അടുത്ത സീസണിനു മുന്നോടിയായി സർവത്ര അഴിച്ചുപണിക്കു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഈ സീസണിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ആലോചന. നായകൻ അജിങ്ക്യ രഹാനെ മുതൽ കോടികൾക്കു മുടക്കി സ്വന്തമാക്കിയ ഏതാനും യുവതാരങ്ങളെ പോലും റിലീസ് ചെയ്യാനാണ് ഫ്രാഞ്ചൈസിയുടെ തീരുമാനം.
മുപ്പത്തിയെട്ടുകാരനായ നായകൻ അജിങ്ക്യ രഹാനെയെ റിലീസ് ചെയ്യാൻ കൊൽക്കത്ത തീരുമാനിച്ചിട്ടുണ്ട്. ഈ സീസണിൽ 14 കളികളിൽനിന്ന് 135.08 സ്‌ട്രൈക് റേറ്റിൽ രഹാനെയ്ക്കു നേടാൻ സാധിച്ചത് 335 റൺസ് മാത്രമാണ്. പവർപ്ലേയിൽ ആക്രമിച്ചു കളിക്കാൻ രഹാനെയ്ക്കു സാധിക്കാത്തത് പല മത്സരങ്ങളും തോൽക്കാൻ കാരണമായെന്നാണ് മാനേജ്‌മെന്റ് വിലയിരുത്തൽ.
18 കോടി ചെലവഴിച്ചു വാങ്ങിയ ശ്രീലങ്കൻ പേസർ മതീഷ പതിരാണയെ റിലീസ് ചെയ്യാനാണ് കൊൽക്കത്ത ആലോചിക്കുന്നത്. കഴിഞ്ഞ മെഗാ താരലേലത്തിൽ പേഴ്‌സ് ബാലൻസിന്റെ വലിയൊരു ശതമാനം പതിരാണയ്ക്കായി കളഞ്ഞു. ഇത് ടീമിന്റെ അസ്ഥിരതയ്ക്കു കാരണമായെന്നാണു വിലയിരുത്തൽ. അടുത്ത മിനി താരലേലത്തിനു മുൻപ് റിലീസ് ചെയ്ത ശേഷം വീണ്ടും ലേലത്തിലെടുക്കാനായിരിക്കും കൊൽക്കത്തയുടെ ശ്രമം.
മനീഷ് പാണ്ഡെയെ റിലീസ് ചെയ്യുമെന്ന് ഉറപ്പാണ്. ഈ സീസണിൽ ആറ് കളികളിൽനിന്ന് വെറും 70 റൺസ് മാത്രമാണ് പാണ്ഡെയ്ക്കു നേടാൻ സാധിച്ചത്. 12 കോടിക്കു സ്വന്തമാക്കിയ സ്പിന്നർ വരുൺ ചക്രവർത്തിയെ ലേലത്തിൽ വിടാനും സാധ്യതയുണ്ട്. മെഗാ താരലേലത്തിൽ വരുണിനായി ചെലവഴിച്ച തുക കൂടുതൽ ആണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. 7-8 കോടിയായിരിക്കും ഇനി വരുണിനായി കൊൽക്കത്ത നീക്കിവയ്ക്കാൻ പോകുന്നത്.
ആഭ്യന്തര ക്രിക്കറ്റിലെ ഫോമിന്റെ അടിസ്ഥാനത്തിൽ നിലനിർത്തിയ രമൺദീപ് സിങ്ങിനെയും കൊൽക്കത്ത ലേലത്തിൽ വിടും. ഈ സീസണിൽ താരത്തിന്റെ ബാറ്റിങ് ശരാശരി 26.62 മാത്രമാണ്.
ഇത്രയും അധികം താരങ്ങളെ റിലീസ് ചെയ്യുമ്പോൾ കൊൽക്കത്ത ഉറപ്പായും നിലനിർത്താൻ സാധ്യതയുള്ളത് റിങ്കു സിങ്ങിനെയാണ്. മാത്രമല്ല റിങ്കുവിനു ക്യാപ്റ്റൻസി ചുമതല നൽകാനും ആലോചനയുണ്ട്.
The Kolkata Knight Riders (KKR) are reportedly planning a major squad overhaul ahead of the next IPL season following a disappointing campaign. The franchise is considering significant changes, including the possible release of captain Ajinkya Rahane and several young players who were acquired for hefty sums. The move is aimed at rebuilding the team and improving performances in the upcoming season