പിഴവുകള്‍ തിരുത്തുമോ സഞ്ജു? പുറത്താകലിനു ഒരേ പാറ്റേണ്‍

ബാറ്റ് വളരെ ക്ലോസ് ആയി പിടിക്കുന്ന താരമാണ് സഞ്ജു. പാഡിനോടു വളരെ ചേര്‍ത്താണ് സഞ്ജു ബാറ്റ് പിടിക്കുക. ഇങ്ങനെ വരുമ്പോള്‍ ഓഫ് സ്റ്റംപിനു പുറത്തുള്ള പന്തുകള്‍ കൃത്യമായി കളിക്കാന്‍ ബുദ്ധിമുട്ടുന്നതായി പത്താന്‍ പറഞ്ഞു.
പിഴവുകള്‍ തിരുത്തുമോ സഞ്ജു? പുറത്താകലിനു ഒരേ പാറ്റേണ്‍
Published on

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 യിലും നിറംമങ്ങിയതോടെ മലയാളി താരം സഞ്ജു സാംസണ്‍ പ്രതിരോധത്തിലാണ്. അടുത്ത മത്സരത്തിലും സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ താരത്തിനു ടീമിലെ സ്ഥാനം നഷ്ടപ്പെട്ടേക്കാം. സമീപകാലത്ത് ചില സാങ്കേതിക പ്രശ്നങ്ങള്‍ സഞ്ജുവിന്റെ ബാറ്റിങ് രീതിയിലുണ്ട്.

ഓഫ് സ്റ്റംപ് കെണി

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സഞ്ജു സാംസണ്‍ പുറത്തായത് ഏറെക്കുറെ ഒരേ പാറ്റേണിലാണ്. ഓഫ് സ്റ്റംപിനു പുറത്തുള്ള പന്തുകള്‍ കൃത്യതയോടെ കളിക്കാന്‍ സാധിക്കാത്തതാണ് സഞ്ജുവിന്റെ ദൗര്‍ബല്യം. ഫോര്‍ത്ത് സ്റ്റംപിലോ ഫിഫിത്ത് സ്റ്റംപിലോ ബോള്‍ എറിഞ്ഞാല്‍ സഞ്ജു എഡ്ജ് ആകുന്നത് പതിവാണ്.

ഇന്ത്യയുടെ മുന്‍താരം ഇര്‍ഫാന്‍ പത്താല്‍ സഞ്ജു നേരിടുന്ന ബാറ്റിങ് പ്രതിസന്ധിയെ കുറിച്ച് കഴിഞ്ഞ ദിവസം തന്റെ അഭിപ്രായം പറഞ്ഞിരുന്നു. ബാറ്റ് വളരെ ക്ലോസ് ആയി പിടിക്കുന്ന താരമാണ് സഞ്ജു. പാഡിനോടു വളരെ ചേര്‍ത്താണ് സഞ്ജു ബാറ്റ് പിടിക്കുക. ഇങ്ങനെ വരുമ്പോള്‍ ഓഫ് സ്റ്റംപിനു പുറത്തുള്ള പന്തുകള്‍ കൃത്യമായി കളിക്കാന്‍ ബുദ്ധിമുട്ടുന്നതായി പത്താന്‍ പറഞ്ഞു.

അയര്‍ലന്‍ഡിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ ഇത്തരത്തില്‍ കളിക്കുന്നതിനിടെ ഇന്‍സൈഡ്-എഡ്ജ് എടുത്ത് താരം ബൗള്‍ഡ് ആയി. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 യില്‍ ഓഫ് സ്റ്റംപിനു പുറത്തുള്ള ഡെലിവറിയില്‍ തേര്‍ഡ് മാനില്‍ ക്യാച്ച് നല്‍കിയാണ് മടക്കം.

ഓഫ് സൈഡിലേക്ക് അല്‍പ്പം നീങ്ങിനിന്നോ അല്ലെങ്കില്‍ ബാറ്റ് പാഡിലേക്ക് വളരെ ക്ലോസ് ആക്കാതെ അല്‍പ്പം ഓഫ് സൈഡിലേക്ക് നീട്ടിവെച്ചോ സഞ്ജുവിനു ഈ പ്രതിസന്ധി മറികടക്കാന്‍ സാധിച്ചേക്കും. ഇക്കാര്യം സഞ്ജു ശ്രദ്ധിക്കണമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെയും വിലയിരുത്തല്‍.

പിഴവുകള്‍ തിരുത്തുമോ സഞ്ജു? പുറത്താകലിനു ഒരേ പാറ്റേണ്‍
റെക്കോര്‍ഡുകള്‍ റൊണാള്‍ഡോയ്ക്ക് വഴിമാറുന്നു, ലോകകപ്പ് നോക്കൗട്ടില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

വേഗത കുറഞ്ഞ പിച്ചുകളിലും സഞ്ജു അല്‍പ്പം ബുദ്ധിമുട്ടുന്നുണ്ട്. ബൗണ്‍സുകളും ഷോര്‍ട്ട് ബോളുകളുമാണ് താരത്തെ പ്രതിരോധത്തിലാക്കുന്നത്. എതിരാളികള്‍ ഷോര്‍ട്ട് ബോള്‍ എറിഞ്ഞ് ഡീപ് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡറെ നിര്‍ത്തുന്ന തന്ത്രം തുടര്‍ച്ചയായി സഞ്ജുവിനെതിരെ വിജയിക്കുന്നുണ്ട്. വേഗത കുറഞ്ഞ പിച്ചുകളില്‍ സഞ്ജുവിനു തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാന്‍ സാധിക്കുന്നുമില്ല. ഇത് താരത്തിന്റെ സമ്മര്‍ദ്ദം ഉയര്‍ത്തുന്നു.

സാങ്കേതിക പ്രശ്നത്തോടൊപ്പം സഞ്ജു നേരിടുന്ന മറ്റൊരു പ്രശ്നം മാനസിക സമ്മര്‍ദ്ദമാണെന്നും ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥിരതയില്ലാത്ത ബാറ്റര്‍ എന്ന വിശേഷണത്തെ എങ്ങനെ മറികടക്കാമെന്ന് ആലോചിച്ച് സഞ്ജു തന്നെയാണ് കളിരീതിയില്‍ മാറ്റം വരുത്തേണ്ടതെന്നാണ് വിലയിരുത്തല്‍.

അവസരം കാത്ത് വൈഭവ്

സഞ്ജു ഫോംഔട്ട് തുടര്‍ന്നാല്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ വൈഭവ് സൂര്യവന്‍ശി പ്ലേയിങ് ഇലവനില്‍ എത്തിയേക്കും. അയര്‍ലന്‍ഡിനെതിരായ രണ്ട് ടി20 മത്സരങ്ങളില്‍ 5, 0 എന്നിങ്ങനെയാണ് സഞ്ജുവിന്റെ വ്യക്തിഗത സ്‌കോറുകള്‍. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ ഏഴ് പന്തുകള്‍ നേരിട്ട് ഒരു റണ്‍സെടുത്താണ് പുറത്താകല്‍.

Summary

India wicketkeeper-batter Sanju Samson is under pressure after another disappointing performance in the first T20I against England. With a string of low scores, the Kerala cricketer could lose his place in the playing XI if he fails again in the upcoming matches. Cricket experts have identified a technical flaw in Samson's batting. He has been repeatedly dismissed while attempting deliveries outside the off stump, often edging the ball. Former India all-rounder Irfan Pathan recently pointed out that Samson holds the bat too close to his pads, making it difficult to play balls outside the off stump effectively.

Madism Digital
madismdigital.com