ഏഷ്യൻ ഗെയിംസിന് ഗംഭീര കൊടിയിറക്കം; കുതിപ്പുറത്തേറി ദീപശിഖ ഏറ്റുവാങ്ങി ഖത്തർ പ്രതിനിധി, ഇനി ദോഹയിൽ

21 സ്വർണവും 27 വെള്ളിയും 37 വെങ്കലവുമടക്കം ആകെ 85 മെഡലുകളുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനം കൈവരിച്ചു
ഏഷ്യൻ ഗെയിംസിന് ഗംഭീര കൊടിയിറക്കം; കുതിപ്പുറത്തേറി ദീപശിഖ ഏറ്റുവാങ്ങി ഖത്തർ പ്രതിനിധി, ഇനി ദോഹയിൽ
Published on: 

രണ്ടാഴ്ചയിലേറെ നീണ്ട ആവേശകരമായ പോരാട്ടങ്ങൾക്ക് തിരശ്ശീലയിട്ട് ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്ക് വർണ്ണാഭമായ സമാപനം. 16 നാളുകൾ നീണ്ടുനിന്ന മത്സരങ്ങൾക്കൊടുവിൽ മിസുഹോ പാർക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കായികതാരങ്ങൾ ഒത്തുചേർന്നു.

ജാപ്പനീസ് സാംസ്കാരിക തനിമയും അത്യാധുനിക സാങ്കേതികവിദ്യയും സമ്മേളിച്ച കലാപരിപാടികളും കായികതാരങ്ങളുടെ മാർച്ച് പാസ്റ്റും ഒത്തിണങ്ങിയ സമാപനച്ചടങ്ങിനാണ് ലോകം സാക്ഷ്യം വഹിച്ചത്. ഗെയിംസ് ഔദ്യോഗികമായി അവസാനിപ്പിച്ചുകൊണ്ട് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (OCA) പതാക താഴെയിറക്കുകയും, ആദ്യ ഏഷ്യൻ ഗെയിംസിന്റെ ദീപശിഖ അടുത്ത ആതിഥേയരായ ഖത്തറിന് ഔദ്യോഗികമായി കൈമാറുകയും ചെയ്തു.

2006-ന് ശേഷം രണ്ടാമത്തെ തവണയാണ് ഏഷ്യൻ ഗെയിംസിന് ദോഹ വേദിയാകുന്നത്. അതിനുശേഷമുള്ള 2034-ലെ 22-ാമത് ഏഷ്യൻ ഗെയിംസ് സൗദി അറേബ്യയിലെ റിയാദിലും അരങ്ങേറും. ഏഷ്യൻ കായികമാമാങ്കം വരും വർഷങ്ങളിൽ പശ്ചിമേഷ്യൻ മണ്ണിലേക്ക് വീണ്ടും ചേക്കേറുന്നു എന്ന സവിശേഷത കൂടിയുണ്ട്.

ജപ്പാന്റെ പരമ്പരാഗത കലാരുപങ്ങളും സംഗീതവും അത്യാധുനിക ഡ്രോൺ ഷോകളിലൂടെയും ത്രീഡി (3D) ലൈറ്റിംഗ് സാങ്കേതികവിദ്യയിലൂടെയും സമ്മേളിപ്പിച്ചുകൊണ്ടുള്ള ദൃശ്യവിരുന്നായിരുന്നു സമാപനച്ചടങ്ങിലെ പ്രധാന ആകർഷണം.

പതാക കൈമാറ്റത്തിന് ശേഷം 2030 ദോഹ ഏഷ്യൻ ഗെയിംസിന്റെ മുന്നോടിയായി ഖത്തറിന്റെ സമ്പന്നമായ അറബ് സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന മനോഹരമായ കലാപരിപാടികളും വേദിയിൽ അരങ്ങേറി.

ഏഷ്യൻ ഗെയിംസിന് ഗംഭീര കൊടിയിറക്കം; കുതിപ്പുറത്തേറി ദീപശിഖ ഏറ്റുവാങ്ങി ഖത്തർ പ്രതിനിധി, ഇനി ദോഹയിൽ
ക്രിക്കറ്റ്, ഹോക്കി, ഗുസ്തി, അമ്പെയ്ത്ത്; സ്വര്‍ണം വാരിക്കുട്ടി ഇന്ത്യ; മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനം

ഇത്തവണ കായികമേളയിൽ മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ സംഘം കാഴ്ചവെച്ചത്. 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവുമടക്കം ആകെ 85 മെഡലുകളുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനം കൈവരിച്ചു. ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ മെഡൽ വേട്ടയാണിത്. അമ്പെയ്ത്ത്, അത്‌ലറ്റിക്‌സ്, ഷൂട്ടിംഗ് ഇനങ്ങളിലെ മുന്നേറ്റവും, മലേഷ്യയെ തകർത്ത് സ്വർണം നിലനിർത്തിയ പുരുഷ ഹോക്കി ടീമിന്റെ മികച്ച വിജയവും ഇന്ത്യക്ക് മിന്നുന്ന നേട്ടമായി മാറി. സമാപനച്ചടങ്ങിൽ മൂന്ന് മെഡലുകൾ നേടി ചരിത്രവിജയം കുറിച്ച ഷൂട്ടിംഗ് താരം നീരു ധണ്ഡയാണ് ഇന്ത്യൻ ദേശീയ പതാകയേന്തിയത്.

ഇന്ത്യയുടെ മെഡൽ വേട്ടയിൽ നിർണായകമായത് അത്‌ലറ്റിക്‌സ്, ഷൂട്ടിംഗ്, അമ്പെയ്ത്ത് ഇനങ്ങളിലെ മിന്നുന്ന പ്രകടനങ്ങളാണ്. അമ്പെയ്ത്തിൽ ഒളിമ്പിക് ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ഇന്ത്യൻ വനിതാ റിക്കർവ് ടീം നേടിയ ചരിത്ര സ്വർണമടക്കം അഞ്ച് സ്വർണമെഡലുകളാണ് ഈ വിഭാഗത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. അത്‌ലറ്റിക്‌സിൽ നിന്ന് 23 മെഡലുകളും ഷൂട്ടിംഗിൽ നിന്ന് 15 മെഡലുകളും ഇന്ത്യൻ കായികതാരങ്ങൾ രാജ്യത്തിനായി കരസ്ഥമാക്കി.

മത്സരങ്ങളുടെ അവസാന ദിനങ്ങളിൽ പുരുഷ ഹോക്കി ഫൈനലിൽ മലേഷ്യയെ 5-1ന് തകർത്തെറിഞ്ഞ് ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും സ്വർണം നിലനിർത്തിയത് കായിക പ്രേമികൾക്ക് വലിയ ആവേശമായി. ഈ വിജയത്തോടെ 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യൻ ഹോക്കി ടീം ഉറപ്പിച്ചു. കൂടാതെ പുരുഷ-വനിതാ വിഭാഗങ്ങളിൽ കബഡിയിലും ക്രിക്കറ്റിലും ഇന്ത്യ സ്വർണം നേടി തങ്ങളുടെ ആധിപത്യം തുടർന്നു. ബോക്‌സിംഗിലും ഗുസ്തിയിലും യഥാക്രമം മൂന്നും രണ്ടും സ്വർണമെഡലുകൾ ഇന്ത്യ നേടി.

ഏഷ്യൻ ഗെയിംസിന് ഗംഭീര കൊടിയിറക്കം; കുതിപ്പുറത്തേറി ദീപശിഖ ഏറ്റുവാങ്ങി ഖത്തർ പ്രതിനിധി, ഇനി ദോഹയിൽ
ഉന്നം തെറ്റാത്ത അമ്പെയ്ത്ത്, ഷൂട്ടര്‍മാരുടെ കൃത്യത; സ്വര്‍ണത്തിളക്കത്തില്‍ ഇന്ത്യ

മേളയുടെ ആദ്യ ദിനങ്ങളിൽ തന്നെ മലയാളി സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. ഷൂട്ടിംഗ് റൈഫിൾ ഇനത്തിൽ മലയാളി താരം വിദർശ കെ. വിനോദ് ഉൾപ്പെട്ട ടീം വെള്ളി മെഡൽ കരസ്ഥമാക്കിയത് കേരളത്തിന് വലിയ അഭിമാനമായി. ഏഷ്യൻ കായിക ഭൂപടത്തിൽ ഇന്ത്യയുടെ സ്വാധീനം കൂടുതൽ ഉറപ്പിക്കുന്ന പ്രകടനത്തോടെയാണ് ഇത്തവണ കായികമേളയ്ക്ക് കൊടിയിറങ്ങിയത്.

Summary

The Asian Games came to a colourful close, bringing the curtain down on more than two weeks of thrilling competition. After 16 days of intense sporting action, athletes gathered at the Mizuho Park Athletic Stadium for the closing ceremony. The world witnessed a spectacular blend of Japanese cultural traditions, cutting-edge technology, artistic performances and the athletes’ parade. The Olympic Council of Asia (OCA) flag was lowered to officially mark the end of the Games, while the torch of the first Asian Games was formally handed over to Qatar, the next host.

Madism Digital
madismdigital.com