ആ ജേഴ്‌സി മടക്കി നല്‍കുന്നു... അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ

പോർച്ചുഗൽ ജേഴ്‌സിയിൽ അവസാനമായി കളത്തിലിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, അന്താരാഷ്ട്ര ഫുട്‌ബോളിലെ 23 വർഷത്തെ കരിയറിന് വിരാമമിടുന്നു.
ആ ജേഴ്‌സി മടക്കി നല്‍കുന്നു... അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ
Published on: 

ഒരു ഇതിഹാസം കൂടി പടിയിറങ്ങുന്നു, പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് റൊണാള്‍ഡോ തീരുമാനം അറിയിച്ചത്. രാജ്യാന്തര ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായും ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം എന്നിങ്ങനെ ലോകത്തെ അറിയപ്പെടുന്ന ഫുട്‌ബോളര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചാണ് റൊണാള്‍ഡോ കളി മതിയാക്കുന്നത്. വേഗതയും അസാമാന്യമായ ശാരീരികക്ഷമതയും ഹെഡറുകളും കൃത്യതയാര്‍ന്ന ഫിനിഷിങ്ങും കൈമുതലാക്കിയ റൊണാള്‍ഡോ, തലമുറകളെ സ്വാധീനിച്ച ഫുട്ബോള്‍ ഇതിഹാസമായി ആരാധകരുടെ മനസില്‍ നിലനില്‍ക്കും. 

ആ ജേഴ്‌സി മടക്കി നല്‍കുന്നു... അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ
'എല്ലാ ആദരവും നിനക്കുള്ളതാണ് ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; റൊണാള്‍ഡോ

" പോര്‍ച്ചുഗലിലെ ജനങ്ങളോട്...

ഇത് ദേശീയ ടീമിന്റെ ഏഴാം നമ്പര്‍ ജഴ്സി തിരികെ ഏല്‍പ്പിക്കാനുള്ള സമയമായിരിക്കുന്നു. ആ ജഴ്സി എന്റേത് മാത്രമാണെന്ന് ഒരിക്കലും കരുതിയിട്ടില്ല. 23 വര്‍ഷക്കാലം ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളില്‍ അത് അഭിമാനത്തോടെ അണിഞ്ഞിറങ്ങാന്‍ എനിക്ക് ഭാഗ്യവും ഉത്തരവാദിത്തവും ലഭിച്ചു,'' സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ റൊണാള്‍ഡോ പോസ്റ്റില്‍ പറഞ്ഞു.

2016ല്‍ പോര്‍ച്ചുഗലിന് യൂറോ കപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റൊണാള്‍ഡോ, 234 മത്സരങ്ങളില്‍നിന്ന് 146 ഗോളുകളാണ് താരം സ്വന്തമാക്കിയത്. 12 ഗോളുകള്‍ക്കകലെ കരിയറില്‍ 1000 ഗോളുകള്‍ എന്ന വലിയ നേട്ടവും ക്രിസ്റ്റിയാനോയ്ക്ക് മുന്നിലുണ്ട്. ക്ലബ് ഫുട്‌ബോളില്‍ തുടരുമെന്നതിനാല്‍ ഈ നേട്ടം പൂര്‍ത്തിയാക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിക്കും.

1985 ഫെബ്രുവരി 5-ന് മദെയ്റയില്‍ ജനിച്ച റൊണാള്‍ഡോ, സ്‌പോര്‍ട്ടിങ് ലിസ്ബണിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോളിലെത്തി. 2003-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയതോടെ കരിയറില്‍ വഴിത്തിരിവുണ്ടായി. പിന്നീട് റയല്‍ മാഡ്രിഡ്, യുവന്റസ് ക്ലബുകള്‍ക്കായും കളിച്ചു. അഞ്ച് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍, അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, യൂറോ കപ്പ് (2016), യുവേഫ നേഷന്‍സ് ലീഗ് (2019, 2025) എന്നിവ കരിയറിലെ പ്രധാന നേട്ടങ്ങളാണ്. ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. 2025-ല്‍ രണ്ടാം നേഷന്‍സ് ലീഗ് കിരീടവും പോര്‍ച്ചുഗലിനൊപ്പം സ്വന്തമാക്കി.

എന്നാല്‍ നേട്ടങ്ങള്‍ക്കൊപ്പം തിരിച്ചടികളും റൊണാള്‍ഡോ നേരിട്ടു. ലോകകപ്പ് കിരീടം നേടാനാകാത്തത് കരിയറിലെ വലിയ നിരാശയാണ്. 2022 ലോകകപ്പില്‍ ആദ്യ ഇലവനിലെ സ്ഥാനം നഷ്ടമായതും വിമര്‍ശനങ്ങള്‍ക്കിടയാക്കി. 004ലെ യൂറോ ഫൈനല്‍ തോല്‍വി, 2022 ലോകകപ്പിലെ മൊറോക്കോയോടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ പുറത്താകല്‍, 2026ല്‍ സ്‌പെയിനോടേറ്റ പ്രീക്വാര്‍ട്ടര്‍ തോല്‍വി എന്നിവ കരിയറിലെ നിരാശകളായി.  മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ രണ്ടാം വരവ് വിവാദപരമായ വേര്‍പിരിയലിലാണ് അവസാനിച്ചത്. 

പോര്‍ച്ചുഗല്‍ പരിശീലകന്‍ ഹോര്‍ഹെ ജിസ്യൂസും റൊണാള്‍ഡോയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമായിരുന്നു അടുത്തിടെ താരത്തെ വാര്‍ത്തകളില്‍ നിറച്ചത്. നേഷന്‍സ് ലീഗ് മത്സരത്തില്‍ കളിക്കാന്‍ വിസമ്മതിക്കുകയും തുടര്‍ന്ന് ടീം ക്യാംപ് വിട്ടതും വലിയ ചര്‍ച്ചയായി.  ക്യാംപ് വിട്ടുപോയ നടപടിയില്‍  താരത്തിന് 30 ദിവസം സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. നടപടി റൊണാള്‍ഡോ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം.

Summary

Cristiano Ronaldo has announced his retirement from international football, bringing an end to his 23-year career with Portugal. The five-time Ballon d'Or winner leaves behind a remarkable legacy, scoring 146 goals in 234 appearances and helping Portugal win the 2016 European Championship and two Nations League titles.