പന്തിന് പകരം സഞ്ജു സാംസണ്‍; ഏകദിന ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കൊരുങ്ങി ബിസിസിഐ

ദീർഘകാലം അവഗണിച്ചതിന് ശേഷമാണ് സഞ്ജു ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെടുന്നത്
പന്തിന് പകരം സഞ്ജു സാംസണ്‍; ഏകദിന ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കൊരുങ്ങി ബിസിസിഐ
Published on

ഇന്ത്യയുടെ ഏകദിന ടീമില്‍ ബിസിസിഐ നിര്‍ണായക മാറ്റങ്ങള്‍ വരുത്തുമെന്ന് റിപ്പോര്‍ട്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഋഷഭ് പന്തിന് മാറ്റി മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കുമെന്നാണ് പുതിയ സൂചനകള്‍. ഐപിഎല്ലിന് ശേഷമുള്ള അന്താരാഷ്ട്ര പരമ്പരകളില്‍ സഞ്ജുവിനെ കളിപ്പിക്കാനാവും തീരുമാനം. ട്വന്റി-20 ലോകകപ്പിലെ മിന്നും പ്രകടനവും ഐപിഎല്ലിലെ ഇരട്ട സെഞ്ച്വറി നേട്ടവുമാണ് സഞ്ജുവിന് തുണയായിരിക്കുന്നത്. മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍ ഇക്കാര്യം സംബന്ധിച്ച സൂചനകള്‍ നല്‍കിയതായി ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പന്തിന് പകരം സഞ്ജു സാംസണ്‍; ഏകദിന ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കൊരുങ്ങി ബിസിസിഐ
സഞ്ജുവിന് എന്താണ് സംഭവിച്ചത്? ഋതുരാജിന്റെ കസേര തെറിച്ചാല്‍ ആരാവും നായകന്‍

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് തുടങ്ങിയവര്‍ക്കെതിരെ ഉള്‍പ്പെടെ 15ലധികം ഏകദിന മത്സരങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. ഈ മത്സരങ്ങള്‍ മാത്രമായിരിക്കും ടീമിന് ലോകകപ്പിന് പൂര്‍ണമായും സജ്ജമാക്കാന്‍ കോച്ച് ഗൗതം ഗംഭീറിന് ലഭിക്കുന്ന അവസരം. ശ്രേയസ്സ് അയ്യര്‍, കെഎല്‍ രാഹുല്‍ തുടങ്ങിയ താരങ്ങളെ ലോകകപ്പിനായി പരിഗണിക്കുമെന്ന സൂചനയും നിലവിലുണ്ട്. മാസങ്ങളായി ഫോമിലേക്ക് ഉയരാത്ത ഋഷഭ് പന്തിനെ ഇനി പരിഗണിക്കാനും സാധ്യതയില്ല. സ്‌പെഷ്യലിസ്റ്റ് കീപ്പറായി സഞ്ജുവിനെയോ രാഹുലിനെയോ പരിഗണിക്കാനാണ് സാധ്യത. ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍ എന്നിവരും മികച്ച ഫോമിലാണ്, ഇവരെയും പരിഗണിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

പന്തിന് പകരം സഞ്ജു സാംസണ്‍; ഏകദിന ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കൊരുങ്ങി ബിസിസിഐ
വൈഭവിന് ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറാൻ സമയമായിട്ടില്ല; നിരീക്ഷകരുടെ തിടുക്കത്തെ വിമർശിച്ച് ആർ അശ്വിൻ

2024 ആഗസ്റ്റിലാണ് പന്ത് ഇന്ത്യന്‍ ജഴ്‌സിയില്‍ അവസാനമായി ഏകദിന മത്സരം കളിച്ചത്. താരത്തിന് പരുക്കേറ്റതിന് പിന്നാലെ കെഎല്‍ രാഹുലിനെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി സ്ഥാനക്കയറ്റം നല്‍കി. മറുവശത്ത് സഞ്ജു അവസാന ഏകദിനം കളിച്ചത് 2023 ഡിസംബറിലാണ്. കരിയറില്‍ 16 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളാണ് സഞ്ജു കളിച്ചത്. ഇതില്‍ മൂന്ന് അര്‍ധസെഞ്ച്വറികളും ഒരു ശതകവും പൂര്‍ത്തിയാക്കാന്‍ താരത്തിന് സാധിച്ചു. 2023ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിക്ക് പിന്നാലെയാണ് 'ചേട്ടന്‍' ടീമിന് പുറത്താവുന്നത്. വലിയ വിമര്‍ശനങ്ങള്‍ക്കിടെയായിരുന്നു ബിസിസിഐയുടെ കടുത്ത തീരുമാനം. 99.60 സ്‌ട്രൈക്ക് റേറ്റും 56.67 ശരാശരിയും ഏകദിനത്തില്‍ സഞ്ജുവിനുണ്ട്.

English Summary: Sanju Samson is likely to be considered ahead of Rishabh Pant for India’s ODI squad as Board of Control for Cricket in India plans major changes. Strong recent performances and upcoming series could give Samson a crucial opportunity ahead of the World Cup.

Madism Digital
madismdigital.com