ഇന്ത്യക്കെതിരെ കളിക്കാന്‍ ഐസിസിക്ക് മുന്നില്‍ ഉപാധികളുമായി പാകിസ്ഥാന്‍

ബംഗ്ലാദേശ് ക്രിക്കറ്റിലെ പ്രമുഖര്‍ക്കൊപ്പം ചര്‍ച്ച നടത്തിയ ശേഷമാണ് പാകിസ്ഥാന്‍ ഉപാധികള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്
ഇന്ത്യക്കെതിരെ കളിക്കാന്‍ ഐസിസിക്ക് മുന്നില്‍ ഉപാധികളുമായി പാകിസ്ഥാന്‍
Published on

ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ ഐസിസിക്ക് മുന്നില്‍ മൂന്ന് ഉപാധികള്‍ മുന്നോട്ടുവെച്ച് പാകിസ്ഥാന്‍. (1) ബംഗ്ലാദേശ് ക്രിക്കറ്റിന് കൂടുതല്‍ സഹായങ്ങള്‍ നല്‍കുക, (2) ബംഗ്ലാദേശ് ക്രിക്കറ്റിന് ലോകകപ്പ് പങ്കാളിത്ത ഫീസ് ഇനത്തില്‍ ലഭിക്കേണ്ടിയിരുന്ന തുക കൈമാറുക (3) ഭാവിയില്‍ ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം നല്‍കുക എന്നിവയാണ് ആവശ്യങ്ങള്‍. ഈ ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ കൊളംബോയില്‍ പ്രഖ്യാപിച്ച മത്സരത്തില്‍ കളത്തിലിറങ്ങില്ലെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

ബംഗ്ലാദേശിന് സഹായം വര്‍ധിപ്പിക്കുന്നത് വഴി ക്രിക്കറ്റിന് കൂടുതല്‍ വളക്കൂറുള്ള മണ്ണാക്കി മാറ്റാന്‍ രാജ്യത്തിന് കഴിയുമെന്നും അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ പണം ചിലവഴിക്കാന്‍ സാധിക്കുമെന്നാണ് പാകിസ്ഥാന്‍ വിലയിരുത്തല്‍. ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ടങ്കിലും പങ്കാളിത്വ ഫീസിന് ബംഗ്ലാ ക്രിക്കറ്റ് ബോര്‍ഡ് അര്‍ഹരാണെന്നും പാകിസ്ഥാന്‍ വാദിക്കുന്നു. ടൂര്‍ണമെന്റുകളുടെ തയ്യാറെടുപ്പുകള്‍ക്കായി വലിയ തുക ടീമിന് ചിലവഴിക്കേണ്ടി വരുന്നുണ്ട്. ഇത് കാണാതെ പോകരുതെന്നും പിസിബി പറയുന്നു. വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ ആതിഥേയത്വം വഹിക്കാനുള്ള സാഹചര്യങ്ങള്‍ രാജ്യത്തുണ്ടെന്നും അതിനുള്ള അവസരങ്ങള്‍ ഐസിസി ഒരുക്കണമന്നുമാണ് മൂന്നാമത്തെ ഉപാധിയില്‍ പിസിബിയുടെ വിശദീകരണം.

ബംഗ്ലാദേശ് ക്രിക്കറ്റിലെ പ്രമുഖര്‍ക്കൊപ്പം ചര്‍ച്ച നടത്തിയ ശേഷമാണ് പാകിസ്ഥാന്‍ ഉപാധികള്‍ മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം വിഷയത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഐസിസി നടത്തിയിട്ടില്ല. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഫെബ്രുവരി 15നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചത്.

English Summary: Pakistan Cricket Board (PCB) has placed three conditions before the ICC to play their T20 World Cup match against India in Colombo.

Related Stories

No stories found.
Madism Digital
madismdigital.com