പ്രീമിയര്‍ ലീഗ് തലപ്പത്ത് ആഴ്‌സണല്‍; തിരിച്ചുവരവിന്റെ പാതയില്‍ ലിവര്‍പൂള്‍

നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ഇന്നലെ ആഴ്‌സണല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്
പ്രീമിയര്‍ ലീഗ് തലപ്പത്ത് ആഴ്‌സണല്‍; തിരിച്ചുവരവിന്റെ പാതയില്‍ ലിവര്‍പൂള്‍
Image Credit: X/Arsenal
Published on

ലണ്ടന്‍: പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തി ആഴ്‌സണല്‍. ബ്രൈറ്റനെതിരായ മത്സരത്തിലെ മിന്നും വിജയമാണ് ഗണ്ണേഴ്‌സിന് ഒന്നാം സ്ഥാനം തിരികെ നല്‍കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ആഴ്‌സണലിന്റെ വിജയം. വിജയ വഴിയില്‍ തിരികെയെത്തിയ ലിവര്‍പൂളും ലീഗില്‍ മുന്നേറാനുള്ള നീക്കത്തിലാണ്.

നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ഇന്നലെ ആഴ്‌സണല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി വിജയക്കൊടി പാറിച്ചതോടെ ഗണ്ണേഴ്‌സ് രണ്ടാം സ്ഥാനത്തായി! എന്നാല്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ചു. നിലവില്‍ 18 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആഴ്‌സണലിന് 13 വിജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 42 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് സമാന മത്സരത്തില്‍ 13 വിജയവും ഒരു സമനിലയും നാല് തോല്‍വിയും ഉള്‍പ്പെടെ 40 പോയിന്റുകളുണ്ട്. ഇനി വരുന്ന മത്സരങ്ങളില്‍ സിറ്റിക്കും ഗണ്ണേഴ്‌സിനും നിര്‍ണായകമായിരിക്കും.

മൂന്നാം സ്ഥാനത്ത് മൂന്ന് തോല്‍വികളും മൂന്ന് സമനിലയുമായി ആസ്റ്റണ്‍ വില്ലയും, നാലാം സ്ഥാനത്ത് ആറ് തോല്‍വികളും രണ്ട് സമനിലയുമായി ലിവര്‍പൂളും നിലയുറപ്പിച്ചിട്ടുണ്ട്. ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡുമാണ് യഥാക്രമം അഞ്ച് ആറ് സ്ഥാനങ്ങളില്‍.

English Summary: Arsenal have reclaimed the top spot in the Premier League standings after a brilliant 2-1 victory over Brighton. Manchester City's win briefly pushed Arsenal to second, but they regained first place with 42 points from 18 matches

Related Stories

No stories found.
Madism Digital
madismdigital.com