ക്രീസിലെ ആ ഒരൊറ്റ തീരുമാനം; ഡെല്‍ഹിയുടെ വിധി മാറ്റിയത് മില്ലറുടെ ആ പിഴവോ

ഡെല്‍ഹി ക്യാപിറ്റല്‍സിന് കൈപ്പിടിയിലൊതുക്കാമായിരുന്ന മത്സരം എങ്ങനെയാണ് നഷ്ടമായത്? 'ഹീറോ' ആകേണ്ടിയിരുന്ന മില്ലർക്ക് എവിടെയാണ് പിഴച്ചത്? കളി മാറ്റിയ ആ നിമിഷങ്ങളെക്കുറിച്ച് കൂടുതൽ വായിക്കാം.
ക്രീസിലെ ആ ഒരൊറ്റ തീരുമാനം; ഡെല്‍ഹിയുടെ വിധി മാറ്റിയത് മില്ലറുടെ ആ പിഴവോ
Published on

ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഡെല്‍ഹി കാപ്പിറ്റല്‍സ് vs ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിൽ അവസാന പന്തിലാണ് കളിയുടെ വിധിയെഴുതിയത്. ജയമുറപ്പിച്ച കളി, ഡെല്‍ഹിയുടെ കയ്യില്‍ നിന്നും അവസാനപന്തില്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയും ജോസ് ബട്‌ലറും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു. സൂപ്പര്‍ ഓവറിലേക്ക് കളിയെത്തിക്കാന്‍ സിംഗിളിനായി ഓടിയ കുല്‍ദീപ് യാദവിനെ ഗുജറാത്ത് വിക്കറ്റ്കീപ്പര്‍ ജോസ് ബട്‌ലര്‍ റണ്ണൗട്ടാക്കുകയായിരുന്നു. എന്നാല്‍, കളിയിലേറ്റ തോല്‍വിയുടെ പഴി മൊത്തം കേള്‍ക്കുന്നത് ഡല്‍ഹിയുടെ ഡേവിഡ് മില്ലറാണ്. വെറും 20 പന്തുകളില്‍ 41 റണ്‍സ് നേടി, തോല്‍വി ഉറപ്പിച്ച ടീമിനെ കളിയിലേക്ക് തിരിച്ച് കൊണ്ടുവന്ന മില്ലര്‍ക്കാണ് തോല്‍വിയുടെ പഴി കേള്‍ക്കുന്നതെന്നും അതിശയകരമായ കാര്യമാണ്.

ക്രീസിലെ ആ ഒരൊറ്റ തീരുമാനം; ഡെല്‍ഹിയുടെ വിധി മാറ്റിയത് മില്ലറുടെ ആ പിഴവോ
ഐപിഎല്ലിലെ 'യശസ്വി' വിസ്മയം; പുതിയ അത്ഭുതബാലന്മാർക്കിടയിലും ജയ്‌സ്വാൾ ഇന്നും 'സ്പെഷ്യൽ' ആകുന്നത് എന്തുകൊണ്ട്?

പഴി വന്ന വഴി

അവസാന 3 പന്തുകളില്‍ 8 റണ്‍സായിരുന്നു ഡല്‍ഹിയുടെ വിജയലക്ഷ്യം. സ്‌ട്രൈക്കില്‍ മികച്ച രീതിയില്‍ കളിക്കുന്ന മില്ലറും കൂടെ ബൗളര്‍ കുല്‍ദീപ് യാദവും. ഓഫ് സൈഡില്‍ പ്രസിദ്ധ് എറിഞ്ഞ ആദ്യ പന്തില്‍ 106 മീറ്ററിന്റെ പടുകൂറ്റന്‍ സിക്‌സറാണ് മില്ലര്‍ അടിച്ചത്. ഇതോടെ ടീമിന്റേയും മില്ലറുടേയും ആത്മവിശ്വാസം കൊടുമുടിയിലെത്തി. ഡല്‍ഹി വിജയമുറപ്പിച്ച നിമിഷത്തിലാണ് പ്രസിദ്ധ് ഗുജറാത്തിന്റെ രക്ഷകനായി അവതരിച്ചത്. തൊട്ടടുത്ത പന്ത് ഒരു ലോ ബൗണ്‍സറായിരുന്നു. പന്ത് ഡീപ് സ്‌ക്വയര്‍ ലെഗിലേക്ക് അടിച്ച മില്ലര്‍, സിംഗിള്‍ ഓടാന്‍ വിസമ്മതിച്ചു. 2 പന്തില്‍ 2 റണ്‍സ് വിജയലക്ഷ്യമായ സാഹചര്യത്തിലാണ് മില്ലറുടെ കടുത്ത തീരുമാനം. കളി സമനിലയിലാക്കി സൂപ്പര്‍ ഓവറിലേക്ക് നീക്കാനുള്ള അവസരമാണ് മില്ലര്‍ കളഞ്ഞത്. സിംഗിള്‍ എടുത്തിരുന്നെങ്കില്‍ കുല്‍ദീപിന് കളി ജയിപ്പിക്കാന്‍ വെറുമൊരു സിംഗിള്‍ എടുത്താല്‍ മതിയായിരുന്നു. ഒടുവില്‍ അവസാനമെറിഞ്ഞ സ്ലോബോള്‍ അടിക്കാനാവാതെ ഓടിയ മില്ലര്‍ക്ക് നോണ്‍ സ്‌ട്രൈക്കിലെ കുല്‍ദീപിനെ കുരുതി കൊടുക്കേണ്ടിവന്നു.

ഇന്ത്യക്കുവേണ്ടി പല ടെസ്റ്റ് മത്സരങ്ങളിലും നൂറിലധികം ബോളുകള്‍ നേരിട്ട അനേകം ഇന്നിങ്‌സുകളുള്ള താരമാണ് കുല്‍ദീപ്. അത്തരമൊരു കളിക്കാരന് ഒരു സിംഗിള്‍ നിഷേധിച്ചത് മാന്യതക്കുറവായെന്ന അഭിപ്രായങ്ങള്‍ മില്ലര്‍ക്ക് സോഷ്യല്‍മീഡിയയില്‍ നേരിടേണ്ടിവരുന്നുണ്ട്. എന്നാല്‍ ഇതാണ് ക്രിക്കറ്റെന്നും, ഇത്തരം സന്ദര്‍ഭങ്ങള്‍ ക്രിക്കറ്റില്‍ സംഭവിക്കുമെന്നുമടങ്ങുന്ന അടിക്കുറിപ്പുകളോടെ സോഷ്യല്‍മീഡിയയില്‍ മില്ലറിന് പിന്തുണയുമായി വന്നിരിക്കുകയാണ് ഡെല്‍ഹി കാപ്പിറ്റല്‍സ്.

ക്രീസിലെ ആ ഒരൊറ്റ തീരുമാനം; ഡെല്‍ഹിയുടെ വിധി മാറ്റിയത് മില്ലറുടെ ആ പിഴവോ
വിജയമോ കീഴടങ്ങലോ? വെടിനിർത്തൽ ഇറാനിൽ, കൊണ്ടത് മാഗയിൽ; ട്രംപിന്റെ പ്രസ്ഥാനത്തില്‍ കടുത്ത ഭിന്നത

English Summary: Delhi Capitals lost to Gujarat Titans on the last ball after David Miller refused a crucial single, leading to Kuldeep Yadav’s run out and fan criticism.

Related Stories

No stories found.
Madism Digital
madismdigital.com