വെങ്കലത്തിളത്തില്‍ ഇന്ത്യ; ഷൂട്ടിങ്ങില്‍ സ്‌കീറ്റ് ഇനത്തില്‍ ഇരട്ട വെങ്കലം; സോഫ്റ്റ് ടെന്നീസില്‍ ജയ് മീനയ്ക്കും മൂന്നാം സ്ഥാനം

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മനുഭാക്കര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് നിരാശ ഉണ്ടാക്കി.
വെങ്കലത്തിളത്തില്‍ ഇന്ത്യ;  ഷൂട്ടിങ്ങില്‍ സ്‌കീറ്റ് ഇനത്തില്‍ ഇരട്ട വെങ്കലം; സോഫ്റ്റ് ടെന്നീസില്‍ ജയ് മീനയ്ക്കും മൂന്നാം സ്ഥാനം
Published on

ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യക്ക് പ്രതീക്ഷകളുടെ ദിനം. വനിതകളുടെ ഷൂട്ടിങ് സ്‌കീറ്റ് ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടി. റാസിയ ധില്ലന്‍, മഹേശ്വരി ചൗഹാന്‍, പരിനാസ് ധലിവാള്‍ എന്നിവരാണു ജേതാക്കള്‍. സോഫ്റ്റ് ടെന്നിസില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഏഷ്യന്‍ ഗെയിംസ് മെഡല്‍ ഉറപ്പിച്ചു. ക്വാര്‍ട്ടറില്‍ 43 വിജയവുമായി ഇന്ത്യന്‍ താരം ജയ് മീണ മെന്‍സ് സിംഗിള്‍സ് സെമി ഫൈനലില്‍ കടന്നു.

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മനുഭാക്കര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് നിരാശ ഉണ്ടാക്കി. ഇതിനിടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ടീം ഇനത്തില്‍ ഇന്ത്യയ്ക്കു മെഡല്‍ ഇല്ല. നേരിയ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നഷ്ടമായത്. വനിതാ റോവിങ്ങില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ സംഘം ഫൈനല്‍ ഉറപ്പിച്ചത്. പുരുഷ ഹോക്കിയില്‍, ശ്രീലങ്കയ്ക്കെതിരെ ഇന്നലെ ഇന്ത്യ 16-1ന്റെ വമ്പന്‍ ജയം സ്വന്തമാക്കി. നാളെ ദക്ഷിണ കൊറിയയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ വനിതാ ടീം ഉത്തര കൊറിയയോടും പുരുഷ ടീം ദക്ഷിണ കൊറിയയോടും തോറ്റ് പുറത്തായി. ബാഡ്മിന്റണ്‍ വനിതാ ടീം 1-3ന് ക്വാര്‍ട്ടര്‍ ജപ്പാനോട് ഫൈനലില്‍ തോറ്റ് പുറത്തായി. വനിതകളുടെ 49 കിലോ ഭാരോദ്വഹനത്തില്‍ മീരാബായി ചാനുവാണ് ഇന്നത്തെ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷ.

പുരുഷ ബാഡ്മിന്റണ്‍ ടീം ചൈനയ്ക്കെതിരെ സെമിഫൈനലില്‍ മത്സരിക്കും. വനിതാ ഹോക്കി, കബഡി, വുഷു, ഷൂട്ടിംഗ് തുടങ്ങിയ ഇനങ്ങളിലും ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷകളുണ്ട്.

വെങ്കലത്തിളത്തില്‍ ഇന്ത്യ;  ഷൂട്ടിങ്ങില്‍ സ്‌കീറ്റ് ഇനത്തില്‍ ഇരട്ട വെങ്കലം; സോഫ്റ്റ് ടെന്നീസില്‍ ജയ് മീനയ്ക്കും മൂന്നാം സ്ഥാനം
Asian Games 2026: ഇന്ത്യയുടെ തിളക്കമായി ഗോള്‍ഡന്‍ ഗേള്‍സ്; അഞ്ചാം ദിനത്തില്‍ വാനോളം പ്രതീക്ഷകള്‍

ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെന്നതാണ് മെഡല്‍ വേട്ടയില്‍ ഇത്തവണ വലിയ തിരിച്ചടിയുണ്ടാക്കിയത്. റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇളവേനില്‍ വാളറിവന്‍ - പാര്‍ഥ് രാകേഷ് മാനെ സഖ്യം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വലിയ പ്രതീക്ഷയുണ്ടായിരുന്ന 10 മീറ്റര്‍ എയര്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ ഇന്ത്യ നേടിയ ആറില്‍ അഞ്ച് മെഡലുകളും ഷൂട്ടര്‍മാരുടെ വകയായിരുന്നു എന്നിരിക്കെയാണ് ഇത്തവണത്തെ മെഡല്‍ വരള്‍ച്ച തിരിച്ചടിയാകുന്നത്.

Summary

India continued its medal hunt at the 2026 Asian Games, with the women’s skeet team winning a bronze medal. Raiza Dhillon, Maheshwari Chauhan and Parinaaz Dhaliwal secured the podium finish for India. In soft tennis, India also assured itself of an Asian Games medal for the first time in the sport’s history. Indian player Jai Meena advanced to the men’s singles semifinals after a 4–3 quarterfinal victory.

Madism Digital
madismdigital.com