ലക്ഷ്യം കിരീടംമാത്രം, ദെഷാംപ് രണ്ടുംകൽപിച്ചുതന്നെ; ഫ്രാൻസിന്റെ ടീമിനെ അറിയാം

താരങ്ങളുടെ അഭാവം ഒരിക്കൽപോലും നേരിടേണ്ടി വന്നിട്ടില്ലാത്ത ഫ്രാൻസിന് ആരെ ഒഴിവാക്കും എന്നതിലായിരിക്കും ദെഷാപ് ​ഗവേഷണം നടത്തിയിട്ടുണ്ടാക്കുക
ലക്ഷ്യം കിരീടംമാത്രം, ദെഷാംപ് രണ്ടുംകൽപിച്ചുതന്നെ; ഫ്രാൻസിന്റെ ടീമിനെ അറിയാം
Published on

2018 ലോകകപ്പും 2022 റണ്ണറപ്പുമായി ഫ്രാൻസിന്റെ പൂർവ്വകാലം അരക്കെട്ടുറുപ്പിച്ച, ഫ്രാൻസിനോടുകൂടെയുള്ള തന്റെ അവസാന ലോകകപ്പ് അം​ഗത്തിനായി ദെഷാംപും സംഘവും ഇക്കുറിയും വരുന്നത് കിരീടം ഉറപ്പിച്ചുതന്നെ. ദെഷാപിന് ഇക്കുറിയും ടീമിന്റെ മാസ് എൻഡ്രിക്ക് മാസ്റ്റർ പ്ലാനാണുള്ളതെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട സാധ്യതാ പട്ടിക. താരങ്ങളുടെ അഭാവം ഒരിക്കൽപോലും നേരിടേണ്ടി വന്നിട്ടില്ലാത്ത ഫ്രാൻസിന് ആരെ ഒഴിവാക്കും എന്നതിലായിരിക്കും ദെഷാപ് ​ഗവേഷണം നടത്തിയിട്ടുണ്ടാക്കുക. റയൽ മാഡ്രിഡ് മിഡ്ഫീൽഡർ എഡ്വേർ‍ഡോ കാമവിം​ഗ, പിഎസ്ജി ​ഗോൾകീപ്പർ, ലൂക്കോസ് ഷെവലിയർ, ടോട്ടൺഹാമിനായി പിഎസ്ജിയുടെ ലോണിൽ കളിക്കുന്ന കോലോ മുആനി എന്നിവരാണ് ഇക്കുറി ടീമിൽനിന്നും പുറത്തായ പ്രമുഖർ.

സിനദിൻ സിദാൻ, തിയറി ഹെന്റി എന്നീ ഇതിഹാസങ്ങളുടെ തുടർച്ചയായി വന്ന റയൽ മാഡ്രിഡ് സ്ട്രൈക്കർ കിലയൻ എംബാപ്പെ തന്നെയാണ് ഇക്കുറിയും ടീമിന്റെ കുന്തമുന. പിഎസ്ജി, റയൽ ക്ലബുകളിൽ മതിയായ നേട്ടങ്ങളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ഫ്രാൻസിനായി കളിക്കുന്ന എംബാപെയെ എതിരാളികൾക്ക് പേടിക്കേണ്ടിവരും. 2018 ലോകകപ്പിൽ കിരീടമുയർത്താനും 2022 ഫൈനലിൽ ഹാട്രിക്കുമായി അർജന്റീനയെ പിടിച്ചുകുലുക്കാനും 27കാരന് കഴിഞ്ഞു. 96 കളികളിൽനിന്നായി 56 ​ഗോളുകളും 37 അസിസ്റ്റുകളും ഫ്രാൻസിനായി എംബാപെ നേടിയിട്ടുണ്ട്.

കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീ​ഗ് കിരീടവും ഈ സീസീണിൽ ഫൈനലിലുമെത്തിച്ച പിഎസ്ജിയുടെ തലൈവർ ഉസ്മാൻ ടിംബലെ, ബയേൺമ്യൂണികിന്റെ മൈക്കൽ ഒലീസെ, പിഎസ്ജിയുടെ ഡെസിറെ ഡൗവർ, ബ്രാ‍ഡ്ലി ബാർക്കോള, ഇന്റർമിലാന്റെ മാർക്കസ് തുറാം എന്നിവരാണ് ഫ്രാൻസിനുവേണ്ടി അറ്റാക്കിങ് നില ഭദ്രമാക്കുന്നത്.

ലക്ഷ്യം കിരീടംമാത്രം, ദെഷാംപ് രണ്ടുംകൽപിച്ചുതന്നെ; ഫ്രാൻസിന്റെ ടീമിനെ അറിയാം
ആത്മസമർപ്പണവും പോരാട്ടവീര്യവുമാണ് കരുത്ത്; ലോകകപ്പിൽ ആദ്യമായി പന്തുരുട്ടുന്ന 'അണ്ടർഡോഗ്' ടീമുകള്‍ ഇവരാണ്

ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, യുറോപ്പ ലീഗ് എന്നിവ ചെൽസിയിലെ സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിച്ച് സൗദിയിലെ ഇത്തിഹാദിലേക്ക് ചേക്കേറിയ എൻ​ഗോളോ കാന്റെ, റയൽമാഡ്രി‍ഡ് വിശ്വസ്തൻ ചൗവാമേനി, ആഡ്രിയൻ റാബിയാട്ട്, വാരൻ സയ‍ർ-എമറി തുടങ്ങിയ പരിചയ സമ്പന്നരെകൊണ്ട് ശക്തമാണ് മിഡ്ഫീൽഡ്.

പ്രതിരോധത്തിൽ സംശയാധീതമായ താരനിരയാണ് ഫ്രാൻസിനുള്ളത്. 2022 മുതൽ പ്രീമിയർ ലീ​ഗിലും ചാമ്പ്യൻസ് ലീ​ഗും തങ്ങളുടേതായ സാനിധ്യം ഉറപ്പിച്ച ആഴ്സണലിന്റെ പ്രതിരോധ താരം വില്യം സാലിബ, ബയേൺ മ്യൂണിക്കിന്റെ ഡയോട്ട് ഉപമേകാനോ, ലിവർപൂൾ പ്ലയർ ഇബ്രാഹം കൊനാട്ടെ. ബാഴ്സലോണുടെ ഷൂൾസ് കുണ്ടെ, എസിമിലാന്റെ ഫിയോ ഹെർണാണ്ടസ് എന്നിവരും പ്രതിരോധ മതിൽ കാക്കുന്നതോടെ ഫ്രാൻസെന്ന പേടിസ്വപ്നത്തെ നേരിടാൻ എതിരാളികൾ വിയർക്കുമെന്നുറപ്പാണ്.

എസിമിലാന്റെ വലകാക്കുന്ന മൈക്ക് മൈനാ‍ൻ ആണ് ഫ്രാൻസിന്റെ പ്രധാന ​​ഗോൾ കീപ്പർ. ​ഗ്രൂപ്പ് മത്സരങ്ങളിൽ സെന​ഗൽ, ഇറാഖ്, നോർവെയാണ് യാണ് ടീമിന്റെ എതിരാളികളായി വരുന്നത്. കോപ്പ അമേരിക്കയിൽ റണ്ണറപ്പായ സെന​ഗലും മാഞ്ചസ്റ്റർ സിറ്റിയുടെ ഏർലിങ് ഹാലന്റ് ഉൾപ്പെടുന്ന നോർവെയും ​ഗ്രൂപ്പ് സ്റ്റേജിൽ ഫ്രാൻസിന് ചെറിയ കല്ലുകടിയാകുമെങ്കിലും ഒരു മത്സരവും എളുപ്പമാകില്ലെന്ന് കോച്ച് ദെഷാംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary: France enter the 2026 FIFA World Cup aiming for the title in what is expected to be the final World Cup campaign of coach Didier Deschamps. Despite leaving out stars like Eduardo Camavinga and Randal Kolo Muani, France still possess one of the strongest squads in the tournament.

Madism Digital
madismdigital.com