റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിലേക്ക്, പ്രതിഫലം കുറയ്ക്കും; പകരം വേണം കുൽദീപിനെ?

കഴിഞ്ഞ മെഗാതാരലേലത്തിൽ ഏറ്റവും മൂല്യമേറിയ താരമായിരുന്നു പന്ത്
റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിലേക്ക്, പ്രതിഫലം കുറയ്ക്കും; പകരം വേണം കുൽദീപിനെ?
Published on

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലെ മോശം പ്രകടനങ്ങൾക്കു പിന്നാലെ നായകൻ റിഷഭ് പന്ത് ഫ്രാഞ്ചൈസി മാറുന്നതായി റിപ്പോർട്ട്. മുൻ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസിലേക്കാണ് പന്ത് മാറാൻ ശ്രമിക്കുന്നത് ഇഎസ്‌പിഎൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മെഗാതാരലേലത്തിൽ ഏറ്റവും മൂല്യമേറിയ താരമായിരുന്നു പന്ത്. 27 കോടിക്കാണ് ലഖ്‌നൗ ലേലത്തിൽ സ്വന്തമാക്കിയത്. തുടർന്ന് നായകനുമാക്കി. എന്നാൽ കഴിഞ്ഞ രണ്ട് സീസണുകളിലും നായകനെന്ന നിലയിലും ബാറ്റർ എന്ന നിലയിലും പന്ത് പ്രതിഫലത്തിനനുസരിച്ചുള്ള പ്രകടനം കാഴ്ചവെച്ചില്ല. ഇതോടെയാണ് പന്തും ലഖ്‌നൗ ഫ്രാഞ്ചൈസിയും തമ്മിൽ അകലാനുള്ള സാധ്യത റിപ്പോർട്ട് ചെയ്തു തുടങ്ങിയത്.

മുൻ ഫ്രാഞ്ചൈസിയായ ഡൽഹിയിലേക്കു പോകുമ്പോൾ പന്തിന്റെ പ്രതിഫലവും കുറഞ്ഞേക്കും. പ്രതിഫലം 15 കോടിയായി കുറച്ചുകൊണ്ട് പന്തിനെ സ്വന്തമാക്കാനാണ് ഡൽഹിയുടെ പദ്ധതി. ഡീലിനെക്കുറിച്ച് ഡൽഹിയും ലഖ്‌നൗവും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

പേ കട്ടിനു റിഷഭ് പന്ത് തയ്യാറാണെന്നാണ് വിവരം. അതേസമയം റിഷഭ് പന്തിനെ പേ കട്ടിലൂടെ ഡൽഹിക്കു കൈമാറുമ്പോൾ പകരം മറ്റൊരു താരത്തെ ലഖ്‌നൗ ആവശ്യപ്പെടും. നിലവിൽ ഡൽഹിക്കായി കളിക്കുന്ന ഇന്ത്യയുടെ മുതിർന്ന സ്പിന്നർ കുൽദീപ് യാദവിനെയാണ് ലഖ്‌നൗ ആവശ്യപ്പെടുക. ഈ ഡീലിനു ഡൽഹി തയ്യാറാകുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.

ഇത് നടക്കുകയാണെങ്കിൽ ട്രേഡിന്റെ ഭാഗമായി പേ കട്ട് പ്രകാരം ടീം മാറുന്ന രണ്ടാമത്തെ താരമാകും റിഷഭ് പന്ത്. നേരത്തെ ചെന്നൈ സൂപ്പർ കിങ്‌സിൽനിന്ന് പേ കട്ടിലൂടെയാണ് രവീന്ദ്ര ജഡേജ രാജസ്ഥാൻ റോയൽസിലേക്ക് എത്തിയത്. രാജസ്ഥാനിലായിരുന്ന സഞ്ജു സാംസണെ ചെന്നൈയുമായി സ്വാപ്പ് ചെയ്യുകയും ചെയ്തു. സമാന രീതിയിലുള്ള ഡീലിന്റെ സാധ്യതയാണ് ലഖ്‌നൗവും ഡൽഹിയും ഇപ്പോൾ കാണുന്നത്. ബിസിസിഐയുടെ അംഗീകാരം ലഭിച്ചശേഷമായിരിക്കും മറ്റു നടപടികൾ.

Summary

Reports indicate that Rishabh Pant is preparing to leave the Lucknow Super Giants (LSG) to return to his former franchise, the Delhi Capitals, following two underwhelming seasons. Despite being acquired for a record-breaking ₹27 crore during the most recent mega auction and appointed as captain, Pant struggled to justify his high price tag with consistent performances as both a batter and a leader. Consequently, the relationship between the player and the franchise has deteriorated, leading to the current move back to Delhi.

Madism Digital
madismdigital.com