പെപിന്റെ സിറ്റിയും, സിറ്റിയുടെ പെപും; ആ യുഗം അവസാനിക്കുമ്പോള്‍

പത്തുവര്‍ഷത്തിനുള്ളില്‍ 20 കിരീടങ്ങളാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി പെപ് നേടിയെടുത്തത്‌
പെപിന്റെ സിറ്റിയും, സിറ്റിയുടെ പെപും; ആ യുഗം അവസാനിക്കുമ്പോള്‍
Published on

വെറും മൂന്ന് വര്‍ഷത്തേക്കുള്ള കരാറില്‍ ഒപ്പിട്ട് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കി പെപ് ഗാര്‍ഡിയോളയെന്ന ഇതിഹാസ പരിശീലകന്‍ ഇത്തിഹാദ് സ്റ്റേഡിയത്തിന്റെ പടിയിറങ്ങുകയാണ്. പരാജയത്തിലും വിജയത്തിലും അലറിയും കരഞ്ഞും കെട്ടിപ്പിടിച്ചും പൊട്ടിത്തെറിച്ചും സ്വയം മുറിവേല്‍പ്പിച്ചും തന്റെ ടീമിനെ ഉന്നതങ്ങളിലേക്കെത്തിക്കാന്‍ സാധ്യമായതെല്ലാം സമ്മാനിച്ച് തലയെടുപ്പോടെതന്നെയാണ് അടുത്താഴ്ച്ച മാഞ്ചസ്റ്റര്‍ സിറ്റിയോട് പെപ് വിടപറയുന്നത്. 2008ല്‍ തന്റെ പരിശീലന കരിയര്‍ തുടങ്ങിയതുമുതല്‍ നേട്ടങ്ങളുടെ കഥയല്ലാതെ മറ്റൊന്നും പറയാനില്ലാത്ത പെപ് ഗാര്‍ഡിയോളക്ക് മാഞ്ചസ്റ്റര്‍ സിറ്റി വെറുമൊരു കബ്ലല്ല, അതൊരു ആത്മബന്ധമാണ്.

2006ല്‍ തന്റെ പ്രൊഫഷണല്‍ പ്ലയര്‍ കരിയര്‍ അവസാനിപ്പിച്ച പെപ്, രണ്ട് വര്‍ഷത്തിനുശേഷം 2008ല്‍ ബാഴ്‌സലോയുമായി കരാര്‍ ഒപ്പിട്ട് പരിശീലന കാലഘട്ടം തുടങ്ങുകയായിരുന്നു. ആദ്യ ക്ലബില്‍തന്നെ അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് ചാമ്പ്യന്‍സ് ലീ?ഗ്, മൂന്ന് ലാലി?ഗ, രണ്ട് കോപ്പ ഡെല്‍ റെ തുടങ്ങി 14 കിരീടങ്ങള്‍ ബാഴ്‌സക്കുവേണ്ടി നേടിക്കൊടുത്ത് ലോകത്തിലെ ഇതിഹാസ പരിശീലകരുടെ ലിസ്റ്റിലേക്ക് പെപ് അനായാസം നടന്നു കയറുകയായിരുന്നു. തുടര്‍ന്ന് 2013 ല്‍ ബയേണ്‍മ്യൂണിക്കിലേക്ക് ചേക്കേറിയ ഗാര്‍ഡിയോള കിരീട വേട്ടക്ക് ഒട്ടും കുറവ് വരുത്തിയില്ല. മൂന്ന് ബുണ്ടസ് ലീഗ് ടൈറ്റില്‍. ഫിഫ ക്ലബ് വേള്‍ഡ് കപ്പ് തുടങ്ങി ഏഴ് കിരീടങ്ങളാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ ബയേണിനുവേണ്ടിയുള്ള സംഭാവന.

മാഞ്ചസ്റ്റര്‍ സിറ്റി-പെപ് യുഗം പിറക്കുന്നത് ഇതിനുശേഷമാണ്. 2008ല്‍ അബൂദബി ഗ്രൂപ്പ് ക്ലബ് ഏറ്റെടുത്തതുമുതല്‍ യൂറോപ്യന്‍ ഫുട്‌ബോളില്‍ സിറ്റി ആഡംബര ക്ലബായി അറിയപ്പെട്ടു. 2012ല്‍ ചരിത്രത്തിലെ ആദ്യത്തെ പ്രീമിയര്‍ ലീഗും 2014ലെ ലീഗ് കിരീടവും സ്വന്തമാക്കിയെങ്കിലും ടീമിനൊരു സ്ഥിരതയില്ലാഴ്മ അലട്ടിയിരുന്നു. 'പണമുണ്ട്, സ്ഥിരതയില്ല' എന്ന് അന്ന് സിറ്റി നേരിട്ട പരിഹാസമായിരുന്നു. തുടര്‍ന്നാണ് 2016 ജൂലൈ ഒന്നിന് അന്നത്തെ ഇന്ത്യന്‍ മൂല്യം 1400 കോടിക്ക് പെപിനെ സിറ്റി ജര്‍മനിയില്‍നിന്നും ഇംഗ്ലണ്ടിലേക്ക് വിമാനമിറക്കിയത്. അന്നുമുതല്‍ ഫുട്‌ബോള്‍ കായിക ലോകത്ത് പുതിയ അധ്യായം തുറക്കുകയായിരുന്നു.

പെപിന്റെ സിറ്റിയും, സിറ്റിയുടെ പെപും; ആ യുഗം അവസാനിക്കുമ്പോള്‍
മൗറീഞ്ഞോയെ ഉറപ്പിച്ച് റയൽ, പുറത്താക്കിയാലും വീണ്ടും തിരിച്ചെടുപ്പിക്കുന്ന മാന്ത്രികത

2016-17 കിരീടമൊന്നും നേടിയില്ലെങ്കിലും ക്ലബും ആരാധകരും പെപില്‍ വിശ്വാസമര്‍പ്പിച്ചു. ആ സീസണില്‍ പ്രീമിയര്‍ ലീഗ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് സിറ്റി ഫിനിഷ് ചെയ്തത്. ചാമ്പ്യന്‍സ് ലീഗില്‍ 16ാം റൗണ്ടിലും എഫ്എ കപ്പില്‍ സെമി ഫൈനലിലും ടീമിനെ എത്തിച്ചു. പക്ഷെ 2017-18 സീസണ്‍മുതല്‍ സിറ്റിയുടെ മുഖം മാറി. സെഞ്ചുറിയന്‍സ് എന്നപേരിന് അര്‍ഹരായി 100 പോയിന്‍ോടെ പ്രീമിയര്‍ ലീഗ് കിരീടംതൂക്കിയാണ് ലോകത്തിന് പെപ് തന്റെ കഴിവ് കാണിച്ചുകൊടുത്തത്. പിന്നീടങ്ങോട്ട് പെപ് യുഗമായിരുന്നു ഇംഗ്ലണ്ടില്‍.

പത്ത് വര്‍ഷത്തിനുള്ളില്‍ ആറ് പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ്, രണ്ട് എഫ്എ കപ്പ്, നാല് ലീഗ് കപ്പ് തുടങ്ങി 17 മേജര്‍ കിരീടങ്ങള്‍ ഉള്‍പ്പെടെ 20 ട്രോഫികളാണ് ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് പെപ് കൊണ്ടുവന്നത്. കെവിന്‍ ഡി ബ്രൂയിനെ, ഡേവിഡ് സില്‍വ, സെര്‍ജിയോ അഗ്യൂറോ, ബെര്‍ണാഡോ സില്‍വ, റോഡ്രി, എര്‍ലിങ് ഹാലണ്ട് തുടങ്ങിയവര്‍ പെപ്പിന്റെ ഫോര്‍മാറ്റില്‍ ലോകോത്തര നിലവാരത്തിലെത്തിയ താരങ്ങളാണ്. പത്ത് വര്‍ഷത്തെ സഹവാസത്തുനുശേഷം പെപ് പടിയിറങ്ങുന്നത് യൂറോപിലെ പേടിസ്വപ്‌നമായ ടീമാക്കി മാഞ്ചസ്റ്റര്‍ സിറ്റിയെ മാറ്റിയ ചാരിതാര്‍ത്യത്തോടെയാണ്.

English Summary: Pep Guardiola is preparing to leave Manchester City after a historic decade that changed the club forever. Before joining City in 2016, Guardiola won 14 trophies with FC Barcelona and seven with FC Bayern Munich. Although City had money and success before his arrival, the club lacked consistency and European dominance. Guardiola transformed City into one of football’s greatest modern dynasties and reshaped their global identity.

Madism Digital
madismdigital.com