പുറത്താക്കിയവരെവെച്ച് മറ്റൊരു ടീമുണ്ടാക്കാം; ടുച്ചേലിന്റെ സ്ക്വാഡിൽ ഇം​ഗ്ലണ്ടിന് അടി പതറുമോ?

മോശം ഡിഫൻസാണ് ടുച്ചേലിന്റെ ലോകകപ്പ് സ്ക്വോഡിലുള്ളതെന്ന വിമർശനവും ഉയരുന്നുണ്ട്
പുറത്താക്കിയവരെവെച്ച് മറ്റൊരു ടീമുണ്ടാക്കാം; ടുച്ചേലിന്റെ സ്ക്വാഡിൽ ഇം​ഗ്ലണ്ടിന് അടി പതറുമോ?
Published on

വമ്പൻ താര നിരയുണ്ടായിട്ടും കിരീടങ്ങൾ മാത്രം ഇല്ലെന്ന ചീത്തപ്പേര് കാലാകങ്ങളായി നേരിടുന്ന ടീമാണ് ഇം​ഗ്ലണ്ട്. യൂറോപിലെ മേജർ ടീമുകളുടെ അഭിവാജ്യ ഘടകങ്ങളായ താരങ്ങൾ ഇം​ഗ്ലണ്ടിൽനിന്നാണെന്നിരിക്കെ അത് രാജ്യത്തിനായി ഉപ​യോ​ഗിക്കുന്നതിൽ പരാജിതരായൊരു ചിത്രമാണ് ഇം​ഗ്ലണ്ടിനു പറയാനുളളത്. 2018ൽ സെമിഫൈനലിൽ എത്തിയതൊഴിച്ചാൽ ലോകകപ്പിൽ കാര്യമായ നേട്ടങ്ങളോന്നും അടുത്തകാലത്ത് ഇം​ഗ്ലണ്ടിന് പറയാനില്ല. 2020ലും 2024ലും യൂറോകപ്പിൽ റണ്ണറപ്പായതാണ് ടീമിന്റെ പറയത്തക്ക നേട്ടം. 1966ലായിരുന്നു ഇം​ഗ്ലണ്ടിന്റെ ആദ്യത്തേയും അവസാനത്തേയും ലോകകപ്പ് കിരീടം.

താരങ്ങളുടെ പട്ടിക തയ്യാറാക്കുക എന്നത് പൊതുവെ ഇം​ഗ്ലണ്ട് ടീം എക്കാലവും നേരിടുന്ന പ്രശ്നമാണ്. വമ്പൻ താര നിരയുള്ള ടീമിൽനിന്ന് ആരെ തിരഞ്ഞെടുക്കും എന്നത് എല്ലാ പരിശീലകരേയും വലച്ചിരുന്നു. അമേരിക്കൻ ലോകകപ്പിലും നിലവിലെ കോച്ച് ടുച്ചേൽ അത്തരമൊരു അവസ്ഥയിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കടന്നുപോയിട്ടുണ്ടാകുക. എന്നാൽ ഇത്തവണ വെട്ടിമാറ്റലും കൂട്ടിച്ചേർക്കലും അൽപം കടന്നുപോയോ എന്നാണ് ഫുട്ബോൾലോകം ചർച്ച ചെയ്യുന്നത്.

റയൽ മാഡ്രിഡ് വിശ്വസ്തനായ അറ്റാകിങ് മി‍ഡ്ഫീൽ‍ഡർ അലക്സാണ്ടർ ആർനോൾഡാണ് തഴയപ്പെട്ടവരിൽ ‍മുമ്പിലുള്ളത്. ഏത് നിമിഷവും എതിരാളികൾക്ക് വെല്ലുവിളിയുയർത്തുന്ന സിറ്റിയുടെ ഫോഡനും ചെൽസിയുടെ പാർമറും ടീമിലില്ലാത്തത് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിട്ടുണ്ട്. അപാര ഫോമിലുള്ള ന്യൂകാസ് മിഡ്ഫീൽഡർ ലൂയിസ് ഹാൾ, വെസ്റ്റ്ഹാം ഫോർവേഡ് ജറോഡ് ബോവൻ, ക്രിസ്റ്റൽ പാലസ് മിഡ്ഫീൽഡർ ആഡം വാർട്ടൺ തുടങ്ങിയവരൊന്നും ടീമിൽ ഇടം കിട്ടിയില്ല. ഇം​ഗ്ലീഷ് ജെഴ്സിൽ അത്യാവശ്യം പെർഫോമൻസ് കാഴ്ച്ച വെക്കുന്ന മ​ഗ്വയറും ടീമിലില്ല.

പുറത്താക്കിയവരെവെച്ച് മറ്റൊരു ടീമുണ്ടാക്കാം; ടുച്ചേലിന്റെ സ്ക്വാഡിൽ ഇം​ഗ്ലണ്ടിന് അടി പതറുമോ?
'ലോകകപ്പില്ലാത്ത ഗോട്ട്'; ഇത്തവണ കപ്പടിക്കുമോ പറങ്കിപ്പട?

നിലവിൽ ഫോമില്ലാഴ്മയിൽ വലയുന്ന ​ഗ്രീലിഷും ടീമൽ ഇല്ല. മോർഗൻ ഗിബ്സ് വൈറ്റ്, ലൂക്ക് ഷാ, ആദം വാർട്ടൺ, ജെയിംസ് ഗാർനർ എന്നിവരും പുറത്താണ്. മോശം ഡിഫൻസാണ് ടുച്ചേലിന്റെ ലോകകപ്പ് സ്ക്വോഡിലുള്ളതെന്ന വിമർശനവും ഉയരുന്നുണ്ട്. മാ‍‍ഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി ഈ സീസണിൽ അധിക സമയവും ബെഞ്ചിലിരുന്ന ജോൺ സറ്റോൺസിനെ പ്രതിരോധനിരയിൽ ഉൾപ്പെടുത്തിയുണ്ട്.

ജൂൺ 17ന് ഡള്ളാസിൽ വെച്ച് ക്രൊയേഷ്യക്കെതിരെ പോരാട്ടത്തോടെയാണ് ഇംഗ്ലണ്ട് തങ്ങളുടെ ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ഗ്രൂപ്പ് എൽ ലിൽ ഉൾപ്പെട്ടിരിക്കുന്ന ഇംഗ്ലണ്ട് ജൂൺ 23ന് ആഫ്രിക്കൻ കരുത്തരായ ഘാനയെയും, ജൂൺ 27ന് പനാമയെയും നേരിടും.

ഇം​​ഗ്ലണ്ട് ലോകകപ്പ് ഫൈനൽ സ്ക്വാഡ്:

ഗോൾകീപ്പർമാർ: ജോർദാൻ പിക്ക്ഫോർഡ്, ഡീൻ ഹെൻഡേഴ്സൺ, ജെയിംസ് ട്രാഫോർഡ്.

പ്രതിരോധ നിര: റീസ് ജെയിംസ്, എസ്രി കോൻസ, ജാരെൽ ക്വാൻസ, ജോൺ സ്റ്റോൺസ്, മാർക് ഗുവേഹി, ഡാൻ ബേൺ, നിക്കോ ഒറെയ്‌ലി, ഡിജെഡ് സ്പെൻസ്, ടിനോ ലിവ്‌റാമെന്റോ.

മധ്യനിര: ഡിക്ലാൻ റൈസ്, എലിയറ്റ് ആൻഡേഴ്സൺ, കോബി മൈനൂ, ജോർദാൻ ഹെൻഡേഴ്സൺ, മോർഗൻ റോഗേഴ്സ്, ജൂഡ് ബെല്ലിങ്ഹാം, എബെറെച്ചി എസെ.

ആക്രമണ നിര: ഹാരി കെയ്ൻ, ഐവൻ ടോണി, ഒല്ലി വാട്കിൻസി, ബുക്കായോ സാക്ക, മാർക്കസ് റാഷ്‌ഫോർഡ്, ആന്റണി ഗോർഡൻ, നോനി മഡുവെകെ.

English Summary: Despite having world-class players for years, the England national football team are still criticised for failing to win major trophies since their 1966 World Cup triumph. Coach Thomas Tuchel has sparked controversy with several surprise omissions from the 2026 World Cup squad, including Phil Foden, Cole Palmer and Trent Alexander-Arnold. Questions are also being raised over England’s defensive strength despite the inclusion of John Stones. England begin their World Cup campaign against Croatia national football team on June 17 in Dallas.

Madism Digital
madismdigital.com