ചേട്ടൻ ഹീറോയാടാ ഹീറോ; സ‍ഞ്ജുവിനെ അഭിനന്ദിച്ച് വിരാട് കൊഹ്ലി

ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങിയതിന് പിന്നാലെയാണ് സഞ്ജു സാംസൺ ഇന്ത്യയുടെ ലോകകപ്പ് ഇലവനിലേക്ക് തിരികെ പരീക്ഷിക്കപ്പെടുന്നത്
sanju samson and viratkohli
sanju samson and viratkohli
Published on

മുംബൈ: ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ പ്ലെയർ ഓഫ് ദി ടൂർണമെന്റായ സഞ്ജു സാംസണെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി. ടീമിന് നിർണായകമായ സമയത്ത് നീ അവസരത്തിനൊത്ത് ഉയർന്നു, മികച്ച പ്രകടനം പുറത്തെടുത്തു. നിന്റെ നേട്ടത്തിൽ ഒരുപാട് സന്തോഷം തോന്നുന്നു ചേട്ടാ! എന്നാണ് വിരാട് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. വെറും അഞ്ച് ഇന്നിങ്സുകളിലായി മൂന്ന് തുടർച്ചയായ അർധസെഞ്ച്വറികളോടെ 321 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ടൂർണമെന്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ താരം മൂന്നാം സ്ഥാനത്താണ്.

ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങിയതിന് പിന്നാലെയാണ് സഞ്ജു സാംസൺ ഇന്ത്യയുടെ ലോകകപ്പ് ഇലവനിലേക്ക് തിരികെ പരീക്ഷിക്കപ്പെടുന്നത്. സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക മത്സരത്തിൽ സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം ഇന്ത്യയെ വിജയതീരത്തടുപ്പിച്ചു. പുറത്താവാതെ 97 റൺസ്. അതുവരെ സഞ്ജുവിനെതിരെ ഉയർന്ന വിമർശനങ്ങളെല്ലാം അതോടെ നിറംമങ്ങുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസ്, ഫൈനലിൽ ന്യൂസിലൻഡിനെതിരെ 46 പന്തിൽ 89 റൺസ്. ടൂർണമെന്റിലെ മികച്ച താരം. ടി20 ലോകകപ്പ് റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനം. അങ്ങനെ ഒട്ടനവധി റെക്കോർഡുകൾ വിഴിഞ്ഞത്തുകാരന്റെ പോക്കറ്റിലായി. അഞ്ച് ഇന്നിംഗ്‌സുകൾ മാത്രം കളിച്ച സഞ്ജു 80.25 ശരാശരിയിൽ 321 റൺസാണ് അടിച്ചെടുത്തത്. 199.37 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. തുടർച്ചയായ മൂന്ന് അർധ സെഞ്ച്വറികൾ നേടിയ ഇന്നിങ്സുകളിൽ നിന്നായി പിറന്നത് 24 സിക്‌സറുകളാണ്.

English Summary: Virat Kohli praised Sanju Samson after his stellar performance in the ICC Men's T20 World Cup, where Samson scored 321 runs in five innings and won Player of the Tournament.

Related Stories

No stories found.
Madism Digital
madismdigital.com