസ്ത്രം'; 15കാരനെ  പുറത്തിരുത്താന്‍ ഗംഭീര്‍ ഒരുങ്ങുന്നത് എന്തുകൊണ്ട്?
ഐപിഎൽ ഫൈനലിൽ സർവം ശിവമയം, ഭക്തി ചടങ്ങാണോയെന്ന് വിമർശനം; ക്രിക്കറ്റിനെയും വിഴുങ്ങുന്ന സംഘ്പരിവാർ
Madism Digital
madismdigital.com