

തിരുവനന്തപുരം: ഇന്ത്യ-കിവീസ് ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം നാളെ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ. ശനിയാഴ്ച്ച വൈകീട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ മൂന്ന് മത്സരങ്ങൾ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണിലാണ് ആരാധകരുടെ കണ്ണുകൾ. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പരയിലെ അവസാന മത്സരത്തിൽ ഫോമിലേക്ക് ഉയരാനാവും സൂര്യകുമാർ യാദവ് സംഘവും ശ്രമിക്കുക. ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാവില്ല. നാളെ റെക്കോർഡ് കാണികൾ സ്റ്റേഡിയത്തിലെത്തുമെന്നും സൂചനയുണ്ട്.
സാധ്യതാ ടീം: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, റിങ്കു സിങ്, ഹർദ്ദിക് പാണ്ഡ്യെ, ശിവം ദുബൈ, ഹർഷിദ് റാണ, അർഷീദ് സിങ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര
ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന മലയാളി താരം സഞ്ജു സാംസണിന് വീണ്ടും അവസരങ്ങള്‍ നല്‍കുമെന്ന സൂചന നല്‍കി ബൗളിങ് കോച്ച് മോണി മോര്‍ക്കല്‍. സഞ്ജുവിന് പഴയ ഫോം കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ല, നിലവിലെ കാര്യങ്ങള്‍ മാറിമറിയാന്‍ ഒരു മത്സരത്തിന്റെ പിന്‍ബലം മാത്രം മതിയെന്നും മോണി മോര്‍ക്കല്‍ ചൂണ്ടിക്കാണിച്ചു. കിവീസിനെതിരായ ആദ്യ മൂന്ന് മത്സരങ്ങളില്‍ വെറും 40 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ആദ്യ മത്സരത്തില്‍ പത്ത് റണ്‍സ്, രണ്ടാം മത്സരത്തില്‍ വെറും ആറ് റണ്‍സ്, മൂന്നാം മത്സരത്തില്‍ ഗോള്‍ഡണ്‍ ഡെക്ക്, നാലാം മത്സരത്തിൽ 24 റൺസ് എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം.
'സഞ്ജു കഠിനമായി പരിശീലിക്കുന്നുണ്ട്. മികച്ച രീതിയില്‍ പന്തുകള്‍ നേരിടുന്നുണ്ട്. ഫോമിലേക്ക് മടങ്ങിയെത്താന്‍ ചുരുങ്ങിയ സമയം മാത്രമെ ആവശ്യമുള്ളു. ഞങ്ങള്‍ ലോകകപ്പിന് തയ്യാറെടുക്കുകയാണ്, കളിക്കാര്‍ എല്ലാവരും താളം കണ്ടെത്തേണ്ടത് പ്രധാനമാണ്.' മോണി മോര്‍ക്കല്‍ വ്യക്തമാക്കി.
അതേസമയം കാര്യവട്ടത്ത് നടക്കുന്ന മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ സഞ്ജുവിന് വമ്പന്‍ തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചെറിയ സ്‌കോറുകള്‍ക്ക് തുടര്‍ച്ചയായി പുറത്തായ ശേഷം വലിയ തിരിച്ചുവരവ് താരത്തിന്റെ കരിയറില്‍ പതിവാണ്, ഇക്കാര്യത്തില്‍ സൂര്യകുമാര്‍ യാദവ്, ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ എന്നിവരുടെ നിരയിലാണ് സഞ്ജുവിന്റെ സ്ഥാനം. സമാനരീതിയില്‍ ലോകകപ്പിന് മുന്നോടിയായി സഞ്ജു തിരികെയെത്തുമെന്നാണ് ടീം മാനേജ്‌മെന്റും പ്രതീക്ഷിക്കുന്നത്.
English Summary: The final T20I of the India-New Zealand series takes place today at Greenfield Stadium in Thiruvananthapuram, starting at 7 PM. India has already won the series 3-0. All eyes are on Kerala’s Sanju Samson to regain form ahead of the T20 World Cup, with fans hoping for a strong home performance.