'അന്ന് മറ്റുവഴികള്‍ ഉണ്ടായിരുന്നില്ല', ഇടതും വലതും ബാറ്റ് ചെയ്ത ഗവാസ്‌കര്‍ മാജിക്

1981-82 ലെ രഞ്ജി ട്രോഫി മത്സരത്തിനിടെ തനിക്ക് എടുക്കേണ്ടി വന്ന ആ തന്ത്രത്തിന്റെ കാരണം വെളിപ്പെടുത്തുക ആണ് നാല് പതിറ്റാണ്ടിന് ഇപ്പുറം ഗവാസ്‌കര്‍
'അന്ന് മറ്റുവഴികള്‍  ഉണ്ടായിരുന്നില്ല', ഇടതും വലതും ബാറ്റ് ചെയ്ത ഗവാസ്‌കര്‍ മാജിക്
Published on

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ലിറ്റില്‍ മാസ്റ്റര്‍, ഇതിഹാസം സുനില്‍ ഗവസ്‌ററുടെ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. അഞ്ചടി നാല് ഇഞ്ച് ഉയരം ആയിരുന്നു അദ്ദേഹത്തിന് ലിറ്റില്‍ മാസ്റ്റര്‍ എന്ന പേര് നല്‍കിയത്. എന്നാല്‍ എന്തുകൊണ്ട് ആ പേര് അര്‍ഹനാണെന്ന് അദ്ദേഹത്തിന്റെ പ്രകടനം പില്‍ക്കാലത്ത് തെളിയിച്ചു.

ക്രീസിലും ഫീല്‍ഡിലും ഗവാസ്‌ക്കര്‍ കാഴ്ചവെച്ച മികച്ച പ്രകടനങ്ങള്‍ എക്കാലവും ഓര്‍ത്തുവക്കപ്പെടും. വലംകൈയ്യന്‍ ബാറ്ററായ താന്‍ ഒരു അത്യാവശ്യഘട്ടത്തില്‍ ഇടങ്കയ്യന്‍ ആയി പ്രവര്‍ത്തിക്കേണ്ടി വന്നതിന്റെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ നിറയുന്നത്. 1981-82 ലെ രഞ്ജി ട്രോഫി മത്സരത്തിനിടെ തനിക്ക് എടുക്കേണ്ടി വന്ന ആ തന്ത്രത്തിന്റെ കാരണം വെളിപ്പെടുത്തുക ആണ് നാല് പതിറ്റാണ്ടിന് ഇപ്പുറം ഗവാസ്‌കര്‍.

1981-82 ലെ രഞ്ജി ട്രോഫിയില്‍ ബെംഗളൂരുവില്‍ മത്സരത്തിനിടെ തന്റെ ടീമായ ബോംബെയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ആയിരുന്നു സുനില്‍ ആ തീരുമാനമെടുത്തത്. കര്‍ണാടകയ്‌ക്കെതിരെ ആയിരുന്നു മല്‍സരം. കര്‍ണാടകയുടെ സ്പിന്നര്‍ രക്തം മുംബൈയെ എറിഞ്ഞുടച്ച സമയം. ചെയ്തു. ബോംബെയുടെ ടോപ് ഓര്‍ഡറിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ 8 വിക്കറ്റുകളും രണ്ടാം ഇന്നിംഗ്‌സില്‍ 5 വിക്കറ്റുകളും വീഴ്ത്തി രഘുറാം ഭട്ട് നാശം വിതച്ചു. ബട്ടിനെ തടഞ്ഞില്ലെങ്കില്‍ മുംബൈ തകര്‍ന്നടിയുമെന്ന് തോന്നി നിമിഷം. സുനില്‍ ഗവാസ് ആ തീരുമാനമെടുത്തു.

'അന്ന് മറ്റുവഴികള്‍  ഉണ്ടായിരുന്നില്ല', ഇടതും വലതും ബാറ്റ് ചെയ്ത ഗവാസ്‌കര്‍ മാജിക്
ക്രിക്കറ്റ് ലോകത്തെ പുതിയ 'ഔട്ട്ലെയര്‍'; വൈഭവ് സൂര്യവൻശിയുടെ ബാറ്റിങ് ശൈലി ഡോണ്‍ ബ്രാഡ്മാനെ പോലെയോ?

ഇടംകൈയ്യന്‍ സ്പിന്നര്‍ക്കെതിരെ ലെഫ്റ്റ് ഹാന്‍ഡില്‍ ബാറ്റ് ചെയ്യുക. റൈറ്റ് ഹാന്‍ഡ് ബാറ്റര്‍ ആയ സുനില്‍ ഗവാസ്‌കര്‍ അങ്ങനെ ക്രീസില്‍ ലെഫ്റ്റ് ഹാന്‍ഡ് ബാറ്റര്‍ ആയി. ബംഗളുരുവിലെ അന്നത്തെ പരുക്കന്‍ പിച്ചിന്റെ ആനുകൂല്യമായിരുന്നു രഘുറാം ഭട്ടിന് തുണയായത്. ബോംബെ ടീമില്‍ മുഴുവന്‍ വലംകൈയ്യന്‍ ബാറ്റര്‍മാരായിരുന്നു. ഗവാസ്‌കര്‍ ഇടം കൈയ്യില്‍ ബാറ്റേന്തിയപ്പോള്‍ സ്ലിപ്പിലേക്ക് എത്തിയിരുന്ന ബോളുകള്‍ പാഡിലേക്ക് ലഭിക്കുന്ന നിലയുണ്ടാവുകയായിരുന്നു. ലെഗ് സൈഡില്‍ നിന്നും പന്ത് എഡ്ജ് ചെയ്യുന്നത് പ്രതിരോധിക്കാനും സുരക്ഷിതമായി ബാറ്റ് ചെയ്യാനും ഈ തീരുമാനം ഗവാസ്‌കരെ സഹായിച്ചു.

അന്നത്തെ മത്സരത്തില്‍ രഘുറാം ഭട്ടിനെതിരെ മാത്രമായിരുന്നു താന്‍ ഇടംകൈയ്യന്‍ ബാറ്റിങ് ശൈലി സ്വീകരിച്ചതെന്നും ഓപ്പണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്‌കര്‍ പറയുന്നു. മത്സരത്തിലെ സ്‌പെല്ലില്‍ വലംകൈയ്യന്‍ സ്പിന്നര്‍ ബി വിജയകൃഷ്ണ വന്നപ്പോള്‍, വീണ്ടും വലംകൈയ്യന്‍ ബാറ്റിങ് രീതിയായിരുന്നു സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു.

Summary

Indian cricket legend Sunil Gavaskar, famously known as the "Little Master," built a remarkable legacy through his performances with both bat and in the field. Standing at just 5 feet 4 inches, Gavaskar's stature earned him the nickname, but his extraordinary achievements ultimately proved why he truly deserved it. More than four decades later, Gavaskar has revealed the unusual circumstances behind an incident during the 1981–82 Ranji Trophy, when the naturally right-handed cricketer was forced to bat left-handed as part of an emergency strategy. The revelation offers a fascinating glimpse into the tactical side of one of India's greatest cricketers.

Madism Digital
madismdigital.com