

അണ്ടര്‍ 19 ഏഷ്യ കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യ പാകിസ്ഥാന് ഫൈനല്‍. സെമി ഫൈനല്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം. നിശ്ചിത 50 ഓവറില്‍ അഫ്ഗാന് ഉയര്‍ത്തിയ 227 റണ്‍സിന്റെ പ്രതിരോധം 79 ബോള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
ക്യാപ്റ്റന്‍ ലക്ഷ്യ റായ്ചന്ദ്രാനി നേടിയ 93 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ലായത്. 90 ബോളില്‍ 13 ബൗണ്ടറികളും 1 സിക്സും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. ആര്യവീര്‍ സെവാഗ് 57 ബോളില്‍ 51 റണ്‍സ് നേടി. വിനീത് വി കെ 57, യഷ്ഭരത് സിങ് ചൗഹാന് 16 റണ്‍സും നേടി.
നൊമാന്‍ സലര്സായ്, ഷാ ഫൈസല്‍ റാഹിമി എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമായിരുന്നു അഫ്ഗാനെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. നാലാം വിക്കറ്റില്‍ ഷാ ഫൈസല്‍ റാഹിമി - നൊമാന്‍ സലര്സായ് കൂട്ടുകെട്ടില്‍ പിറന്ന 57 റണ്‍സും ഏഴാം വിക്കറ്റില്‍ ഫൈസല്‍ റാഹിമി - സൊഹൈല്‍ ഖാന് കൂട്ടുകെട്ടില്‍ പിറന്ന 60 റണ്‍സും അഫ്ഗാനെ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. നൊമാന്‍ സലര്സായ് 51 റണ്‍സെടുത്തു. ഷാ ഫൈസല്‍ റാഹിമി 51 റണ്‍സ് നേടി. സുബാന് സഖായില്‍ (31), സൊഹൈല്‍ ഖാന് (36*) എന്നിവരും അഫ്നാന് മികച്ച പിന്തുണ നല്കി. ഇന്ത്യയ്ക്കായി ഇഷാന് സൂദ് മൂന്നും ആര്യന് സവ്സാനി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യ സെമിയില്‍ ബംഗ്ലാദേശിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പാകിസ്ഥാന് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.
India have booked their place in the final of the Under-19 Asia Cup, setting up a title clash against Pakistan. India defeated Afghanistan by eight wickets in the semi-final. Chasing a target of 228 runs, India reached the target with just two wickets down and 79 balls to spare, securing a convincing victory.