മാനവിന്റെ 'മനം' നിറഞ്ഞു, ഇന്ത്യക്കായി അരങ്ങേറ്റം; അശ്വിൻ, ജഡേജ യു​ഗം കഴിഞ്ഞാലും രാജ്യത്തിന് സ്പിന്നർ വേക്കൻസി സെറ്റ്

2021 നു ശേഷം ആദ്യമായാണ് ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നർ ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നത്
മാനവിന്റെ 'മനം' നിറഞ്ഞു, ഇന്ത്യക്കായി അരങ്ങേറ്റം; അശ്വിൻ, ജഡേജ യു​ഗം കഴിഞ്ഞാലും രാജ്യത്തിന് സ്പിന്നർ വേക്കൻസി സെറ്റ്
Published on

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ സർപ്രൈസ് എൻട്രിയായി രാജസ്ഥാൻ ഓൾറൗണ്ടർ മാനവ് സുത്താർ. സ്പിന്നർ കുൽദീപ് യാദവാണ് മാനവിനു ടെസ്റ്റ് ക്യാപ് നൽകിയത്. 2021 നു ശേഷം ആദ്യമായാണ് ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നർ ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റിൽ രാജസ്ഥാനെ പ്രതിനിധീകരിക്കുന്ന മാനവിനു 23 വയസാണ് പ്രായം. ഇടംകൈയൻ സ്പിന്നറായ മാനവ് വാലറ്റത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്യാനും കഴിവുള്ള കളിക്കാരനാണ്. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരുടെ കാലം കഴിയുമ്പോൾ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാവിയിലേക്ക് മാനവിനെ പോലൊരു താരത്തെ ആവശ്യമാണ്.

2022-23 രഞ്ജി സീസണിൽ ആണ് മാനവ് ശ്രദ്ധിക്കപ്പെടുന്നത്. വെറും ആറ് മത്സരങ്ങളിൽ നിന്ന് രാജസ്ഥാനായി 39 വിക്കറ്റുകൾ വീഴ്ത്താൻ മാനവിനു സാധിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 29 മത്സരങ്ങളിൽ നിന്ന് 129 വിക്കറ്റും 945 റൺസും നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എ ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തി. 107 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്താനും താരത്തിനു സാധിച്ചു.

മാനവിന്റെ 'മനം' നിറഞ്ഞു, ഇന്ത്യക്കായി അരങ്ങേറ്റം; അശ്വിൻ, ജഡേജ യു​ഗം കഴിഞ്ഞാലും രാജ്യത്തിന് സ്പിന്നർ വേക്കൻസി സെറ്റ്
2002 ലോകകപ്പ് അടക്കിഭരിച്ച RRR. 'ഡെർ ടൈറ്റൻ' ഒലിവർ​കാനെ കരയിപ്പിച്ച ബ്രസീൽ Trio

ഒരു ബാറ്റർ ആകുകയെന്നതായിരുന്നു മാനവിന്റെ വലിയ ആഗ്രഹം. ക്രിക്കറ്റ് പരിശീലനത്തിനായി ക്യാംപിൽ എത്തിക്കുമ്പോൾ മാനവിന്റെ അച്ഛൻ ജഗദീഷ് സുത്താറും അതുതന്നെയാണ് കരുതിയത്. എന്നാൽ ആദ്യ ദിവസത്തെ പരിശീലനം കഴിഞ്ഞപ്പോൾ പരിശീലകൻ ധീരജ് ശർമ ജഗദീഷ് സുത്താറിനോടു പറഞ്ഞു, 'നിങ്ങളുടെ മകൻ ബൗളിങ്ങിനു വേണ്ടി നിയോഗിക്കപ്പെട്ടവനാണ്'.

2023 ഏകദിന ലോകകപ്പ് ടീം സെലക്ഷൻ നടക്കുന്ന സമയത്താണ് മാനവ് ബിസിസിഐ സെലക്ടർമാരുടെ നിരീക്ഷണത്തിലേക്ക് എത്തുന്നത്. ലോകകപ്പ് കപ്പ് ഒരുക്കത്തിനായി ബെംഗളൂരുവിൽ നടന്ന ക്യാംപിൽ മാനവും ഉൾപ്പെട്ടിരുന്നു. അന്ന് വിരാട് കോലിയും രോഹിത് ശർമയും അടക്കമുള്ള ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസങ്ങൾ മാനവിനു മുൻപിൽ പലപ്പോഴും ഉത്തരമില്ലാതെ നിന്നിട്ടുണ്ട്. ബാറ്റർമാരെ കബളിപ്പിക്കാനും വിക്കറ്റ് നേടാനുമുള്ള അസാധാരണ മികവ് മാനവിനുണ്ടെന്നാണ് സെലക്ടർമാരുടെ വിലയിരുത്തൽ.

English Summary: Manav Suthar made a surprise Test debut for India against Afghanistan, becoming the first specialist spinner to debut for the national Test side since 2021. The 23-year-old left-arm spinner from Rajasthan has impressed in domestic cricket, taking 129 wickets in just 29 first-class matches.

Madism Digital
madismdigital.com