മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയ്ക്കായി ഏഴ് ഫ്രാഞ്ചൈസികൾ താൽപ്പര്യം പ്രകടിപ്പിച്ചെന്ന് ദ ടൈംസ് ഓഫ് ഇന്ത്യ. അടുത്ത സീസണിനു മുന്നോടിയായി മുംബൈ വിടാൻ ഹാർദിക് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഏത് ഫ്രാഞ്ചൈസിയിലേക്കു താരത്തെ കൊടുക്കണമെന്നതിനെക്കുറിച്ച് മുംബൈ മാനേജ്‌മെന്റ് തിരക്കിട്ട ചർച്ചകൾ നടത്തുകയാണ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പർ കിങ്‌സ് അടക്കം ഏഴ് ഫ്രാഞ്ചൈസികൾ ഹാർദിക്കിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഹാർദിക്കിന്റെ താൽപ്പര്യം കൂടി പരിഗണിച്ചാണ് റിലീസ് ചെയ്യാൻ മുംബൈ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പകരമായി മറ്റൊരു ഓൾറൗണ്ടറെ തങ്ങൾക്കു ലഭിക്കണമെന്നാണു മുംബൈയുടെ ആവശ്യം.
അതേസമയം, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരബാദും ഹാർദിക്കിനെ സ്വീകരിച്ചുള്ള ഡീലിൽ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി.
രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ഫ്രാഞ്ചൈസികൾക്കാണ് ഹാർദിക്കിൽ കൂടുതൽ താൽപ്പര്യം. ആയുഷ് മാത്രേയെ നൽകി പകരം ഹാർദിക്കിനെ വാങ്ങിക്കാമെന്ന ആലോചന ചെന്നൈയ്ക്കുണ്ട്. എന്നാൽ ആയുഷ് മാത്രേയ്‌ക്കൊപ്പം വേറൊരു താരത്തെക്കൂടി മുംബൈ ചെന്നൈയോടു ആവശ്യപ്പെടുന്നത് ഈ ഡീലിന്റെ സാധ്യതകൾ കുറയ്ക്കുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനു നായകസ്ഥാനത്തേക്കാണു ഹാർദിക്കിനെ ആവശ്യം. കാമറൂൺ ഗ്രീനിനെ മുംബൈയ്ക്കു നൽകിയുള്ള സ്വാപ്പ് ഡീലായിരിക്കും ഇത്. ഹാർദിക്കിനും കൊൽക്കത്തയെ നയിക്കാൻ താൽപ്പര്യമുണ്ട്. ക്യാപ്റ്റൻസി ലഭിക്കുകയാണെങ്കിൽ ഹാർദിക്ക് തിരഞ്ഞെടുക്കാൻ പോകുന്നതു കൊൽക്കത്തയായിരിക്കും.
നേരത്തെ, രാജസ്ഥാൻ റോയൽസ് യശസ്വി ജയ്‌സ്വാളിനെ നൽകി ഹാർദിക്കിനെ സ്വന്തമാക്കാൻ ചില ചർച്ചകൾ നടത്തിയിരുന്നു. പക്ഷേ രാജസ്ഥാനിൽ പോകാൻ ഹാർദിക്കു തൽപ്പരനല്ല. രാജസ്ഥാനിൽ റിയാൻ പരാഗ് ഉള്ളതിനാൽ തനിക്കു ക്യാപ്റ്റൻസി ലഭിക്കില്ലെന്നു ഹാർദിക്കിനറിയാം. നായകസ്ഥാനം ഇല്ലാതെ രാജസ്ഥാനിലേക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഹാർദിക്ക്.
Mumbai Indians captain Hardik Pandya is attracting interest from seven IPL franchises ahead of the next season. The report claims Hardik has decided to leave Mumbai Indians, with the franchise currently holding discussions on the best possible trade destination. Among the teams reportedly interested are Kolkata Knight Riders and Chennai Super Kings. Meanwhile, Royal Challengers Bengaluru and Sunrisers Hyderabad have reportedly shown no interest in signing Hardik as part of a transfer agreement.