

ന്യൂസിലന്റിന് എതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് മിന്നും ജയം. ഓപ്പണിങ്ങായി ഇറങ്ങിയ വൈഭവ് സൂര്യവന്‍ശിയും അഭിഷേക് ശര്‍മയും ചേര്‍ന്നുണ്ടാക്കിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തിന് അടിസ്ഥാനമായത്. 35 ബോളില്‍ അഭിഷേക് ശര്‍മ സെഞ്ച്വറി തികച്ചു. മൂന്നാം മത്സരത്തിലെ 6 വിക്കറ്റ് ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ അഞ്ച് ഓവര്‍ പിന്നിട്ടപ്പോള്‍ തന്നെ ഇന്ത്യന്‍ സ്കോര്‍ 100 പിന്നിട്ടു. 15 ബോളില്‍ അഭിഷേക് ശര്‍മ നേടിയ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ ആയിരുന്നു ഇന്ത്യന്‍ സ്കോര്‍ബോര്‍ഡ് വളര്‍ന്നത്. വൈഭവ് സൂര്യവന്‍ശി 19 ബോളില്‍ 45 റണ്‍സ് നേടി പുറത്തായി. പുറത്താകുമ്പോള്‍ 38 ബോളില്‍ നിന്നും 113 റണ്‍സായിരുന്നു അഭിഷേക് അടിച്ചുകൂട്ടിയത്. രണ്ടാം വിക്കറ്റില്‍ ക്രീസില്‍ എത്തിയ സഞ്ജു സാംസണ് പക്വതയോടെയാണ് പന്തുകളെ നേരിട്ടത്. എന്നാല്‍ 13 ബോളില്‍ 18 റണ്‍സാണ് സഞ്ജു നേടിയത്. തിലക് വര്‍മ 1, നമന്‍ ധിര്‍ 4, ശ്രേയസ് അയ്യര്‍ അഞ്ച് റണ്‍സും സ്വന്തമാക്കി.
52 പന്തില്‍ പുറത്താകാതെ 89 റണ്‍സെടുത്ത ഡാരില്‍ മിച്ചലും 25 പന്തില്‍ 40 റണ്‍സെടുത്ത ഫിന് അലനുമാണ് കിവീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. രണ്ട് റണ്‍സെടുത്ത് ഓപ്പണര്‍ ടിം സെയ്ഫേര്‍ട്ട് പുറത്തായതിന് പിന്നാലെ രണ്ടാം വിക്കറ്റില്‍ ഫിന് അലനും ഡാരില്‍ മിച്ചലും ഒത്തുചേരുകയായിരുന്നു. ഇരുവരും 86 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഗ്ലെന്‍ ഫിലിപ്സ് 14 പന്തില്‍ 17 റണ്‍സെടുത്തു. 23 പന്തില്‍ 39 റണ്‍സോടെ ബെവോണ്‍ ജേക്കബ്സ് പുറത്താകാതെ നിന്നു.
ഇന്ത്യക്കായി അര്‍ഷദീപ് സിങ്, അക്സര്‍ പട്ടേല്‍, നിധീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
India secured a convincing victory over New Zealand in the third ODI, powered by a century partnership between opening batters Vaibhav Suryavanshi and Abhishek Sharma. New Zealand posted 198 for three, with Daryl Mitchell scoring an unbeaten 89 off 52 balls and Finn Allen contributing 40 off 25 balls. In reply, India raced past 100 within the first five overs, driven by Abhishek Sharma’s half-century off just 15 balls. Suryavanshi added 45 runs off 19 balls before being dismissed. Arshdeep Singh, Axar Patel and Nitish Kumar Reddy took one wicket each for India.