സൂര്യ കൊൽക്കത്തയിലേക്ക്? ഞെട്ടിക്കുന്ന റിപ്പോർട്ട് ശരിവെച്ച് റോബിൻ ഉത്തപ്പയും

കൊൽക്കത്തയുടെ നിലവിലെ നായകൻ അജിങ്ക്യ രഹാനെയ്ക്കു ഇപ്പോൾ 38 ആണ് പ്രായം. 2026 സീസണിൽ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ രഹാനെയ്ക്കും കൊൽക്കത്ത ടീമിനും സാധിച്ചിട്ടില്ല
സൂര്യ കൊൽക്കത്തയിലേക്ക്? ഞെട്ടിക്കുന്ന  റിപ്പോർട്ട് ശരിവെച്ച്  റോബിൻ ഉത്തപ്പയും
Published on

സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസ് വിടുന്നു. മുൻ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കാണു സൂര്യയുടെ കൂടുമാറ്റം. കൊൽക്കത്ത മാനേജ്‌മെന്റുമായി താരം ചർച്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.

കൊൽക്കത്തയുടെ നിലവിലെ നായകൻ അജിങ്ക്യ രഹാനെയ്ക്കു ഇപ്പോൾ 38 ആണ് പ്രായം. 2026 സീസണിൽ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ രഹാനെയ്ക്കും കൊൽക്കത്ത ടീമിനും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അടുത്ത സീസണിലേക്കു പുതിയ നായകനെന്ന നിലയിലാണ് സൂര്യയെ കൊൽക്കത്ത പരിഗണിക്കുന്നത്.

ഈ സീസണിൽ 14 മത്സരങ്ങളിൽനിന്ന് 135.08 സ്‌ട്രൈക് റേറ്റിൽ 335 റൺസാണ് അജിങ്ക്യ രഹാനെ നേടിയത്. ബാറ്റിങ്ങിലും ക്യാപ്റ്റൻസിയും ടീം മാനേജ്‌മെന്റിനു അതൃപ്തിയുണ്ട്. അതിനാൽ 2027 സീസണിനു മുന്നോടിയായി രഹാനെയെ റിലീസ് ചെയ്യാനും സൂര്യയെ നായകസ്ഥാനത്ത് എത്തിക്കാനുമാണ് ആലോചന. ഇന്ത്യയെ ടി20 ഫോർമാറ്റിൽ നയിച്ചുള്ള പരിചയസമ്പത്ത് സൂര്യക്കുണ്ട്.

സൂര്യ കൊൽക്കത്തയിലേക്ക്? ഞെട്ടിക്കുന്ന  റിപ്പോർട്ട് ശരിവെച്ച്  റോബിൻ ഉത്തപ്പയും
'ഞാൻ അന്നാണ് ആദ്യമായി ഗ്രൗണ്ടിൽ ചീത്ത വാക്കുകൾ ഉപയോഗിച്ചത്'; കോഹ്ലി റൺഔട്ട് ആക്കിയ സംഭവം ഓർത്ത് ധവാൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുൻതാരം റോബിൻ ഉത്തപ്പയും സൂര്യയുടെ കെകെആർ എൻട്രിക്കുള്ള സാധ്യത പ്രവചിച്ചു. അതോടൊപ്പം ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീർ 2027 ഏകദിന ലോകകപ്പിനു ശേഷം കൊൽക്കത്തയിലേക്കു തിരിച്ചെത്തിയേക്കുമെന്നും ഉത്തപ്പ പറയുന്നു.

സൂര്യകുമാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കു പോകും. ഗൗതം ഗംഭീറും കൊൽക്കത്തയിലേക്കു തിരിച്ചെത്താനാണ് സാധ്യത. 2027 ഏകദിന ലോകകപ്പ് വരെയായിരിക്കും ഗംഭീർ ഇന്ത്യയുടെ പരിശീലക സ്ഥാനത്തുണ്ടാകുക. 2028 ൽ സൂര്യയും ഗംഭീറും കൊൽക്കത്തയിൽ ഒന്നിച്ചുണ്ടാകുമെന്നും ഉത്തപ്പ പ്രവചിച്ചു.

അതേസമയം, സൂര്യ ഇനി ദേശീയ ടീമിൽ ഉണ്ടാകില്ലെന്നും ഉത്തപ്പ പറയുന്നു. ''സൂര്യക്കു 40 വയസ് വരെ കളിക്കാൻ സാധിക്കും. എന്നാൽ ഇന്ത്യൻ ടീമിൽ ഇനിയും അവസരം കിട്ടുക പ്രയാസമാണ്. എ ടീമിൽ കളിക്കാനും സൂര്യക്ക് ഇനി അവസരം ലഭിക്കില്ല. 2028 ൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ലോകകപ്പിലേക്ക് സൂര്യ പരിഗണിക്കപ്പെടാൻ സാധ്യതയൊന്നും കാണുന്നില്ല,'' ഉത്തപ്പ കൂട്ടിച്ചേർത്തു.

Reports suggest Suryakumar Yadav could leave the Mumbai Indians and return to the Kolkata Knight Riders, with discussions reportedly held between the player and KKR management. Kolkata are believed to view him as a potential captain for the future, amid concerns over Ajinkya Rahane’s form and leadership. Former KKR player Robin Uthappa also predicted Suryakumar’s return and suggested Gautam Gambhir could rejoin the franchise after the 2027 ODI World Cup. Uthappa further opined that Suryakumar’s chances of returning to India’s national setup appear limited.

Madism Digital
madismdigital.com