സഞ്ജു VS ആര്‍ച്ചര്‍; സെമി പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് തന്ത്രങ്ങള്‍ മെനഞ്ഞ് ഇംഗ്ലീഷ്പ്പട

ഫോം മങ്ങിയ ഇഷാന്‍ കിഷനും മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം രാജകീയമാകും
സഞ്ജു VS ആര്‍ച്ചര്‍; സെമി പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് തന്ത്രങ്ങള്‍ മെനഞ്ഞ് ഇംഗ്ലീഷ്പ്പട
Published on

ട്വന്റി ട്വന്റി ലോകകപ്പിലെ രണ്ടാം സെമിഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്ന് വൈകിട്ട് ഏഴിന് മുംബൈയിലാണ് മത്സരം. വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണനിലാണ് ആരാധകരുടെ കണ്ണുകള്‍. കരുത്തരായ ഇംഗ്ലീഷ് ടീമില്‍ സഞ്ജുവിനായി കൃത്യമായ പദ്ധതികളൊരുങ്ങുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. പവര്‍പ്ലേയില്‍ തന്നെ സഞ്ജുവിനെ വീഴ്ത്താന്‍ പേസ് ബൗളര്‍ ജോഫ്രാ ആര്‍ച്ചറിന്റെ ഷോട്ട് ബോള്‍ കെണിയൊരുങ്ങുമെന്നും സൂചനയുണ്ട്. 140 കിലോമീറ്ററിന് മുകളിലെത്തുന്ന പന്തുകള്‍ സഞ്ജുവിനെ സമ്മര്‍ദ്ദത്തിലാക്കുമെന്ന മുന്നറിയിപ്പ് നേരത്തെ ദക്ഷിണാഫ്രിക്കന്‍ മുന്‍താരം ഫാഫ് ഡുപ്ലസിസ് നല്‍കിയിരുന്നു.

മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യെയും ശിവം ദുംബെയും തിലക് വര്‍മ്മയും നടത്താനിടയുള്ള വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. വലിയ ലക്ഷ്യം പിന്തുടരേണ്ടി വന്നാല്‍ ഈ മൂവര്‍സംഘത്തിലാവും കൂടുതല്‍ സമ്മര്‍ദ്ദങ്ങളെത്തുകയെന്നതും പ്രധാനമാണ്. ഓപ്പണിങ് പാട്ണര്‍ഷിപ്പില്‍ അഭിഷേകിനും സഞ്ജുവിനും കാര്യമായ സംഭാവന നല്‍കാനായാല്‍ ഇന്ത്യയ്ക്ക് വമ്പന്‍ സ്‌കോര്‍ പടത്തുയര്‍ത്താനും സാധിക്കും. ഫോം മങ്ങിയ ഇഷാന്‍ കിഷനും മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം രാജകീയമാകും.

മുംബൈയിലെ ബാറ്റിങ് പിച്ചില്‍ റണ്ണൊഴുകുമെന്നാണ് പ്രവചനം. ബൗളിങ് ആക്രമണത്തില്‍ ജസ്പ്രീത് ബുമ്രയും വരുണ്‍ ചക്രവര്‍ത്തിയും ഫോമിലേക്ക് ഉയര്‍ന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിക്കും സാധ്യതയുണ്ട്. അര്‍ഷദീപ്, ഹര്‍ദിക് പാണ്ഡ്യെ എന്നിവരുടെ ബൗളിങും നിര്‍ണായകമാവും. മധ്യ ഓവറുകളില്‍ അക്‌സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും റണ്ണൊഴുക്ക് തടഞ്ഞാല്‍ താരതമ്യേനെ ചെറിയ സ്‌കോറില്‍ ഇംഗ്ലീഷ്പ്പട ഒതുങ്ങുകയും ചെയ്‌തേക്കും.

ഇന്ത്യ സാധ്യത ഇലവന്‍: സഞ്ജു വി സാംസണ്‍(വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ഹര്‍ദിക് പാണ്ഡ്യെ, ശിവം ദുംബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.

English Summary: India faces England in the T20 World Cup 2026 second semi-final at Mumbai's Wankhede Stadium tonight at 7 PM. Spotlight on Sanju Samson's form after his explosive 97 vs West Indies, but England plans a short-ball trap with Jofra Archer to target him in the powerplay.

Related Stories

No stories found.
Madism Digital
madismdigital.com