കോലിയുടെ അപൂർവ്വ നേട്ടം; വീണവരിൽ സച്ചിനും പോണ്ടിങ്ങും സംഗക്കാരയും വരെ

കുമാർ സംഗക്കാര 149 മത്സരങ്ങളിൽ നിന്ന് എതിരാളികളുടെ ഹോം ഗ്രൗണ്ടിൽ നേടിയിരിക്കുന്ന റൺസ് 5518 ആണ്.
കോലിയുടെ അപൂർവ്വ നേട്ടം; വീണവരിൽ സച്ചിനും പോണ്ടിങ്ങും സംഗക്കാരയും വരെ
Published on

രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലെ അർധ സെഞ്ചുറിയോടെ എതിർ ടീമുകളുടെ ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന താരമായി കോലി മാറി.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനു മുൻപ് ഈ നേട്ടത്തിലേക്ക് എത്താൻ കോലിക്ക് വേണ്ടിയിരുന്നത് വെറും 46 റൺസ് മാത്രമാണ്. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയെയാണ് മറികടക്കേണ്ടിയിരുന്നത്. ഇന്ത്യൻ ഇന്നിങ്‌സിന്റെ 24-ാം ഓവറിലെ നാലാം പന്തിൽ കോലിയുടെ വ്യക്തിഗത സ്‌കോർ 46 റൺസിലേക്ക് എത്തി.

കുമാർ സംഗക്കാര 149 മത്സരങ്ങളിൽ നിന്ന് എതിരാളികളുടെ ഹോം ഗ്രൗണ്ടിൽ നേടിയിരിക്കുന്ന റൺസ് 5518 ആണ്. ശരാശരി 43.10, പുറത്താകാതെ നേടിയ 138 റൺസാണ് ഉയർന്ന വ്യക്തിഗത സ്‌കോർ. വിരാട് കോലിക്ക് ഈ റെക്കോർഡ് മറികടക്കാൻ വേണ്ടിവന്നത് 126 മത്സരങ്ങളാണ്. സംഗക്കാരയേക്കാൾ 23 മത്സരങ്ങൾ കുറവ്.

132 മത്സരങ്ങളിൽ നിന്ന് 5090 റൺസുള്ള ഓസ്‌ട്രേലിയ മുൻ നായകൻ റിക്കി പോണ്ടിങ് ആണ് മൂന്നാം സ്ഥാനത്ത്. 45.04 ആണ് പോണ്ടിങ്ങിന്റെ ശരാശരി. അതേസമയം ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ പട്ടികയിൽ നാലാം സ്ഥാനത്ത്. 37.24 ശരാശരിയിൽ 147 മത്സരങ്ങളിൽ നിന്ന് 5065 റൺസാണ് സച്ചിന്റെ സമ്പാദ്യം.

കോലിയുടെ അപൂർവ്വ നേട്ടം; വീണവരിൽ സച്ചിനും പോണ്ടിങ്ങും സംഗക്കാരയും വരെ
രോഹിത് യുഗം അവസാനിച്ചു? വിരമിക്കാൻ ബോർഡ് ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്

ഈ ലിസ്റ്റിലെ ആദ്യ പത്തിൽ ഇന്ത്യയുടെ മഹേന്ദ്രസിങ് ധോണി, രാഹുൽ ദ്രാവിഡ്, രോഹിത് ശർമ എന്നിവർക്കും സ്ഥാനമുണ്ട്. 145 മത്സരങ്ങളിൽ നിന്ന് 50.78 ശരാശരിയിൽ 4520 റൺസ് ധോണി നേടിയിട്ടുണ്ട്. രാഹുൽ ദ്രാവിഡ് 120 മത്സരങ്ങളിൽ നിന്ന് 41.26 ശരാശരിയിൽ 3942 റൺസും രോഹിത് ശർമ 40.63 ശരാശരിയിൽ 3942 റൺസുമാണ് നേടിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ 66 പന്തിൽ എട്ട് ഫോർ സഹിതം 65 റൺസെടുത്താണ് കോലി പുറത്തായത്. താരത്തിന്റെ ഏകദിന കരിയറിലെ 78-ാം അർധ സെഞ്ചുറിയാണ് കാർഡിഫിൽ നേടിയത്.

Summary

During the second ODI against England in Cardiff, Virat Kohli achieved a new milestone by becoming the highest run-scorer in away ODIs (matches played on the opposition's home ground). Kohli needed just 46 runs before the match to surpass Sri Lankan legend Kumar Sangakkara's record of 5,518 runs. Kohli achieved this feat in just 126 matches, which is 23 matches fewer than Sangakkara (149 matches). Kohli scored 65 runs off 66 balls (including 8 fours) in the match, marking his 78th half-century in ODI cricket. Australian captain Ricky Ponting ranks third on the list with 5,090 runs (132 matches), while Indian legend Sachin Tendulkar is in fourth place with 5,065 runs (147 matches).

Madism Digital
madismdigital.com