'15000 രൂപ, ഇന്ത്യയെ ലോക കീരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്റെ ആദ്യ പ്രതിഫലം, ആ പണം കൊണ്ട് ക്രിക്കറ്റ് കിറ്റ് വാങ്ങി'

മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുമായി ഒരു അഭിമുഖത്തിനിടെയാണ് സുര്യകുമാര്‍ യാദവ് തന്റെ കരിയര്‍ ഗ്രാഫിനെ കുറിച്ച് മനസ് തുറക്കുന്നത്
'15000 രൂപ, ഇന്ത്യയെ ലോക കീരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്റെ ആദ്യ പ്രതിഫലം, ആ പണം കൊണ്ട് ക്രിക്കറ്റ് കിറ്റ് വാങ്ങി'
Published on

ഇന്ത്യക്ക് മൂന്നാം ടി20 കിരീടം നേടിനല്‍കിയ ക്യാപ്റ്റന് ക്രിക്കറ്റില്‍ ലഭിച്ച ആദ്യ പ്രതിഫലം എത്രയാകും. കോടികളുടെ കിലുക്കമുള്ള ഇന്ത്യന്‍ ക്രിക്കറ്റില്‍ പക്ഷേ തുടക്കക്കാര്‍ക്ക് അത്ര മിന്നും പ്രോത്സാഹനങ്ങള്‍ ലഭിക്കാറില്ലെന്ന് കൂടി പറയുകയാണ് സുര്യകുമാര്‍ യാദവ്. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുമായി ഒരു അഭിമുഖത്തിനിടെയാണ് സുര്യകുമാര്‍ യാദവ് തന്റെ കരിയര്‍ ഗ്രാഫിനെ കുറിച്ച് മനസ് തുറക്കുന്നത്.

'ഞാന്‍ ആദ്യമായി മുംബൈയ്ക്ക് വേണ്ടി അണ്ടര്‍ 15 കളിക്കുമ്പോള്‍ ലഭിച്ച പ്രതിഫലം 15,000 രൂപയായിരുന്നു. അത് ഒരു ടൂര്‍ണമെന്റിന്റെ മുഴുവന്‍ പ്രതിഫലമായിരുന്നു. ആ പണം മുഴവന്‍ ഞാന്‍ ചെലവിട്ടു. കാരണം ആ സമയത്ത് എനിക്ക് ഒരു ബാറ്റ് സ്‌പോണ്‍സര്‍ പോലും ഇല്ലായിരുന്നു, അതിനാല്‍ മുഴുവന്‍ വരുമാനവും ക്രിക്കറ്റ് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ചെലവഴിച്ചു,' സൂര്യകുമാര്‍ പറയുന്നു.

'15000 രൂപ, ഇന്ത്യയെ ലോക കീരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്റെ ആദ്യ പ്രതിഫലം, ആ പണം കൊണ്ട് ക്രിക്കറ്റ് കിറ്റ് വാങ്ങി'
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനം; : ഗില്ലിന്റെ ക്യാപ്റ്റൻസിയെയും ഇന്ത്യൻ ടീമിനെയും രൂക്ഷമായി വിമർശിച്ച് മുഹമ്മദ് കൈഫ്

തന്റെ ക്രിക്കറ്റ് കരിയറില്‍ നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് നിലവില്‍ സൂര്യകുമാര്‍ യാദവ്. ഇന്ത്യയ്ക്ക് മൂന്നാം ടി20 ലോകകപ്പ് വിജയം നേടുന്നതിലേക്ക് നയിച്ച സൂര്യകുമാര്‍ പിന്നീട് നേരിട്ടത് വലിയ തിരിച്ചടിയായിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് 35 കാരന്‍ ദേശീയ ടീമില്‍ നിന്ന് പുറത്താവുകയും ചെയ്തു. ഐപിഎല്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലിലെ അദ്ദേഹത്തിന്റെ പ്രകടനവും മികച്ചതായിരുന്നില്ല..

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ നിന്ന് പുറത്തുകടക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് മുന്‍ ക്യാപ്റ്റന്‍. ഫോം വീണ്ടെടുക്കാന്‍ എല്ലാ കഠിനാധ്വാനവും ചെയ്യുന്നുണ്ട്. ഭാവിയില്‍ കാര്യങ്ങള്‍ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാണ് സുര്യകുമാറിന്റെ പ്രതികരണം.

ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വച്ചാല്‍ സൂര്യകുമാര്‍ യാദവിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൂര്യകുമാറിന്റെ തിരിച്ചുവരവ് ബിസിസിഐയും തള്ളുന്നില്ല. 'സൂര്യകുമാര്‍ യാദവിനുള്ള വാതിലുകള്‍ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണ്. എന്നാല്‍ നിലവില്‍ അദ്ദേഹം പരിഗണനയിലില്ല. പക്ഷേ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന റണ്‍സ് നേടിയാല്‍ അദ്ദേഹത്തിന് തിരിച്ചുവരവിന് അര്‍ഹതയുണ്ട്,' ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയ സൂര്യകുമാര്‍ യാദവ് 2010-11 കാലഘട്ടത്തില്‍ ആണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അറങ്ങേറിയത്. കൊല്‍ക്കറ്റ് നൈറ്റ് റൈഡേഴ്‌സിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ സുര്യകുമാര്‍ 2018 ല്‍ ആണ് മുംബൈ ഇന്ത്യന്‍സില്‍ എത്തി. 2021 മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യന്‍ ടി20 ടീമില്‍ അരങ്ങേറ്റം നടത്തി. അതേവര്‍ഷം ജൂലൈയില്‍ ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയില്‍ ഇന്ത്യയുടെ ഏകദിന ടീമിന്റെയും ഭാഗമായി. എന്നാല്‍ ഇതുവരെ ഒരു ടെസ്റ്റ് മത്സരം മാത്രമാണ് സൂര്യകുമാര്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്. 2023 ഫെബ്രുവരി 9-ന് ഓസ്‌ട്രേലിയക്കെതിരെയാണ് താരം ഇന്ത്യയ്ക്കായി പാഡണിഞ്ഞത്.

Summary

India cricketer Suryakumar Yadav is going through an intriguing phase of his career. After leading India to the 2026 T20 World Cup title, he has lost his place in the national side and is working hard to make a comeback. His IPL 2026 campaign with Mumbai Indians was also below expectations. In a recent conversation with former India cricketer Aakash Chopra, Yadav opened up about his career journey and revealed details about his first earnings. He said his first season’s salary was ₹15,000, which he spent entirely.

Madism Digital
madismdigital.com