

ഒടുവിൽ 18 വർഷം നീണ്ട ചെന്നൈ സൂപ്പർ കിങ്‌സ് ബന്ധം സ്റ്റീഫൻ ഫ്‌ളമിങ് അവസാനിപ്പിച്ചു. പരിശീലക സ്ഥാനത്ത് തുടരാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഈ സീസണിലെ മോശം പ്രകടനത്തെത്തുടർന്നാണ് ന്യൂസിലൻഡ് മുൻ നായകൻ കൂടിയായ ഫ്‌ളമിങ്ങിന്റെ തീരുമാനം.
ഐപിഎൽ കന്നി സീസണിൽ ചെന്നൈയുടെ കളിക്കാരനായിരുന്നു ഫ്‌ളമിങ്. ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചതിനുപിന്നാലെ 2009 ൽ സിഎസ്‌കെ മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുത്തു. 2016, 2017 സീസണുകളിൽ ചെന്നൈയ്ക്ക് ഐപിഎൽ നിരോധനം ലഭിച്ചപ്പോൾ പൂണെ സൂപ്പർ ജയന്റ്‌സിനെ പരിശീലിപ്പിച്ചു.
ഫ്‌ളമിങ്ങിനു കീഴിൽ ചെന്നൈ സൂപ്പർ കിങ്‌സ് 10 ഐപിഎൽ ഫൈനലുകളും ഒരു ചാമ്പ്യൻസ് ലീഗ് ഫൈനലും കളിച്ചു. അഞ്ച് ഐപിഎൽ കിരീടങ്ങൾ അടക്കം ആകെ കിരീട നേട്ടം ആറ്. കഴിഞ്ഞ ഏതാനും സീസണുകളിലായി ഫ്‌ളമിങ്ങിനു കീഴിൽ ചെന്നൈയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. 2024 മുതൽ പ്ലേ ഓഫ് കാണാൻ കഴിഞ്ഞിട്ടില്ല. 2025 ൽ ഏറ്റവും അവസാന സ്ഥാനത്തും ഈ സീസണിൽ എട്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
ഈ സീസൺ കഴിഞ്ഞതിനു പിന്നാലെ ചെന്നൈ ആരാധകർ ഫ്‌ളമിങ്ങിനെതിരെ രംഗത്തെത്തിയിരുന്നു. ഫ്‌ളമിങ്ങിന്റെ തെറ്റായ തീരുമാനങ്ങളാണ് ടീമിനെ പിന്നോട്ടുകൊണ്ടുപോയതെന്നായിരുന്നു വിമർശനം. ഫ്‌ളമിങ്ങിനെ നീക്കാൻ വേണ്ടി എക്‌സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ ക്യാമ്പയ്‌നും നടന്നു. അതിനിടയിൽ ഫ്‌ളമിങ്ങുമായി മുന്നോട്ടു പോകാൻ സിഎസ്‌കെ തീരുമാനിച്ചതായി വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന മാനേജ്‌മെന്റ് തല ചർച്ചകൾക്കു പിന്നാലെയാണ് ഫ്‌ളമിങ്ങിന് പുറത്തേക്കുള്ള വഴി തുറന്നത്.
ഇന്ത്യയുടെ മുൻതാരം ഹേമങ് ബദനി ചെന്നൈയുടെ പരിശീലക സ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഡൽഹി ക്യാപിറ്റൽസ് പരിശീലകനാണു ബദനി. ഇംഗ്ലണ്ട് റെഡ് ബോൾ ക്രിക്കറ്റ് പരിശീലകൻ ബ്രണ്ടൻ മക്കല്ലവും പരിശീലക സ്ഥാനത്തേക്കു പരിഗണനയിലുണ്ട്.
Stephen Fleming has officially ended his 18-year association with Chennai Super Kings (CSK). Although the former New Zealand captain was keen to continue as head coach, the franchise's disappointing performance this season reportedly influenced his decision to step down. Fleming's departure marks the end of one of the most successful and enduring coach-franchise partnerships in IPL history.