പരുക്കിനിടയിലും നീരജ് ചോപ്രയെ കൈവിടാതെ ഇന്ത്യ; 2026 കോമൺവെൽത്ത് ഗെയിംസിനുള്ള 32 അം​ഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു

ട്രാക്ക് ആൻഡ് ഫീൽഡിലെ ഇന്ത്യയുടെ പ്രമുഖ താരങ്ങളിൽ ഭൂരിഭാഗം പേരും ടീമിലുണ്ടെന്നത് ഇന്ത്യക്ക് പ്രതീക്ഷകൾ നൽകുന്നുണ്ട്
പരുക്കിനിടയിലും നീരജ് ചോപ്രയെ കൈവിടാതെ ഇന്ത്യ; 2026 കോമൺവെൽത്ത് ഗെയിംസിനുള്ള 32 അം​ഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു
Published on

രാജ്യത്തിനായി 9 അന്താരാഷ്ട്ര മെഡൽ നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷൻ അങ്ങനെയൊന്നും കൈവിടില്ല. പരിക്കിൽ നിന്ന് മോചിതനാകാനുള്ള ശ്രമത്തിലിരിക്കുമ്പോഴും താരത്തെ 2026 കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ 32 അംഗ അത്‌ലറ്റിക്‌സ് ടീമിൽ താത്കാലികമായി ഉൾപ്പെടുത്തിയിരിക്കുകയാണ് ഫെഡറേഷൻ. ദേശീയ 100 മീറ്റർ റെക്കോർഡിൽ പരസ്പരം മറികടന്ന് അടുത്തിടെ വാർത്തകളി‍ൽ ഇടംപിടിച്ച സ്പ്രിന്റർമാരായ ​ഗുരിന്ദർവീർ സിങ്, അനിമേഷ് കുജൂർ എന്നിവരും സ്ക്വാഡിലുണ്ട്.

ട്രാക്ക് ആൻഡ് ഫീൽഡിലെ ഇന്ത്യയുടെ പ്രമുഖ താരങ്ങളിൽ ഭൂരിഭാഗം പേരും ടീമിലുണ്ടെന്നത് ഇന്ത്യക്ക് പ്രതീക്ഷകൾ നൽകുന്നുണ്ട്. ഡെക്കാത്‌ലൺ താരം തേജസ്വിൻ ശങ്കർ, ഷോട്ട് പുട്ടർ‍ താജിന്ദർപൽ സിങ് തൂർ, ഹൈജമ്പർ സർവേശ് കുശാർ എന്നിവരും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്യ. 2026 മേയിൽ റാഞ്ചിയിൽ നടന്ന ഫെഡറേഷൻ കപ്പിലാണ് കോമൺവെൽത്ത് ഗെയിംസ് യോഗ്യതയ്ക്കുള്ള പ്രധാന മത്സരങ്ങൾ നടന്നത്. നിരവധി ഇന്ത്യൻ താരങ്ങൾ ദേശീയ റെക്കോർഡുകൾ തകർത്തതോടൊപ്പം ഫെഡറേഷൻ നിശ്ചയിച്ച യോഗ്യതാ മാർക്കും മറികടന്നു.

പുരുഷന്മാരുടെ 4x100 മീറ്റർ റിലേ ടീമിന് കോമൺവെൽത്ത് ഗെയിംസ് യോഗ്യത നേടാനായില്ല. മേയ് മാസത്തിൽ ബോട്സ്വാനയിൽ നടന്ന വേൾഡ് റിലേ മത്സരത്തിനിടെ ബാറ്റൺ കൈമാറുന്നതിനിടെ മൂന്നാം ലെഗ് ഓടിയ റജുൽ കുമാറിന് ട്രാക്കിൽ വീണു. അവസാന ലെഗ് ഓടേണ്ടിയിരുന്ന ഗുരിന്ദർവീർ സിങ്ങിന് ബാറ്റൺ കൈമാറാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഇതോടെ ടീം അയോഗ്യരാക്കപ്പെടുകയായിരുന്നു. ഹർഷ് സന്തോഷ് റാവത്ത്, അനിമേഷ് കുജൂർ എന്നിവരാണ് ആദ്യ രണ്ട് ലെഗുകൾ ഓടിയത്. പരിക്കേറ്റതായി തോന്നിച്ച രാഗുൽ കുമാറിനെ പിന്നീട് സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയാണ് ട്രാക്കിൽ നിന്ന് പുറത്തേക്ക് മാറ്റിയത്.

പരുക്കിനിടയിലും നീരജ് ചോപ്രയെ കൈവിടാതെ ഇന്ത്യ; 2026 കോമൺവെൽത്ത് ഗെയിംസിനുള്ള 32 അം​ഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു
ഈ ഗെയിംപ്ലാനുംകൊണ്ട് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കടക്കില്ല, കിട്ടിയ അവസരങ്ങള്‍ നന്നായി മുതലെടുത്ത് മൊറോക്കോ

റാഞ്ചിയിലെ മത്സരത്തിൽ കോമൺവെൽത്ത് ഗെയിംസ് യോഗ്യതാ മാർക്ക് നേടാൻ സാധിക്കാതിരുന്നത് ജാവലിൻ താരങ്ങൾക്കായിരുന്നു. അതിനാൽ ജൂൺ 13ന് ജലന്ധറിൽ നടന്ന മറ്റൊരു ട്രയലിൽ അവർക്ക് അവസാന അവസരം അനുവദിച്ചു. ഈ അവസരം മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയ യുവ താരങ്ങളായ രോഹിത് യാദവ്, യാഷ് വീർ സിങ് എന്നിവർ ഫെഡറേഷൻ നിശ്ചയിച്ച 82.61 മീറ്റർ യോഗ്യതാ മാർക്ക് കരിയറിലെ മികച്ച പ്രകടനങ്ങളിലൂടെ മറികടന്നിരുന്നു. ഇത് ഇന്ത്യയുടെ മെഡൽ സാധ്യതകൾ വർധിപ്പിക്കുന്നുണ്ട്.

സ്ക്വാഡിലേക്ക് തിരഞ്ഞെടുത്തെങ്കിലും നീരജ് ചോപ്രയും ട്രിപ്പിൾ ജമ്പർ സെൽവ പ്രഭുവും പ്രത്യേക നിരീക്ഷണത്തിലുള്ളത്. നിലവിൽ സ്വിറ്റ്സർലൻഡിൽ ചികിത്സയിലും വിശ്രമത്തിലും കഴിയുന്ന നീരജ് ചോപ്രയുടെ മത്സരരംഗത്തേക്കുള്ള തിരിച്ചുവരവ് എപ്പോഴുണ്ടാകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ വർഷം ദോഹ ഡയമണ്ട് ലീഗിൽ ആദ്യമായി 90 മീറ്റർ ദൂരം മറികടന്ന് ചരിത്രം സൃഷ്ടിച്ച നീരജ്, ഈ വർഷം പരിക്ക് കാരണം അതേ മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നിരുന്നു.

അതേസമയം സെൽവ പ്രഭുവിനെ നിരീക്ഷണത്തിൽവെക്കുന്നതിന്റെ കാരണം ഫെഡറേഷൻ വ്യക്തമാക്കിയിട്ടില്ല. ടീമിനെ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുൻപ് തന്നെ അമേരിക്കയിൽ നടന്ന എൻസിഎഎ ഔട്ട്ഡോർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു സെൽവ. 16.92 മീറ്റർ ദൂരം ചാടി അറ്റ്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ നിശ്ചയിച്ച 16.89 മീറ്റർ യോഗ്യതാ മാർക്കും അദ്ദേഹം മറികടന്നിരുന്നു.

പരുക്കിനിടയിലും നീരജ് ചോപ്രയെ കൈവിടാതെ ഇന്ത്യ; 2026 കോമൺവെൽത്ത് ഗെയിംസിനുള്ള 32 അം​ഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു
ബിഹാർ മൈതാനങ്ങളിൽ വീണ്ടുമൊരു സൂര്യോദയം; വൈഭവ് സൂര്യവൻശിയുടെ വഴിയെ സെഞ്ച്വറി തിളക്കവുമായി അനിയൻ ആശീർവാദ്

2026 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യൻ അത്‌ലറ്റിക്‌സ് ടീം

പുരുഷന്മാർ:

1 - ഗുരിന്ദർവീർ സിങ് - 100 മീറ്റർ

2 - അനിമേഷ് കുജൂർ - 200 മീറ്റർ

3 - ഗുൽവീർ സിങ് - 5000 മീറ്റർ / 10000 മീറ്റർ

4 - തേജസ് അശോക് ഷിർസെ - 110 മീറ്റർ ഹർഡിൽസ്

5 - യശസ് പി - 400 മീറ്റർ ഹർഡിൽസ്

6 - സന്തോഷ് കുമാർ തമിഴരസൻ - 400 മീറ്റർ ഹർഡിൽസ്

7 - സർവേഷ് അനിൽ കുഷാരെ - ഹൈജമ്പ്

8 - ആദർശ് റാം ജെ - ഹൈജമ്പ്

9 - ദേവ് മീണ - പോൾ വോൾട്ട്

10 - കുൽദീപ് കുമാർ - പോൾ വോൾട്ട്

11 - എം. ശ്രീശങ്കർ - ലോങ് ജമ്പ്

12 - ലോകേഷ് സത്യനാഥൻ - ലോങ് ജമ്പ്

13 - പ്രവീൺ ചിത്രവേൽ - ട്രിപ്പിൾ ജമ്പ്

14 - സെൽവ പ്രഭു ട്രിപ്പിൾ ജമ്പ്

15 -സമർദീപ് സിങ് ഗിൽ - ഷോട്ട് പുട്ട്

16 - തജീന്ദർപാൽ സിങ് തൂർ - ഷോട്ട് പുട്ട്

17 - നീരജ് ചോപ്ര - ജാവലിൻ ത്രോ

18 - രോഹിത് യാദവ്ജാ - വലിൻ ത്രോ

19 - യാഷ് വീർ സിങ് - ജാവലിൻ ത്രോ

20 - തേജസ്വിൻ ശങ്കർ - ഡെക്കാത്‌ലൺ / ഹൈജമ്പ്

21 - വിശാൽ ടി.കെ - 400 മീറ്റർ / 4x400 മീറ്റർ റിലേ

22 - രാജേഷ് രമേഷ് - 400 മീറ്റർ / 4x400 മീറ്റർ റിലേ

വനിതകൾ:

1 - പാരുൾ ചൗധരി - 3000 മീറ്റർ സ്റ്റീപ്പിൾചേസ് / 5000 മീറ്റർ

2 - പൂജ - ഹൈജമ്പ്

3 - മൻപ്രീത് കൗർ - ഷോട്ട് പുട്ട്

4 - സീമ - ഡിസ്കസ് ത്രോ

5 - നിധി റാണി - ഡിസ്കസ് ത്രോ

6 - രവീന - 10000 മീറ്റർ റേസ് വാക്ക്

7 - പ്രിയങ്ക - 10000 മീറ്റർ റേസ് വാക്ക്

8 - അൻസ ബാബു - 4x400 മീറ്റർ റിലേ

9 - റാഷ്ദീപ് കൗർ - 4x400 മീറ്റർ റിലേ

10 - നീരു പഥക് - 4x400 മീറ്റർ റിലേ

India has named a strong 32-member athletics squad for the 2026 Commonwealth Games, provisionally including star javelin thrower Neeraj Chopra despite his ongoing injury concerns. Neeraj, a winner of nine international medals for India, is currently recovering in Switzerland and remains under observation. Leading sprinters Gurindervir Singh and Animesh Kujur, who recently exchanged the national 100m record, are also part of the team. Most of India's top track and field athletes have been selected, boosting medal hopes. Javelin throwers Rohit Yadav and Yash Vir Singh secured qualification in a final trial, while triple jumper Selva Prabhu is also being monitored.

Madism Digital
madismdigital.com