ലോകറെക്കോര്‍ഡോടെ 2 സ്വര്‍ണം; പാരാ എഷ്യന്‍ ഗെയിംസ് മെഡലില്‍ ഇന്ത്യക്ക് സെഞ്ച്വറി

രണ്ട് ലോക റെക്കോര്‍ഡോട് കൂടിയ സ്വര്‍ണനേട്ടത്തോടെയാണ് അഞ്ചാം ദിനം ഇന്ത്യ മത്സരങ്ങള്‍ തുടങ്ങിയത്
ലോകറെക്കോര്‍ഡോടെ 2 സ്വര്‍ണം; പാരാ എഷ്യന്‍ ഗെയിംസ് മെഡലില്‍ 
ഇന്ത്യക്ക് സെഞ്ച്വറി
Published on: 

ഏഷ്യന്‍ പാരാ ഗെയിംസില്‍ ചരിത്രനേട്ടവുമായി ഇന്ത്യ. മെഡല്‍ വേട്ടയില്‍ സെഞ്ച്വറി തികച്ചു. സ്വര്‍ണവും വെള്ളിയും വെങ്കലവുമായി മെഡല്‍പ്പട്ടികയില്‍ 101 മെഡലുകള്‍ സ്വന്തമാക്കിയ ഇന്ത്യ നാലാം സ്ഥാനത്താണ്. പാരാ അത്ലറ്റിക്‌സ്, അമ്പെയ്ത്ത്, ബാഡ്മിന്റണ്‍ തുടങ്ങി വിവിധ ഇനങ്ങളിലെ താരങ്ങളുടെ മിന്നും പ്രകടനമാണ് ഇന്ത്യയുടെ മെഡല്‍ക്കുതിപ്പിന് കരുത്തായത്. രണ്ട് ലോക റെക്കോര്‍ഡോട് കൂടിയ സ്വര്‍ണനേട്ടത്തോടെയാണ് അഞ്ചാം ദിനം ഇന്ത്യ മത്സരങ്ങള്‍ തുടങ്ങിയത്. പുരുഷന്മാരുടെ 400 മീറ്റര്‍ ടി 44 വിഭാഗത്തില്‍ സന്ദീപ് കുമാര്‍ വിജയിച്ചപ്പോള്‍, ജാവലിന്‍ ത്രോ എഫ് 37/38 വിഭാഗത്തില്‍ ഹനിയാണ് സ്വര്‍ണം നേടിയത്.

ലോകറെക്കോര്‍ഡോടെ 2 സ്വര്‍ണം; പാരാ എഷ്യന്‍ ഗെയിംസ് മെഡലില്‍ 
ഇന്ത്യക്ക് സെഞ്ച്വറി
ഏഷ്യൻ പാരാ ഗെയിംസിൽ മലയാളിത്തിളക്കം; ആൽഫിയ ജെയിംസിനും മുഹമ്മദ് ബാസിലിനും മെഡൽ

52.28 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് സന്ദീപ് ലോക റെക്കോര്‍ഡിട്ടത്. ഇന്ത്യയുടെ അജയ് കുമാറിനാണ് ഇതേ ഇനത്തില്‍ വെങ്കലം. ഗെയിംസ് റെക്കോര്‍ഡോടെയാണ് അജയ് കുമാര്‍ വെങ്കലം സ്വന്തമാക്കിയത്. 53.61 സെക്കന്റില്‍ അജയ് മത്സരം പൂര്‍ത്തിയാക്കി. പാകിസ്താന്റെ നൂര്‍ അല്‍സാന വെള്ളി നേടി. 60.49 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് ഹനി ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. അഞ്ചാമത്തെ ശ്രമത്തില്‍ 59.72 മീറ്റര്‍ എറിഞ്ഞ് ഹനി മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. അവസാന ശ്രമത്തില്‍ ഇത് 60.49 മീറ്ററിലെത്തിക്കുകയായിരുന്നു. നേരത്തെ ഡിസ്‌കസ് ത്രോയില്‍ ഹനി വെങ്കലവും നേടിയിരുന്നു.

പാരാ ബാഡ്മിന്റണില്‍ നവീന്‍ ശിവകുമാറിനും നിതേഷ് കുമാറും പ്രമോദ് ഭഗത് വെള്ളിയും നേടി. പാരാ അമ്പെയ്ത്തില്‍ ഹര്‍വീന്ദര്‍ സിങ്ങിനും വിജയ് സുന്ദിക്കും സ്വര്‍ണം ലഭിച്ചിരുന്നു. പാരാ ആര്‍ച്ചറി റീക്കര്‍വ് ടീം ഇനത്തില്‍ ചൈനയെ 5-1ന് തോല്‍പ്പിച്ചാണ് മെഡല്‍ നേട്ടം. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ് യു 5 വിഭാഗത്തില്‍ തുളസിമതി മുരുഗേശനും അമ്പെയ്ത്ത് റീക്കര്‍വ് വനിതാ ഡബിള്‍സില്‍ പൂജയും ഭാവ്നയും പുരുഷന്‍മാരുടെ 1500 മീറ്റര്‍ ടി 46 വിഭാഗത്തില്‍ പ്രമോദും വെള്ളി സ്വന്തമാക്കി. 2022-ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യ 29 സ്വര്‍ണം ഉള്‍പ്പെടെ 111 മെഡലുകള്‍ നേടിയിരുന്നു.

Summary

India has achieved a historic milestone at the Asian Para Games by crossing the 100-medal mark, winning 101 medals to rank fourth in the medal standings, according to the report. Strong performances in para athletics, archery and badminton have contributed to the tally. India began the fifth day with two gold medals accompanied by world-record performances. Sandeep Kumar won gold in the men’s 400m T44 event, while Hani claimed gold in the javelin throw F37/F38 category.

Madism Digital
madismdigital.com