കാണികളോട് പിരിഞ്ഞുപോകാന്‍ 'മുതലാളി'; മുംബൈ ക്യാംപിലെ അസ്യാരസ്വങ്ങള്‍ പരസ്യമാകുന്നു, പാണ്ഡ്യെ പുറത്തേക്ക്?

 മത്സരം അവസാനിക്കും മുമ്പ് മൈതാനം വിട്ട് ആകാശ് അംബാനി
കാണികളോട് പിരിഞ്ഞുപോകാന്‍ 'മുതലാളി'; മുംബൈ ക്യാംപിലെ അസ്യാരസ്വങ്ങള്‍ പരസ്യമാകുന്നു, പാണ്ഡ്യെ പുറത്തേക്ക്?
Published on

ചെന്നൈ സൂപ്പർ കിങ്സിനെതിരെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അതിദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ മുംബൈ ക്യാംപില്‍ പടലപിണക്കമെന്ന് റിപ്പോർട്ടുകള്‍. ടീമുടമ ആകാശ് അംബാനിയുടെ പ്രതികരണവും ഇതിനൊപ്പം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. വാംഖഡെയില്‍ മത്സരം പുരോഗമിക്കുന്നതിനിടെ ആകാശ് പുറത്തേക്ക് മടങ്ങുകയായിരുന്നു.

മുംബൈയുടെ ഇന്നിങ്‌സ് തകരുന്നത് വ്യക്തമായതോടെ ആകാശ് അംബാനിയുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു. ഇത് ക്യാമറയില്‍ പതിയുകയും ചെയ്തു. മുംബൈയുടെ ഇന്നിംങ്സ് അവസാനിക്കും മുന്‍പ് ആകാശ് ഇരുന്നിടം വിട്ടു. പുറത്തേക്ക് പോകുന്നതിനിടെ ആരാധകരെ നോക്കി ദേഷ്യത്തോടെ സ്ഥലം വിട്ടോളൂ എന്ന ആംഗ്യവും ആകാശ് കാണിക്കുന്നുണ്ട്. ഈ രംഗങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മാനേജ്മെന്‍റുമായി ടീമിലെ താരങ്ങള്‍ക്ക് വലിയ പ്രശ്നങ്ങളുണ്ടെന്ന തരത്തില്‍ പ്രചരണങ്ങളും നടക്കുന്നുണ്ട്.

ചെന്നൈയ്ക്കെതിരായ മത്സരത്തിൽ 103 റൺസിന്റെ വലിയ തോൽവിയാണ് മുംബൈ ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 208 റൺസ് എടുത്തപ്പോള്‍ മുംബൈ വെറും 104 റൺസിൽ ഒതുങ്ങി. സ്വന്തം ആരാധകർക്ക് മുന്നില്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മുംബൈ തുടർച്ചയായ മൂന്നാം തോല്‍വി വഴങ്ങുന്നത്.

കാണികളോട് പിരിഞ്ഞുപോകാന്‍ 'മുതലാളി'; മുംബൈ ക്യാംപിലെ അസ്യാരസ്വങ്ങള്‍ പരസ്യമാകുന്നു, പാണ്ഡ്യെ പുറത്തേക്ക്?
വൈഭവിനെ വീഴ്ത്താൻ സ്പിന്നിനും പേസിനും പറ്റില്ലേ? ഭാവി ‘പ്രതീക്ഷ’യിൽനിന്ന് ‘ഉറപ്പി’ലേക്കുള്ള കുതിപ്പിന് കാരണങ്ങളേറെ

ഈ സീസണിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ മുംബൈക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയിൽനിന്ന് ചുമതലയേറ്റതിന് പിന്നാലെ ടീമിന് പ്രതീക്ഷിച്ച നേട്ടവും കൈവരിക്കാന്‍ ഫ്രാഞ്ചൈസിക്ക് സാധിച്ചിട്ടില്ല. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ താരങ്ങൾ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാത്തതും ടീമിനെ ബാധിച്ചു. യുവതാരം തിലക് വർമ്മയുടെ പ്രകടനമാണ് ഏക ആശ്വാസമായി മാറുന്നത്. ടീമിന്റെ പ്രകടനത്തെ കുറിച്ച് പരിശീലകൻ മഹേല ജയവർധനെ പ്രതികരിച്ചത്, താരങ്ങൾ മോശം ഫോമിലല്ല, ബാറ്റിംഗിലും ബൗളിംഗിലും പിഴവുകൾ സംഭവിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഴ് മത്സരങ്ങളിൽ അഞ്ചിലും തോറ്റ മുംബൈ നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ചില്ലെങ്കില്‍ അവസാന സ്ഥാനത്താവും ഇത്തവണ പ്രതാപികളുടെ സ്ഥാനം.

English Summary: Mumbai Indians suffered a heavy defeat against Chennai Super Kings, with owner Akash Ambani leaving the stadium early in frustration during the match

Related Stories

No stories found.
Madism Digital
madismdigital.com