കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-ശ്രീലങ്ക പോര്; കണ്ണുകൾ സ്മൃതി മന്ദാനയിൽ

ഗ്രീൻഫീൽഡിലെ ബാറ്റിങ് പിച്ചിൽ ടോസ് നിർണായകമാണ്
India Women Cricket Team
India Women Cricket TeamImage Credit: X@BCCIWomen
Published on

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ നാലാം ട്വന്റി 20 മത്സരത്തിന് ഇന്ത്യൻ വനിതകൾ ഇന്നിറങ്ങും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മൂന്ന് മത്സരങ്ങളിലും ആധികാരിക വിജയം നേടി ഇന്ത്യ പരമ്പര കൈപ്പിടിയിലൊതുക്കിയിട്ടുണ്ട്. സൂപ്പർ താരം സ്മൃതി മന്ദാനയാണ് ഇന്നത്തെ മത്സരത്തിലെ ശ്രദ്ധാ കേന്ദ്രം. പരമ്പരയിൽ ഇതുവരെ ഫോമിലേക്ക് ഉയരാൻ താരത്തിന് സാധിച്ചിട്ടില്ല. ആദ്യ മത്സരങ്ങളിൽ ഇന്ത്യയുടെ മുൻനിര ഫോമിലേക്ക് ഉയരാത്തതും ടീമിന് ആശങ്കയാണ്.

ഷഫാലി വർമ്മ, ദീപ്തി ശർമ്മ, ജെമീമ റോഡ്രിഗസ് എന്നിവരുടെ ഫോമാണ് ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നത്. മധ്യനിരയിൽ തകർത്തടിക്കുന്ന ഇന്ത്യ മൂന്ന് മത്സരങ്ങളിലും ഓൾറൗണ്ടർമാർ പിൻപറ്റിയാണ് വിജയിച്ചത്. ദീപ്തിയും രേണുക സിങും ബൗളിങ് ആക്രമണം നയിക്കും. ഗ്രീൻഫീൽഡിലെ ബാറ്റിങ് പിച്ചിൽ ടോസ് നിർണായകമാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് 170ന് മുകളിൽ സ്‌കോർ കണ്ടെത്താനാവുമെന്നാണ് വിലയിരുത്തൽ.

വൈകീട്ട് ഏഴിന് തുടങ്ങുന്ന മത്സരത്തിന്റെ പവർപ്ലേയിൽ ബാറ്റിങ് ക്ലേശകരമാണെങ്കിലും പിന്നീട് സ്‌കോറിങിന് വേഗം കൂട്ടാൻ ടീമുകൾ സാധിക്കും. മധ്യ ഓവറുകളിൽ ആധിപത്യം സ്ഥാപിക്കാനായിരിക്കും ഇരു ടീമുകളും ശ്രമിക്കുക. മൂന്ന് മത്സരങ്ങളിലുമേറ്റ കനത്ത തോൽവിയിൽ നിന്ന് പാഠമുൾകൊണ്ട് തിരിച്ചുവരാനാണ് ശ്രീലങ്കയുടെ ശ്രമം. ഇന്ന് വിജയിച്ചാൽ ലങ്കൻ വനിതകൾക്ക് നാണക്കേട് ഒഴിവാക്കാം.

English Summary: India Women face Sri Lanka Women in the 4th T20I at Greenfield International Stadium, Thiruvananthapuram, on December 28, 2025, with the series already secured at 3-0. All eyes are on Smriti Mandhana

Related Stories

No stories found.
Madism Digital
madismdigital.com