

വനിത ടി20 ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിനു തിരിച്ചടി. ഓഫ് സ്പിന്നർ ശ്രേയങ്ക പട്ടീൽ പരുക്കിനെത്തുടർന്ന് ടീമിൽനിന്ന് പുറത്തായി. നെതർലൻഡ്‌സിനെതിരായ മത്സരത്തിലാണ് ശ്രേയങ്കയ്ക്കു പരുക്കേറ്റത്
വിശ്രമം വേണ്ട പരുക്കാണെന്നും അതിനാൽ ശ്രേയങ്കയെ ലോകകപ്പ് ടീമിൽനിന്ന് നീക്കുകയാണെന്നും ടീം വ്യത്തങ്ങൾ അറിയിച്ചു. താരത്തിനു ശസ്ത്രക്രിയ വേണ്ടിവരുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ പന്തെറിയുമ്പോഴാണ് ശ്രേയങ്കയ്ക്കു പരുക്കേറ്റത്.
ഇരുപത്തിമൂന്നുകാരിയായ ശ്രേയങ്കയ്ക്കു മുട്ടിലാണ് പരുക്ക്. നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ തന്റെ ആദ്യ ഓവർ എറിയാനെത്തിയതാണ് താരം. ആദ്യ പന്ത് എറിഞ്ഞുകഴിഞ്ഞതും പരുക്കേറ്റു. തുടർന്ന് മുട്ടിലെ വേദന കാരണം ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്നു താരം. ടീം ഫിസിയോയുടെ സഹായത്തോടെയാണ് ശ്രേയങ്ക കളി മതിയാക്കി ഡ്രസിങ് റൂമിലേക്കു തിരിച്ചത്.
പാക്കിസ്ഥാനെതിരായ ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മൂന്ന് ഓവറിൽ വെറും 17 റൺസാണ് ശ്രേയങ്ക വിട്ടുകൊടുത്തത്. താരത്തിന്റെ പ്രകടനം ഇന്ത്യയുടെ ജയത്തിൽ നിർണായകവുമായി.
ശ്രേയങ്ക പട്ടീൽ പരുക്കിനെ തുടർന്ന് ലോകകപ്പിൽനിന്ന് പുറത്തായതായി ഐസിസിയും സ്ഥിരീകരിച്ചു. പകരം പ്രേമ റാവത്ത് ഇന്ത്യൻ ടീമിനൊപ്പം ചേരും. ഇന്ത്യ എ ടീമിന്റെ ഭാഗമായി റാവത്ത് ഇംഗ്ലണ്ടിൽ തന്നെയുണ്ട്. ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നതും ഇംഗ്ലണ്ട് ആണ്.
ഇരുപത്തിനാലുകാരിയായ റാവത്ത് ആദ്യമായാണ് രാജ്യാന്ത ക്രിക്കറ്റിൽ ഇന്ത്യക്കായി കളിക്കാൻ പോകുന്നത്. വുമൺസ് പ്രീമിയർ ലീഗിലും വുമൺസ് ഏഷ്യ കപ്പ് റൈസിങ് സ്റ്റാർ ടൂർണമെന്റിലും റാവത്ത് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
India's Women's T20 World Cup campaign has been dealt a blow after off-spinner Shreyanka Patil was ruled out with a knee injury sustained during the match against the Netherlands. The International Cricket Council confirmed her withdrawal from the tournament. Prema Rawat has been named as her replacement and is set to join the Indian squad in England, potentially making her international debut.
Shreyanka had played a key role in India's opening victory over Pakistan, conceding just 17 runs in three overs. Her absence is a significant setback for India as the team looks to strengthen its position in the tournament.