തലയ്ക്കു മുകളിലുണ്ട് 'വൈഭവ് വാൾ', ഇന്ത്യക്കായി സ്ഥിരതയില്ലെന്ന വിമർശനം ശക്തം; സഞ്ജു ഇംഗ്ലണ്ടിൽ കളിക്കുമോ?

തുടർച്ചയായി രണ്ട് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തിയത് താരത്തിന്റെ സ്ഥിരതയില്ലായ്മയുടെ തെളിവാണെന്ന് വിമർശനമുണ്ട്
തലയ്ക്കു മുകളിലുണ്ട് 'വൈഭവ് വാൾ', ഇന്ത്യക്കായി സ്ഥിരതയില്ലെന്ന വിമർശനം ശക്തം; സഞ്ജു ഇംഗ്ലണ്ടിൽ കളിക്കുമോ?
Published on

അയർലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിലും നിരാശപ്പെടുത്തിയതോടെ മലയാളി താരം സഞ്ജു സാംസൺ പുറത്താകലിന്റെ വക്കിൽ. വൈഭവ് സൂര്യവൻശിക്കു വേണ്ടി സഞ്ജു വഴിമാറേണ്ടി വരുമോ എന്നാണ് ആരാധകരുടെ പേടി. തുടർച്ചയായി രണ്ട് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തിയത് താരത്തിന്റെ സ്ഥിരതയില്ലായ്മയുടെ തെളിവാണെന്ന് വിമർശനമുണ്ട്.

ഇടയ്ക്കിടെ മാത്രം ഫോം ആകുകയും നിർണായക സമയത്ത് ഫോംഔട്ട് ആകുകയും ചെയ്താൽ എങ്ങനെ ഇന്ത്യൻ ടീമിൽ തുടരാൻ സാധിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. അയർലൻഡിനെതിരായ ഒന്നാം ടി20 യിൽ അഞ്ച് റൺസിനും രണ്ടാം ടി20 മത്സരത്തിൽ പൂജ്യത്തിനുമാണ് സഞ്ജു പുറത്തായത്. ആദ്യ കളിയിൽ ബൗൾഡ് ആയപ്പോൾ രണ്ടാമത്തെ കളിയിൽ എൽബിഡബ്‌ള്യുവിൽ കുരുങ്ങി.

ഇന്ത്യയ്ക്കായി അവസാന 12 ഇന്നിങ്‌സുകളിൽ സഞ്ജുവിന്റെ വ്യക്തിഗത സ്‌കോറുകൾ ഇങ്ങനെ: 0(1), 5(4), 89(46), 89(42), 97*(50), 24(15), 22(8), 6(6), 0(19, 6(5), 10(7) & 37(23). സ്ഥിരയില്ലായ്മയാണ് സഞ്ജുവിന്റെ പ്രശ്നം. തുടർച്ചയായ മൂന്ന് അർധ സെഞ്ചുറികൾ മാറ്റിനിർത്തിയാൽ മറ്റു പ്രകടനങ്ങളെല്ലാം ശരാശരിയോ അല്ലെങ്കിൽ ശരാശരിക്കു താഴെയോ ആണ്.

തലയ്ക്കു മുകളിലുണ്ട് 'വൈഭവ് വാൾ', ഇന്ത്യക്കായി സ്ഥിരതയില്ലെന്ന വിമർശനം ശക്തം; സഞ്ജു ഇംഗ്ലണ്ടിൽ കളിക്കുമോ?
ക്രിക്കറ്റില്‍ ഇനി അര്‍ഹതയുള്ളവര്‍ മാത്രം ടീമിലേക്ക്, സെലക്ഷന്‍ കമ്മിറ്റിയെ നിയന്ത്രിക്കാന്‍ AI വരുന്നു; എന്താണ് എംപിസിഎ മോഡല്‍?

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലും സഞ്ജു ടീമിലുണ്ട്. എന്നാൽ കളിക്കാൻ ഇറക്കുമോ എന്ന കാര്യം സംശയമാണ്. ഐപിഎലിലും ആഭ്യന്തര ഫോർമാറ്റിലും ഇന്ത്യ എ ടീമിനു വേണ്ടിയും ഗംഭീര പ്രകടനങ്ങൾ നടത്തിയ യുവതാരം വൈഭവ് സൂര്യവൻശി പുറത്ത് അവസരം കാത്തുനിൽക്കുകയാണ്. ഇത് സഞ്ജുവിനു ഭീഷണി ഉയർത്തുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങൾ സഞ്ജുവിന്റെ ഭാവി നിർണയിക്കാനാണ് സാധ്യത.

ട്വന്റി 20 ലോകകപ്പിന്റെ താരമായ സഞ്ജുവിനെ അയർലൻഡിനെതിരായ മത്സരത്തിലെ പ്രകടം മാത്രം പരിഗണിച്ച് ബെഞ്ചിൽ ഇരുത്താൻ ടീം മാനേജ്‌മെന്റ് തയ്യാറല്ല. അതിനാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിൽ സഞ്ജു കളിക്കും. അതിൽ രണ്ടിലും നിരാശപ്പെടുത്തിയാൽ അഭിഷേക് ശർമയ്‌ക്കൊപ്പം വൈഭവ് സൂര്യവൻശി ഇന്ത്യയുടെ ഓപ്പണർ ആകും. അയർലാൻഡിലെ സ്ലോയും ബൗൺസുമുള്ള പിച്ചിൽ സഞ്ജു പ്രയാസപ്പെടുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ടത്. ഈ സാങ്കേതിക പിഴവ് തിരുത്താതെ താരത്തിനു മുന്നോട്ടുപോകാൻ കഴിയില്ലെന്ന അവസ്ഥയാണ്.

Sanju Samson is under pressure after disappointing scores of 5 and 0 in the first two T20Is against Ireland, raising concerns over his place in India's squad. Inconsistent performances have intensified calls for youngster Vaibhav Suryavanshi. While Samson is likely to get opportunities against England, his performances in the opening matches could determine whether he retains his spot as India's T20 opener.

Madism Digital
madismdigital.com