അണ്ടർ-19 ഏഷ്യാ കപ്പ്; ഇന്ത്യയെ വീഴ്ത്തി പാകിസ്ഥാന് മൂന്ന് വിക്കറ്റിന്റെ ആവേശജയം

ഇന്ത്യയ്ക്ക് വേണ്ടി അർജുൻ രജ്പുത്തും തകർപ്പൻ സെഞ്ച്വറി (107) നേടിയിരുന്നു.
അണ്ടർ-19 ഏഷ്യാ കപ്പ്; ഇന്ത്യയെ വീഴ്ത്തി പാകിസ്ഥാന് മൂന്ന് വിക്കറ്റിന്റെ ആവേശജയം
SonyLiv
Published on: 

ഒമാനിലെ അൽ അമീറത്തിൽ നടന്ന അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് മൂന്ന് വിക്കറ്റിന്റെ ആവേശജയം. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം 48.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. തകർച്ച നേരിട്ട പാക് ഇന്നിങ്സിനെ കരകയറ്റിയ വിക്കറ്റ് കീപ്പർ ബാറ്റർ ഹംസ സഹൂറിന്റെ പുറത്താവാതെയുള്ള സെഞ്ച്വറിയാണ് (108 പന്തിൽ 100*) ടീമിന് വിജയമൊരുക്കിയത്. നേരത്തെ ഇന്ത്യയ്ക്ക് വേണ്ടി അർജുൻ രജ്പുത്തും തകർപ്പൻ സെഞ്ച്വറി (107) നേടിയിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഒരു ഘട്ടത്തിൽ 44/4 എന്ന നിലയിലേക്ക് തകർന്ന ഇന്ത്യയെ അർജുൻ രജ്പുത്തിന്റെ ഒറ്റയാൾ പോരാട്ടമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. വെറും 85 പന്തുകളിൽ നിന്ന് 11 ഫോറുകളും അഞ്ച് സിക്സറുകളും ഉൾപ്പെടെ 107 റൺസാണ് അർജുൻ അടിച്ചുകൂട്ടിയത്.

ആര്യവീർ സേവാഗ് 22 റൺസെടുത്ത് പുറത്തായി. മറ്റ് ബാറ്റർമാർക്കൊന്നും കാര്യമായ സംഭാവന നൽകാൻ സാധിക്കാതിരുന്നതോടെ 46.3 ഓവറിൽ 208 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. പാകിസ്ഥാന് വേണ്ടി അലി റാസ, റിസ്‌വാനുല്ല, നിക്കാബ് ഷെഫീഖ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

അണ്ടർ-19 ഏഷ്യാ കപ്പ്; ഇന്ത്യയെ വീഴ്ത്തി പാകിസ്ഥാന് മൂന്ന് വിക്കറ്റിന്റെ ആവേശജയം
മഴ കളി തടസ്സപ്പെടുത്തിയ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 4 റൺസ് ജയം; പരമ്പരയിൽ 2-0ന് മുന്നിൽ

മറുപടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ഇന്ത്യൻ ബോളർമാർ ആഞ്ഞടിച്ചടോതെ 14.4 ഓവറിൽ 61 റൺസെടുക്കുന്നതിനിടെ അവരുടെ ആദ്യ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ആറാം വിക്കറ്റിൽ ഒന്നിച്ച ഹംസ സഹൂറും ഹസ്നൈൻ അബ്ബാസ് ദാറും (38) ചേർന്ന് പാക് ഇന്നിങ്സിന് ജീവൻ നൽകി. ഇരുവരും ചേർന്ന് പടുത്തുയർത്തിയ 107 റൺസിന്റെ കൂട്ടുകെട്ടാണ് മത്സരത്തിൽ നിർണായകമായത്. മികച്ച ഫോമിൽ കളിച്ച ഹംസ സഹൂർ അവസാനം വരെ ക്രീസിൽ നിന്ന് ടീമിനെ വിജയ തീരത്ത് എത്തിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മനൽ ചൗഹാൻ മികച്ച ബോളിങ് പ്രകടനം പുറത്തെടുത്തെങ്കിലും വിജയം തടയാനായില്ല.

ഗ്രൂപ്പ് എ യിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും വിജയിക്കാൻ ഇതോടെ പാകിസ്ഥാന് സാധിച്ചു. ആദ്യ മത്സരത്തിൽ അവർ യുഎഇ യെ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിൽ നേപ്പാളിനെ 10 വിക്കറ്റിന് തോൽപ്പിച്ചിരുന്നു.

Summary

Pakistan U19 defeated India U19 by three wickets in a thrilling Asia Cup group match in Oman. Batting first, India posted 208 all out, anchored by Arjun Rajput’s brilliant century (107). In response, Pakistan stumbled to 61/5 before wicketkeeper Hamza Zahoor struck an unbeaten century (100*) and shared a crucial 107-run partnership with Hasnain Abbas (38), guiding Pakistan home in 48.1 overs.