അർജന്റീനൻ ടീമിനെ പരിശീലിപ്പിക്കാനില്ല, ആ​ഗ്രഹം മറ്റൊന്ന്; വെളിപ്പെടുത്തി മെസ്സി

താരം കരിയറിന്റെ അവസാന കാലത്ത് പ്രീമിയർ ലീ​ഗിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു
അർജന്റീനൻ ടീമിനെ പരിശീലിപ്പിക്കാനില്ല, ആ​ഗ്രഹം മറ്റൊന്ന്; വെളിപ്പെടുത്തി മെസ്സി
Published on

ബ്യൂണസ് ഐറീസ്: പ്രഫഷണൽ ഫുട്ബോളിൽ നിന്ന് വിടപറഞ്ഞാൽ പരിശീലകന്റെ കുപ്പായമണിയില്ലെന്ന് ഇതിഹാസ താരം ലയണൽ മെസ്സി. അർജന്റീനയിലെ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മെസ്സി ഭാവി പരിപാടികളെക്കുറിച്ച് മനസ്സുതുറന്നത്. ബൂട്ടയിച്ചാൽ എനിക്ക് അർജന്റീനൻ ദേശീയ ടീമിനെ പരിശീലിപ്പിക്കണമെന്ന് ആ​ഗ്രഹമില്ല. ഞാനങ്ങനെ ഒരിക്കലും ആ​ഗ്രഹിച്ചിട്ടുമില്ല. എന്നാൽ ഒരു ഫുട്ബോൾ ക്ലബ് സ്വന്തമാക്കണമെന്നത് സ്വപ്നമാണ്, മുപ്പത്തിയെട്ടുകാരൻ പറ‍ഞ്ഞു.

വളർന്നു വരുന്ന താരങ്ങൾക്ക് അവസരങ്ങൾ നൽകാൻ സാധിക്കണമെന്ന് ആ​ഗ്രഹം. അർജന്റീനൻ ടീമിനെ പരിശീലിപ്പിക്കണമെന്ന് ഒരിക്കലും ആ​ഗ്രഹിച്ചിട്ടില്ല. വളർന്നുവരുന്നവർക്ക് അവസരങ്ങളൊരുക്കുന്ന ഒരു ക്ലബിന്റെ അണിയറയിൽ പ്രവർത്തിക്കാനാണ് ആ​ഗ്രഹിക്കുന്നത്. മെസ്സി വ്യക്തമാക്കി.

നിലവിൽ യുഎസിലെ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് മെസ്സി പന്തു തട്ടുന്നത്. താരം കരിയറിന്റെ അവസാന കാലത്ത് പ്രീമിയർ ലീ​ഗിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. മയാമിയുമായി 2028 വരെ താരത്തിന് കരാറുണ്ട്, എന്നാൽ കരാർ കാലാവധി അവസാനിക്കും മുൻപ് താരം ഇപിഎല്ലിലേക്ക് ചേക്കേറുമെന്നാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. അതേസമയം വാർത്തയോട് മയാമി ഉടമയായ ഡേവിഡ് ബെക്കാമോ, ലയണൽ മെസ്സിയോ പ്രതികരിച്ചിട്ടില്ല.

English Summary Lionel Messi has ruled out becoming the head coach of the Argentina national team after retirement. In an interview, the 38-year-old Inter Miami star revealed his dream is to own and run a football club to provide opportunities for young talents, rather than taking up coaching duties.

Related Stories

No stories found.
Madism Digital
madismdigital.com