

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെ നേരിടും. വൈകിട്ട് 7 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. സെമിഫൈനലിൽ കളത്തിലിറങ്ങിയ സമാന ടീമിനെ അണിനിരത്തിയാവും ഇന്ത്യ ഇന്ന് കളത്തിലിറങ്ങുകയെന്നാണ് സൂചന. സഞ്ജു സാംസണിന്റെയും ജസ്പ്രീത് ബുമ്രയുടേയും മിന്നും ഫോമാണ് ഇന്ത്യയുടെ കരുത്ത്. മറുവശത്ത് ഫിന്‍ അലന്‍, ടിം സീഫേര്‍ട്ടിന്റെയും മികച്ച പ്രകടനത്തിലാണ് കിവീസിന്റെ പ്രതീക്ഷകൾ.
അഹമ്മദാബാദിൽ ടോസ് നിർണായകമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് വിജയസാധ്യതയും കൂടുതലാണ്, 180 മുകളിലുള്ള ടോട്ടലുകൾ എത്തിപ്പിടിക്കുക അസാധ്യമാകുമെന്നും നിരീക്ഷണമുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ പരാജയത്തിന്റെ രുചിയറിഞ്ഞതും ഇതേ വേദിയിൽ വെച്ചാണ്. അതേസമയം ഇത്തവണ ബാറ്റർമാർക്ക് കൂടുതൽ പിന്തുണ ലഭിക്കുന്ന പിച്ചായിരിക്കും ഒരുക്കുകയെന്നാണ് ക്യുറേറ്ററുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇത് ഇന്ത്യയ്ക്ക് ആനുകൂല്യമായി മാറും.
ഇന്ത്യ നാളെ ടി20 ലോകകപ്പ് ഫൈനലില്‍ കിവീസിനെതിരെ ഇറങ്ങുമ്പോള്‍ ആശങ്കകള്‍ ഏറെയാണ്. ഇതുവരെ ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യ തോല്‍വിയേറ്റു വാങ്ങിയിരുന്നു. 2007ല്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ മുട്ടുമടക്കി, 2016 ലോകകപ്പില്‍ 47 റണ്‍സിന്റെ വമ്പന്‍ തോല്‍വി, ഏറ്റവുമൊടുവില്‍ 2021ല്‍ എട്ട് വിക്കറ്റിന്റെ ഞെട്ടിപ്പിക്കുന്ന പരാജയവും ഏറ്റുവാങ്ങി. ടി20 മത്സരങ്ങളിലെ വിജയ ശരാശരിയില്‍ ഇന്ത്യ മുകളിലാണെങ്കിലും ആതിഥേയര്‍ക്ക് ആശ്വസിക്കാനാവുന്നതല്ല ഈ കണക്കുകള്‍
ഇന്ത്യ സാധ്യത ഇലവന്‍: സഞ്ജു വി സാംസണ്‍(വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ഹര്‍ദിക് പാണ്ഡ്യെ, ശിവം ദുംബെ, അക്സര്‍ പട്ടേല്‍, അര്‍ഷദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.
English Summary: Ahmedabad gears up for the T20 World Cup 2026 final as India takes on New Zealand tonight at 7 PM IST at the Narendra Modi Stadium. India is expected to field the same winning combination from their semi-final triumph over England. The Men in Blue will rely heavily on Sanju Samson's explosive batting form and Jasprit Bumrah's lethal bowling.