ആ നക്ഷത്ര ചിഹ്നങ്ങള്‍ നല്‍കുന്ന സൂചന; സെലക്ഷന്‍ നയത്തില്‍ മാറ്റം വരുത്തി ബിസിസിഐ

ഈ ചിഹ്നം താരങ്ങളുടെ ഫിറ്റ്‌നസ് സംബന്ധിച്ച് ബോര്‍ഡിന് 100% ഉറപ്പില്ലെന്ന സൂചനയാണ് നല്‍കുന്നത് എന്നാണ് വിവരം.
ആ നക്ഷത്ര ചിഹ്നങ്ങള്‍ നല്‍കുന്ന സൂചന; സെലക്ഷന്‍ നയത്തില്‍ മാറ്റം വരുത്തി ബിസിസിഐ
Published on

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യര്‍ ടീമിനെ നയിക്കുമ്പോള്‍ ഉപനായകനായി തിലക് വര്‍മയും ടീമിലുണ്ട്. സെപ്റ്റംബര്‍ 13 ന് പരമ്പര ആരംഭിക്കാനിരിക്കെ ഇത്തവണത്തെ ടീം സെലക്ഷനില്‍ ചില മാറ്റങ്ങള്‍ പ്രകടമാണ്.

ടീമില്‍ ഇടം പിടിച്ച നിതീഷ് കുമാര്‍ റെഡ്ഡി, ജസ്പ്രീത് ബുംറ, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ തുടങ്ങിയവരുടെ പേരുകള്‍ക്ക് സമീപം പ്രത്യക്ഷപ്പെട്ട നക്ഷത്രചിഹ്നമാണ് പുതിയ ചര്‍ച്ചകളുടെ ആധാരം. ഈ ചിഹ്നം താരങ്ങളുടെ ഫിറ്റ്‌നസ് സംബന്ധിച്ച് ബോര്‍ഡിന് 100% ഉറപ്പില്ലെന്ന സൂചനയാണ് നല്‍കുന്നത് എന്നാണ് വിവരം. ചില മുന്‍കാല അനുഭവങ്ങളാണ് വിവിഎസ് ലക്ഷ്മണ്‍ നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയുടെ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി കളിക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നു എന്നാണ് പൂതിയ നീക്കം വ്യക്തമാക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു മത്സരത്തിനോ പരമ്പരയ്ക്കോ ഒരു കളിക്കാരനെ തിരഞ്ഞെടുത്താല്‍ അയാള്‍ പൂര്‍ണ ഫിറ്റാണെന്ന് ഉറപ്പാക്കുകാനാണ് ബിസിസിഐ ശ്രമിക്കുന്നത്. താരത്തിന്റെ ഫിറ്റ്‌നസ് നിലയെക്കുറിച്ച് മാനേജ്‌മെന്റിന് 200 ശതമാനം ഉറപ്പില്ലെങ്കില്‍ ടീമില്‍ കളിക്കാരനെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് ബിസിസിഐ തീരുമാനത്തിന് പിന്നില്‍.

ആ നക്ഷത്ര ചിഹ്നങ്ങള്‍ നല്‍കുന്ന സൂചന; സെലക്ഷന്‍ നയത്തില്‍ മാറ്റം വരുത്തി ബിസിസിഐ
ഒന്നര വര്‍ഷം കുറച്ചത് 17 കിലോ, മണിക്കൂറുകള്‍ നീണ്ട പരിശീലനം; സര്‍ഫറാസ് ഖാന്റെ ഒരു അത്യുഗ്രന്‍ തിരിച്ചുവരവ്

സുതാര്യതയ്ക്ക് വേണ്ടിയുള്ള നടപടി എന്നാണ് വിവിഎസ് ലക്ഷ്മണ്‍ നിലവിലെ നയത്തെ വിശദീകരിക്കുന്നത്. കളിക്കാരെ ഫിറ്റ്നസ് അനുസരിച്ചാണ് തിരഞ്ഞെടുക്കുന്നതെന്ന് ടീം പ്രഖ്യാപിച്ച പത്രക്കുറിപ്പില്‍ അടക്കം വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. ഒരു അന്താരാഷ്ട്ര നിയമനത്തിന് 3-4 ആഴ്ച മുമ്പ് സെലക്ഷന്‍ നടത്തുന്നതിനാല്‍, സെലക്ഷന്‍ നിബന്ധനകള്‍ വ്യക്തമായിരിക്കണം എന്ന് ബോര്‍ഡ് ആഗ്രഹിക്കുന്നു. എന്നാണ് ചില കളിക്കാരുടെ പേരുകള്‍ക്ക് സമീപത്തുള്ള നക്ഷത്രചിഹ്നങ്ങള്‍ക്ക് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ നല്‍കുന്ന വിശദീകണം.

Summary

The BCCI has announced India’s 15-member squad for the upcoming T20I series against Afghanistan, with Kerala’s Sanju Samson included in the team. Shreyas Iyer will lead the side, while Tilak Varma has been named vice-captain. With the series scheduled to begin on September 13, the squad features several notable changes in team selection.

Madism Digital
madismdigital.com