

മെല്‍ബണ്‍: നാലാം ആഷസ് ടെസ്റ്റിലെ കനത്ത തോല്‍വിക്ക് പിന്നാലെ മെല്‍ബണിലെ പിച്ചിനെ പഴിച്ച് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. ആദ്യ ദിനത്തില്‍ തന്നെ 20 വിക്കറ്റുകളാണ് വീണത്. രണ്ടാം ദിനം പതിനാറ് പേരുടെ വിക്കറ്റും വീണു. രണ്ട് ദിവസത്തില്‍ ആകെ 36 വിക്കറ്റുകള്‍! ഇത് ടെസ്റ്റ് ക്രിക്കറ്റില്‍ അസാധാരണമാണ്, ബൗളര്‍മാര്‍ക്ക് ആധികാരിക മേല്‍കൈ നേടാനായി. ക്യുറേറ്റര്‍മാര്‍ കരുതിയതിലും കൂടുതല്‍ ആധിപത്യം ബൗളര്‍മാര്‍ക്ക് പിച്ചില്‍ ഉണ്ടായിരുന്നു, സ്മിത്ത് നിരീക്ഷിച്ചു. പിച്ചിലെ കുറ്റിപുല്ല് കുറച്ചുകൂടെ ഒഴിവാക്കാമായിരുന്നുവെന്നും സ്മിത്ത് പറഞ്ഞു.
മെല്‍ബണിലെ മത്സരത്തില്‍ അപ്രതീക്ഷിതമായ പരാജയം ഏറ്റുവാങ്ങിയ ഓസീസിന്റെ നില പരുങ്ങലിലാണ്. ആദ്യ ഇന്നിങ്‌സില്‍ 152 റണ്‍സെടുത്ത ഓസീസ്, അതേനാണയത്തില്‍ തിരിച്ചടിച്ചപ്പോള്‍ ഇംഗ്ലീഷ്പ്പട വെറും 110 റണ്‍സിന് കൂടാരം കയറിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ പക്ഷേ ഇംഗ്ലണ്ട് ബൗളര്‍മാര്‍ കൂടുതല്‍ കരുത്തോടെ തിരിച്ചടിച്ചു. 132 റണ്‍സെടുക്കുന്നതിനിടെ കംഗാരുക്കള്‍ എല്ലാവരും പുറത്തായി.
175 റണ്‍സെന്ന മെല്‍ബണിലെ അസാധ്യ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇംഗ്ലണ്ട്, അതീവ കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണര്‍മാരായ സാക്ക് ക്രൗലി(48 പന്തില്‍ 37 റണ്‍സ്), ബെന്‍ ഡക്കറ്റ് (26 പന്തില്‍ 34 റണ്‍സ്) എന്നിവര്‍ നല്‍കിയ തുടക്കം ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. ഓപ്പണര്‍മാര്‍ ആക്രമിച്ചു കളിക്കുകയെന്ന തന്ത്രത്തിന്റെ വിജയം കൂടിയായിരുന്നു മെല്‍ബണിലെ ഇംഗ്ലീഷ് നേട്ടം അടിവരയിട്ടത്. മധ്യനിരയില്‍ ജേക്കബ് ബെതല്‍ നേടിയ 40 റണ്‍സും നിര്‍ണായകമായി.
ബ്രയാന്‍ കാര്‍സ്, നായകന്‍ ബെന്‍ സ്റ്റോക്ക് എന്നിവര്‍ മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത്. ബ്രയാന്‍ കാര്‍സ് ഇരു ഇന്നിംഗ്‌സുകളിലുമായി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ജോഷ് ടങ് ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ടങ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.
English Summary: In a chaotic two-day Ashes 4th Test at the MCG, 36 wickets fell as bowlers dominated a grassy pitch. Stand-in captain Steve Smith criticized the pitch for offering "too much" to bowlers, suggesting less grass (around 8mm instead of 10mm) could have balanced it better, calling 36 wickets in two days excessive.