ഒന്നുകിൽ റൂട്ട് തകർക്കും, അല്ലെങ്കിൽ ആരും തൊടാതെ ശേഷിക്കും; സച്ചിനൊപ്പം ഓടിയെത്തുമ്പോൾ

സച്ചിനല്ലാതെ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ടെസ്റ്റ് ക്രിക്കറ്റിലെ 14,000 റൺസ് എന്ന അപൂർവ നേട്ടം കഴിഞ്ഞ ദിവസമാണ് റൂട്ട് സ്വന്തമാക്കിയത്
ഒന്നുകിൽ റൂട്ട് തകർക്കും, അല്ലെങ്കിൽ ആരും തൊടാതെ ശേഷിക്കും; സച്ചിനൊപ്പം ഓടിയെത്തുമ്പോൾ
Published on

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനൊപ്പം ഓടിയെത്താനുള്ള തീവ്ര പ്രയത്‌നത്തിലാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട്. സച്ചിനല്ലാതെ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ടെസ്റ്റ് ക്രിക്കറ്റിലെ 14,000 റൺസ് എന്ന അപൂർവ നേട്ടം കഴിഞ്ഞ ദിവസമാണ് റൂട്ട് സ്വന്തമാക്കിയത്. ടെസ്റ്റിലെ സച്ചിന്റെ ആകെ റൺസിനൊപ്പമെത്താൻ റൂട്ടിനു സാധിക്കുമോ എന്നതിലാണ് ഇനിയുള്ള കാത്തിരിപ്പ്.

ഒന്നുകിൽ റൂട്ട് തകർക്കും, അല്ലെങ്കിൽ ആരും തൊടാതെ ശേഷിക്കും; സച്ചിനൊപ്പം ഓടിയെത്തുമ്പോൾ
തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത ഇറാന്റെ കാവല്‍ക്കാരന്‍; അലിറേസ ബെയ്റാന്‍വന്ദ് എന്ന പ്രതിഭാസം!

ടെസ്റ്റ് കരിയറിലെ 302-ാം ഇന്നിങ്‌സിൽ നിന്നാണ് 14,000 റൺസ് എന്ന ചരിത്ര നേട്ടം റൂട്ട് കൈവരിച്ചത്. സച്ചിൻ 14,000 റൺസ് ക്ലബിലെത്തിയത് ആകട്ടെ 279 ഇന്നിങ്‌സുകളിൽ നിന്നും. ടെസ്റ്റ് കരിയറിൽ സച്ചിൻ ടെൻഡുൽക്കർ 15,921 റൺസ് നേടിയിട്ടുണ്ട്. റൂട്ടിനു 165 മത്സരങ്ങളിൽ നിന്നായി 14,075 റൺസും. ആകെ റൺസിൽ സച്ചിനെ മറികടക്കാൻ റൂട്ടിനു സാധിക്കുമോ? നിലവിലെ ഫോം വെച്ച് റൂട്ടിനു ഒരു വർഷമെങ്കിലും ടെസ്റ്റിൽ തുടരാൻ സാധിച്ചാൽ ഈ റെക്കോർഡ് മറികടക്കാൻ സാധിച്ചേക്കും.

സച്ചിന്റെ റൺസിൽ നിന്ന് 1846 റൺസിന്റെ കുറവാണ് നിലവിൽ റൂട്ടിനുള്ളത്. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ശേഷിക്കുന്ന ഒരു ടെസ്റ്റ്, പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ, ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്ന് ടെസ്റ്റ് എന്നിവയാണ് റൂട്ടിനു വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങൾ.

ഈ വർഷം എല്ലാ പരമ്പരകളിലും കളിച്ചാൽ റൂട്ടിനെ കാത്തിരിക്കുന്നത് ഏഴ് ടെസ്റ്റ് മത്സരങ്ങളാണ്. അടുത്ത വർഷത്തിലേക്ക് എത്തിയാൽ ചുരുങ്ങിയത് 10 മത്സരങ്ങളും ലഭിക്കും. ഇതിൽ നിന്നെല്ലാം 1846 കണ്ടെത്തുകയാണ് റൂട്ടിനു മുന്നിലെ വെല്ലുവിളി. റൂട്ട് ഈ റെക്കോർഡ് തകർത്തില്ലെങ്കിൽ പിന്നീട് സച്ചിന്റെ 15,921 മറികടക്കാൻ ടെസ്റ്റിൽ മറ്റൊരു താരത്തിനു സാധിക്കില്ലെന്ന് ഉറപ്പാണ്.

Summary

England's Joe Root is in a determined pursuit to match cricket legend Sachin Tendulkar’s records. Root recently achieved the rare milestone of 14,000 runs in Test cricket, a feat previously held exclusively by Tendulkar. The focus now shifts to whether Root can go on to surpass or equal Sachin's all-time aggregate in Test runs.

Madism Digital
madismdigital.com